ആലപ്പുഴ. കായംകുളത്ത് വന്‍ സ്പിരിറ്റ് വേട്ട. പതിയൂര്കാലയില് വീട്ടില്‍ സൂക്ഷിച്ച 2135 ലിറ്റര്‍ സ്പിരിറ്റാണ് എക്സൈസ് റേഞ്ച് സംഘം പിടികൂടിയത്. 61 കന്നാസുകളിലായി വീടിനുള്ളില്‍ സൂക്ഷിച്ച സ്പിരിറ്റാണ് പിടികൂടിയത്. സംഭവത്തില്‍ ഒരാള്‍ എക്സൈസ് സംഘത്തിന്റെ പിടിയിലായി. ഒരാള്‍ ഓടി രക്ഷപ്പെട്ടു. പത്തിയൂര്‍ക്കാല മുറിയില്‍ സജി ഭവനത്തില്‍ സജീവിനെയാണ് അറസ്റ്റ് ചെയ്തത്.
സജീവിന്റെ സുഹൃത്തും സ്പിരിറ്റ് കടത്തിലെ പങ്കാളിയുമായ സ്റ്റീഫന്‍ വര്‍ഗ്ഗീസ് ഓടിരക്ഷപ്പെട്ടു. സ്റ്റീഫനായിട്ടുള്ള അന്വേഷണം നടന്ന് വരുകയാണെന്ന് എക്സൈസ് അറിയിച്ചു. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കായംകുളം എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ വിജയന് സി ബി യുടെയും അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ അനിമോന് ആന്റണിയുടെയും പ്രിവന്റീവ് ഓഫിസര്‍മാരായ ആന്റണി, അന്‍സു പി ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്പിരിറ്റ് പിടിച്ചത്.
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…