കൊച്ചി: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ ബസില്‍ നിന്നും വലിച്ചിറക്കി നിലത്തിട്ട് മര്‍ദ്ദിക്കാന്‍ ശ്രമിച്ച 20കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പടപ്പ് തുരുത്തിക്കാട് വീട്ടില്‍ പ്രണവിനെയാണ് പോലീസ് പിടികൂടിയത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ പൊതുജനമധ്യത്തില്‍ വെച്ച് പ്രണവ് ആക്രമിക്കുകയായിരുന്നു. നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.
എറണാകുളത്ത് പട്ടാപ്പകലാണ് സംഭവമുണ്ടായത്. ഐടിഐ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയോട് പ്രണവ് പ്രണയാഭ്യര്‍ത്ഥന നടത്തിയെങ്കിലും പെണ്‍കുട്ടി നിഷേധിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ തോപ്പുംപടി ജങ്ഷനില്‍ വെച്ച് പ്രതി പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു. ബസിനുള്ളില്‍ വെച്ച് പ്രണവ് പെണ്‍കുട്ടിയെ കൈയ്യില്‍ കയറി പിടിക്കുകയും തോപ്പുംപടി ജങ്ഷനില്‍ എത്തിയപ്പോള്‍ ബസില്‍ നിന്നും വലിച്ച് താഴെയിടുകയും ചെയ്തു.
പെണ്‍കുട്ടിയോട് ഫോണ്‍ നല്കാന് പ്രതി ആവശ്യപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടി ഇതിന് തയ്യാറായില്ല. ഫോണ്‍ കിട്ടാതെ വന്നതോടെ പെണ്‍കുട്ടിയുടെ മുടിക്ക് കുത്തിപ്പിടിച്ച് നിലത്ത് വീഴ്ത്തിയ ശേഷം പ്രണവ് മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയം സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ പ്രണവിനെ തടഞ്ഞു. പ്രതിയെ തടഞ്ഞു വെച്ച ശേഷം പോലീസില്‍ നാട്ടുകാര്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസ് എത്തി പെണ്‍കുട്ടിയുടെ പരാതിയില്‍ കേസ് എടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയും പ്രതിയും മുന്‍പ് ഒരുമിച്ച് പഠിച്ചിരുന്നവരാണെന്ന് പൊലീസ് പറയുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് പ്രതി ആക്രമിച്ചതെന്നാണ് പെണ്‍കുട്ടിയുടെ പരാതി.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…