topnews

ഐഐടിയിലും ഐഐഎമ്മിലും പഠിച്ചില്ല, ബിരുദ പഠനം പൂർത്തിയാക്കി 8 ദിവസത്തിനുള്ളിൽ ടെക് എമ്മിൽ 45 ലക്ഷം രൂപ ശമ്പള പാക്കേജിൽ ജോലി നേടി 21 കാരി

ഐഐടിയിലും ഐഐഎമ്മിലും പഠിച്ചിറങ്ങുന്നവക്കാണ് സാധാരണ ഗതിയിൽ വൻ തുക ശമ്പളത്തോടെ ആഗോള കമ്പനികളിൽ ജോലി കിട്ടാറുള്ളത്. അതേസമയം, ഐഐടിയിലും ഐഐഎമ്മിലും ഒന്നും പഠിക്കാതെ തന്നെ വൻ ശമ്പള പാക്കേജിൽ ജോലി നേടിയിരിക്കുന്ന രാജസ്ഥാനിൽനിന്നുള്ള ഒരു 21കാരി സാമൂഹ്യ മാധ്യമങ്ങളിൽ താരമായിരിക്കുകയാണ്.

രാജസ്ഥാനിലെ പിലാനി ചിദാവ റോഡിൽ താമസിക്കുന്ന തന്യാ സിംഗ് ധാഭായിയാണ് 21-ാം വയസ്സിൽ റെക്കോർഡ് എന്ന് തന്നെ പറയാവുന്ന തകർപ്പൻ വേതനത്തോടെ ജോലിയിൽ പ്രവേശിച്ചിരിക്കുന്നത്.. ജാപ്പനീസ് ഐടി ഭീമനായ ടെക് എമ്മിൽ നിന്നാണ് തന്യായെ തേടി വൻ ജോലി ഓഫറെത്തിയിട്ടുള്ളത്. പുറത്ത് വന്നിട്ടുള്ള റിപ്പോർട്ടുകൾ പ്രകാരം 45 ലക്ഷം രൂപയുടെ പാക്കേജാണ് കമ്പനി തന്യയ്ക്ക് വാഗ്ദാനം ചെയ്തിട്ടുള്ളത്.

ബിരുദ പഠനം പൂർത്തിയാക്കി ഏഴോ എട്ടോ ദിവസത്തിനുള്ളിൽ ആണ് ടെക് എമ്മിൽ ജോലി ഉറപ്പാക്കാൻ തന്യയ്ക്ക് കഴിഞ്ഞിരുന്നത് എന്നതാണ് എടുത്ത് പറയേണ്ടത്. കംപ്യൂട്ടർ എഞ്ചിനീയറിംഗ്, സയൻസ് എന്നിവയിലെ ഉന്നത വിദ്യാഭ്യാസവും ഗവേഷണവുമാണ് തന്യയെ തേടി വൻ ഓഫർ എത്താൻ കാരണമായിരിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമിനൻസ് ആയി നിയമിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ ആറ് സ്ഥാപനങ്ങളിൽ ഒന്നായ ബിറ്റ്സ് പിലാനിയിലാണ് തന്യാ പഠിച്ചിരുന്നത്.

തന്യയുടെ പിതാവ് ഹസാരി സിംഗ് ധാഭായി ജാപ്പനീസ് ടെലികോം കമ്പനിയായ റാകുട്ടനിൽ ജോലി ചെയ്യുകയാണ്. കമ്പനിയുടെ വൈസ് പ്രസിഡന്റായ അദ്ദേഹം ഏകദേശം മൂന്ന് വർഷമായി അവിടെ ജോലി ചെയ്തു വരുന്നു. ഹസാരി സിംഗ് 10 വർഷമായി ജപ്പാനിലാണ്. തന്യ സിംഗ് ടെക് എം കമ്പനിയിൽ ഡാറ്റാ അനലിസ്റ്റായിട്ടായിരിക്കും ജോലി നോക്കുക. ഹാർവാർഡ് യൂണിവേഴ്‌സിറ്റിയുടെ വേൾഡ് സ്റ്റുഡന്റ്സ് ലീഡേഴ്‌സ് പ്രോഗ്രാമിലേക്കും തന്യാ സിംഗ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ലോകമെമ്പാടുമുള്ള 200 വിദ്യാർത്ഥികളെ തിരഞ്ഞെടുത്തതിലാണ് തന്യയും സ്ഥാനം പിടിച്ചിരിക്കുന്നത്.

ലോകമെമ്പാടുമുള്ള പ്രശസ്തരായ നിർമ്മാതാക്കളും സാമ്പത്തിക വിദഗ്ധരും തങ്ങളുടെ അനുഭവങ്ങളും പദ്ധതികളും വിദ്യാർത്ഥികളുമായി പങ്കുവെച്ചുകൊണ്ട് ഈ പ്രോഗ്രാമിൽ പങ്കെടുക്കുകയായിരുന്നു. അമ്മയ്ക്കും അനുജത്തിക്കുമൊപ്പം ജപ്പാനിലെ ടോക്കിയോയിലാണ് താന്യ സിംഗ് ഇപ്പോൾ ഉള്ളത്. വലിയ പാക്കേജുകളുള്ള ജോലി ലഭിക്കാൻ ഐഐടിയിലോ ഐഐഎമ്മിലോ എൻഐടിയിലോ പഠിക്കേണ്ടതില്ലെന്ന് തെളിയിച്ചിരിക്കുകയാണ് തന്യ.

Karma News Network

Recent Posts

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

3 mins ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം: കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

5 mins ago

അയെന്താ ചേട്ടാ,ജയ് പാലസ്തീനേ ഉള്ളോ ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

29 mins ago

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…

36 mins ago

കളിയിക്കവിള കൊലപാതം, പ്രതി കസ്റ്റഡിയിൽ, പിടിയിലായത് ആക്രികച്ചവടക്കാരൻ

തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…

58 mins ago

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

1 hour ago