more

20 വര്‍ഷം മുന്‍പ് നഷ്ടപ്പെട്ട സ്വര്‍ണ്ണം വീട്ടിലേക്ക് ഭക്ഷണപ്പൊതിക്കുള്ളിൽ പാഴ്സലായെത്തി

ഇരുപത് വര്‍ഷം മുന്‍പ് മോഷ്ടിക്കപ്പെട്ട സ്വര്‍ണ്ണം പാര്‍സലായി തിരിച്ച്‌ ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് പ്രവാസിയും കുടുംബവും. നെല്ലിക്കുന്നില്‍ ഇബ്രാഹിം തൈവളപ്പിന്‍റെ കുടുംബത്തിനുമാണ് വ്യത്യസ്തമായ അനുഭവം. 20 വര്‍ഷം മുന്‍പ് ഇബ്രാഹിമിന്‍റെ ഭാര്യയുടെ നഷ്ടപ്പെട്ട രണ്ട് പവന്‍റെ സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് പകരം രണ്ട് സ്വര്‍ണ്ണനാണയങ്ങളാണ് അജ്ഞാതനായ ഒരു യുവാവ് പാര്‍സലായി മെയ് 17ന് വൈകുന്നേരം വീട്ടിലെത്തിച്ചത്

രണ്ട് ദിവസം മുമ്പ് നോമ്പ് തുറക്കാന്‍ ഏതാനും മിനുട്ടുകള്‍ മാത്രം ബാക്കിയിരിക്കെ വീട്ടിലെ കോളിംഗ് ബെല്‍ അടിച്ചതിനെതുടർന്ന് ഇബ്രാഹിമിന്റെ ഭാര്യ വാതില്‍ തുറന്നപ്പോള്‍ കണ്ടത് ഹെല്‍മെറ്റ് ധരിച്ച പയ്യന്‍ പൊതിയുമായി നില്‍ക്കുന്നതാണ്. ഉടനെ ഇതാ ഇത് വാങ്ങണം, നോമ്പ് തുറക്കാനുള്ള നെയ്ച്ചോറും കറിയുമാണ് എന്ന് പറഞ്ഞ് ആ പയ്യന്‍ പൊതി അവര്‍ക്കു നേരെ നീട്ടി. സംശയമൊന്നും തോന്നാത്തതിനാല്‍ ഭാര്യ അത് വാങ്ങി. എന്നാല്‍ ആരാണ് പേരെന്താണ് എന്നൊക്കെ ചോദിക്കുന്നതിനിടയില്‍ ഇതൊരാള്‍ തന്നയച്ചതാണെന്നും ഇവിടെ തരാനാണ് പറഞ്ഞത് അയാള്‍ അപ്പുറത്തുണ്ടെന്നുമാണ് അവന്‍ മറുപടി നല്‍കിയത്. നോമ്ബ് തുറന്ന് പയ്യന്‍ കൊണ്ടുവന്ന പൊതി അഴിച്ചു നോക്കിയപ്പോള്‍ നെയ്ച്ചോറും കറിയും. അതിനകത്ത് ചെറിയൊരു പൊതി. ആശ്ചര്യത്തോടെ ആ പൊതി അഴിച്ചു നോക്കിയപ്പോള്‍ ഒരു തുണ്ട് കടലാസും രണ്ട് സ്വര്‍ണ നാണയങ്ങളും. കൂടെ കടലാസില്‍ എഴുതിയ കുറിപ്പും.

അസ്സലാമു അലൈക്കും, നിന്റെ 20 കൊല്ലം മുമ്പ് നഷ്ടപ്പെട്ട പൊന്ന് എനിക്ക് കിട്ടിയിരുന്നു. അത് ആ സമയം നിനക്ക് തരാന്‍ എനിക്ക് സാധിച്ചില്ല. അതുകൊണ്ട് അതിന് പകരമായി ഈ പവന്‍ നീ സ്വീകരിച്ച്‌ എനിക്ക് പൊറുത്ത് തരണം എന്ന് അപേക്ഷിക്കുന്നു’ എന്നാണ് കുറിപ്പ് എഴുതിയത്. വീട്ടുകാര്‍ ഉടന്‍ ഗള്‍ഫിലുള്ള ഇബ്രാഹിമിനെ വിവരമറിയിച്ചു. ആര്‍ക്കും വിശ്വസിക്കാനായില്ല. 20 വര്‍ഷം മുമ്പ് ഒരു വിവാഹ വീട്ടില്‍ വെച്ച്‌ ഇബ്രാഹിമിന്റെ ഭാര്യ അണിഞ്ഞിരുന്ന മൂന്നരപ്പവന്‍ സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. തിരച്ചിലില്‍ ഒന്നരപ്പവന്‍ ആഭരണം കിട്ടിയിരുന്നു. എന്നാല്‍ ആ സംഭവം വീട്ടുകാര്‍ മറന്നിരിക്കെ കാലങ്ങള്‍ക്ക് ശേഷമാണ് അജ്ഞാതന്‍ സ്വര്‍ണനാണയത്തിന്റെ രൂപത്തില്‍ ഇബ്രാഹിമിന്റെ വീട്ടിലേക്ക് എത്തിച്ചത്.

Karma News Network

Recent Posts

ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടം കണ്ടെത്തി, പ്രസിഡന്റിനായുള്ള തിരച്ചില്‍ ഊര്‍ജിതം

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുമായി അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ കണ്ടെത്തിയതായി റെഡ് ക്രസന്റ്. ഇബ്രാഹിം റെയ്സിയെയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയെയും…

22 mins ago

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം 71കാരൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

കുടുംബവഴക്കിനെ തുടർന്ന് 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു. എറണാകുളം കോലഞ്ചേരിയിലാണ് സംഭവമുണ്ടായത്. കിടാച്ചിറ വേണാട്ട് വീട്ടിൽ ലീലയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ്…

50 mins ago

നാലാം നിലയിൽനിന്ന് വീണിട്ടും രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ മരിച്ച നിലയിൽ

അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽനിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവ് രൂക്ഷമായ സൈബറാക്രമണത്തെ തുടർന്ന് ജീവനൊടുക്കി.…

1 hour ago

അമ്മയാകലും കുട്ടികളെ വളര്‍ത്തലുമല്ല തന്റെ വഴി, അതിഷ്ടപ്പെടുന്ന അങ്ങനെ ജീവിക്കുന്ന ഒരുപാടുപേര്‍ എനിക്ക് ചുറ്റുമുണ്ട്- ലക്ഷ്മി ​ഗോപാലസ്വാമി

മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാല സ്വാമി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് ലക്ഷ്മി.…

2 hours ago

ഇറാൻ പ്രസിഡന്‍റിനായി തെരച്ചിൽ തുടരുന്നു, പ്രാർഥനകളിൽ പ്രതീക്ഷയർപ്പിച്ച്​ രാജ്യം, അദ്ദേഹത്തിന്റെ ക്ഷേമത്തിനായി പ്രാർതഥിക്കുന്നെന്ന് മോദി

ഹെലികോപ്ടർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്‍റ് ഇബ്രാഹീം റെയ്‌സിയെ കണ്ടെത്താനായിട്ടില്ല. റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടർ അസർബൈജാൻ അതിർത്തിയിൽ ദിസ്മർ വനമേഖലയിൽ തകർന്നുവീഴുകയായിരുന്നു.…

2 hours ago

അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്, ബിജെപിയ്ക്കും കോൺഗ്രസിനും നിർണായകം

ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ്…

3 hours ago