topnews

തൃശൂരിൽ വീണ്ടും വൻ കഞ്ചാവ് വേട്ട; 221 കിലോ കഞ്ചാവ് പിടികൂടി

തൃശൂരിൽ വീണ്ടും വൻ കഞ്ചാവ് വേട്ട. ആഡംബര കാറിൽ കടത്തുകയായിരുന്ന 221 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ സിറ്റി ലഹരി വിരുദ്ധ സ്‌ക്വാഡും, നെടുപുഴ പോലീസും ചേർന്നാണ് കഞ്ചാവ് കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്തത്.

രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ ചിയ്യാരത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് വേട്ട. ചിയ്യാരം സ്വദേശി അലക്സ്, ആലപ്പുഴ പനവള്ളി സ്വദേശി പ്രിവീണരാജ്, പൂവ്വത്തൂർ സ്വദേശി റിയാസുദ്ദീൻ, കാട്ടൂർ സ്വദേശി ജേക്കബ് ജോസഫ് എന്നിവരാണ് പിടിയിലായത്. ഒറീസ്സയിൽ നിന്നാണ് പ്രതികൾ കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

തൃശൂർ, പാലക്കാട്, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിൽ ആവശ്യകാർക്ക് വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം. പിടിയിലായവർ നിരവധി ക്രിമിനൽ കേസ്സുകളിൽ ഉൾപ്പെട്ടവരാണെന്ന് സിറ്റി പോലീസ് കമ്മീഷ്ണർ അങ്കിത്ത് അശോക് പറഞ്ഞു. പ്രതികൾക്ക് കഞ്ചാവ് വാങ്ങാനുള്ള സാമ്പത്തിക സഹായം നൽകിയവരേയും പിടികൂടുമെന്ന് കമ്മീഷ്ണർ വ്യക്തമാക്കി. കേസിൽ ഇനിയും പ്രതികളുണ്ടെന്നും ഇവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായും കമ്മീഷ്ണർ അറിയിച്ചു.

Karma News Network

Recent Posts

ഭരണമുറപ്പിച്ച് ലേബർ പാർട്ടി, കേവലഭൂരിപക്ഷം മറികടന്നു, കെയ്ർ സ്റ്റാർമർക്ക് ആശംസകൾ നേർന്ന് ഋഷി സുനക്

ലണ്ടൻ∙ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭരണം അവസാനിപ്പിച്ച് ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ ബ്രിട്ടനിൽ അധികാരത്തിലേക്ക്. 650 അംഗ…

30 mins ago

തൃശ്ശൂരിൽ താമരവിരിയിച്ചവർക്കുള്ള മോദിയുടെ സമ്മാനം, 393 കോടി രൂപയുടെ വികസന പദ്ധതി

കേരളത്തിൽ ആദ്യമായി താമര വിരിയിച്ചവർക്കുള്ള സമ്മാനം എത്തുന്നു. കേരളത്തിലെ നമ്പര്‍ വണ്‍ റെയില്‍വേ സ്റ്റേഷനാകാന്‍ ഒരുങ്ങി തൃശൂര്‍. അമൃത് ഭാരത്…

52 mins ago

സി.പി.ഐ. ജില്ലാകൗണ്‍സില്‍ അംഗം ബി.ജെ.പി.യില്‍ ചേര്‍ന്നു

പാലക്കാട് : സി.പി.ഐ. ജില്ലാകൗണ്‍സില്‍ അംഗവും തച്ചമ്പാറ ഗ്രാമപ്പഞ്ചായത്ത് അംഗവുമായ ജോര്‍ജ് തച്ചമ്പാറ പഞ്ചായത്തംഗത്വവും പാര്‍ട്ടി അംഗത്വവും രാജിവെച്ചു. വ്യാഴാഴ്ച…

1 hour ago

ഓടിക്കൊടിരിക്കെ കെഎസ്ആർടിസി ബസിന്റെ ടയറിനു തീപിടിച്ചു, സംഭവം മുക്കത്ത്

കോഴിക്കോട് : മുക്കത്ത് കെഎസ്ആർടിസി ബസിന്റെ ടയറിനു തീപിടിച്ചു. മുക്കം പൊലീസ് സ്റ്റേഷനു സമീപമാണ് സംഭവം. താമരശേരിയിൽനിന്നും എറണാകുളത്തേക്ക് പോകുകയായിരുന്നു…

2 hours ago

ഇന്ത്യൻ ടീമിനെ കാണാൻ ഒത്തുകൂടി, തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്ക്, വൻ ദുരന്തം ഒഴിവായി

ലോകകപ്പ് വിജയിച്ച് മടങ്ങിയെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സ്വീകരിക്കാൻ മറൈന്‍ ഡ്രൈവിന്‍റെ ഇരുവശത്തുമായി തടിച്ചു കൂടിയത് ലക്ഷക്കണക്കിനാരാധകരാണ്. ഇതിനിടെ തിക്കിലും…

2 hours ago

അമീബിക് മസ്തിഷ്കജ്വരം : ചികിത്സിക്കാൻ വിദേശത്തുനിന്ന് ഒരു മരുന്നു കൂടി എത്തിച്ചു

കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം ചികിത്സിക്കാൻ വിദേശത്തുനിന്ന് ഒരു മരുന്നു കൂടി ആരോഗ്യവകുപ്പ് ഇടപെട്ട് എത്തിച്ചു. ജർമനിയിൽ ഉൽപാദിപ്പിക്കുന്ന…

3 hours ago