റാന്നി: നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. റാന്നിയില്‍ താമസിക്കുന്ന കോട്ടയം സ്വദേശിനിയായ 21കാരി ബ്ലെസിയാണ് പോലീസ് പിടിയിലായത്. ബ്ലെസി 27 ദിവസം മാത്രം പ്രായമുള്ള തന്റെ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു.
പോലീസ് എത്തി ബ്ലെസിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കുഞ്ഞിനെ മരിച്ച നിലയില്‍ കഴിഞ്ഞ എട്ടാം തീയതിയാണ് റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. കുഞ്ഞിന്റെ തലയില്‍ ക്ഷതമേറ്റിരുന്നു. തുടര്‍ന്ന് സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കുകയായിരുന്നു.
ക്ഷതമേറ്റതാണ് കുഞ്ഞ് മരിക്കാന്‍ കാരണമെന്ന് വ്യക്തമായതോടെ ബ്ലെസിയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചോദ്യം ചെയ്യുകയുമായിരുന്നു. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന് ആരോഗ്യ പ്രശ്നമുണ്ടായിരുന്നോെന്നും രാത്രിയില്‍ നിര്‍ത്താതെ കരഞ്ഞിരുന്നുവെന്നും ബ്ലെസി പോലീസിനോട് പറഞ്ഞു.
ഇതില്‍ ദേഷ്യം തോന്നിയതോടെ റാന്നി പഴവങ്ങാടിയിലെ വീടിന്റെ ഭിത്തിയില്‍ കുഞ്ഞിന്റെ തലയിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് ബ്ലെസി പോലീസിന് മൊഴി നല്കി.
പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര് മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…
മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…
വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…
പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…
തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…