crime

ലെഗ്ഗിങ്‌സിനുള്ളിലും ബെല്‍റ്റിനുള്ളിലും വെച്ച് കടത്തിയത് 25 കിലോ സ്വർണം, അഫ്ഗാൻ നയതന്ത്ര ഉദ്യോഗസ്ഥ പിടിയിൽ

മുംബൈ: സ്വർണം കടത്താൻ ശ്രമിച്ച അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ പിടിയിൽ. അഫ്ഗാനിസ്ഥാന്‍ കോണ്‍സുല്‍ ജനറല്‍ സാക്കിയ വര്‍ദക്കിനെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്(ഡി.ആര്‍.ഐ) പിടികൂടിയത്. മുംബൈ വിമാനത്താവളത്തില്‍വെച്ച് ആണ് പിടികൂടിയത്. ഇവരിൽ നിന്നും 18.6 കോടി രൂപ വിലവരുന്ന 25 കിലോ സ്വർണം പിടികൂടി. എന്നാൽ നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല.

ഏപ്രില്‍ 25-ാം തീയതിയാണ് സ്വര്‍ണക്കടത്തിനിടെ അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ ഡി.ആര്‍.ഐ.യുടെ പിടിയിലായത്. ദുബായില്‍നിന്ന് എമിറേറ്റ്‌സ് വിമാനത്തില്‍ മുംബൈയിലെത്തിയ ഉദ്യോഗസ്ഥയെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡി.ആര്‍.ഐ. ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തുകയും പരിശോധനയില്‍ സ്വര്‍ണം കണ്ടെടുക്കുകയുമായിരുന്നു.

ഏപ്രില്‍ 25-ന് വൈകിട്ട് 5.45-ഓടെ മകനോടൊപ്പമാണ് സാക്കിയ മുംബൈ വിമാനത്താവളത്തിലെത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് വിധേയമാക്കേണ്ട വസ്തുക്കളൊന്നും കൈയില്ലെന്ന് അവകാശപ്പെട്ട ഇരുവരും ഗ്രീൻ ചാനൽ വഴിയാണ് പുറത്തുകടന്നത്. തുടര്‍ന്ന് വിമാനത്താവളത്തിന് പുറത്തേക്ക് പോകുന്നതിനിടെയാണ് രണ്ടുപേരെയും ഡി.ആര്‍.ഐ. സംഘം തടഞ്ഞത്.

അഞ്ച് ട്രോളി ബാഗുകളും ഒരു ഹാന്‍ഡ് ബാഗും ഒരു സ്ലിങ് ബാഗും ഒരു നെക്ക് പില്ലോയുമാണ് ഇരുവരുടേയും പക്കലുണ്ടായിരുന്നത്. ഡ്യൂട്ടി അടക്കേണ്ടതായ വസ്തുക്കളോ സ്വര്‍ണമോ കൈയിലുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു ഇവരുടെ മറുപടി. ഇതോടെ സാക്കിയയെ ശരീരപരിശോധനയ്ക്ക് വിധേയയാക്കാനായി പ്രത്യേകമുറിയിലേക്ക് മാറ്റി.

തുടര്‍ന്ന് വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചനിലയില്‍ സ്വര്‍ണം കണ്ടെടുത്തത്.
ജാക്കറ്റിനുള്ളിലും ലെഗ്ഗിങ്‌സിനുള്ളിലും ബെല്‍റ്റിനുള്ളിലുമാണ് നയതന്ത്ര ഉദ്യോഗസ്ഥ സ്വര്‍ണം ഒളിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ മകനെ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ഒന്നും കണ്ടെടുത്തില്ല.

സ്വര്‍ണം കണ്ടെത്തിയതിന് പിന്നാലെ ഇതുസംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ഡി.ആര്‍.ഐ. ഉദ്യോഗസ്ഥര്‍ അഫ്ഗാന്‍ ഉദ്യോഗസ്ഥയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, യാതൊരു രേഖകളും ഇവര്‍ക്ക് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും ഇതോടെയാണ് കസ്റ്റംസ് ആക്ട് അനുസരിച്ച് സ്വര്‍ണം പിടിച്ചെടുത്തതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ സംഭവത്തില്‍ സാക്കിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.

Karma News Network

Recent Posts

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിങ്ങ് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിങ്ങ് നിരോധനം. 52 ദിവസമാണ് നിരോധനം. മന്ത്രി സജി…

2 hours ago

കനത്തമഴ, കൊച്ചി ന​ഗരം വെള്ളത്തിൽ, വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളംകയറി, റോഡുകളിൽ വെള്ളക്കെട്ട്

കൊച്ചി: സംസ്ഥാനത്ത് നിർത്താതെ പെയ്യുന്ന കനത്തമഴമൂലം വെള്ളക്കെട്ടിൽ മുങ്ങി കൊച്ചി നഗരം. ബുധനാഴ്ച വൈകീട്ട് പെയ്ത ഒറ്റ മഴയോടെ നഗരത്തിന്റെ…

3 hours ago

ആഡംബര കാറിൽ ലഹരി കടത്ത്; തൃശ്ശൂരിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

തൃശ്ശൂര്‍: ആഡംബര കാറിൽ ലഹരി കടത്ത് നടത്തിയ യുവാക്കൾ പിടിയിൽ. കാസര്‍ഗോഡ് കീഴൂര്‍ കല്ലട്ട്ര സ്വദേശി നജീബ് (44), ഗുരുവായൂര്‍…

3 hours ago

ഷാരൂഖ് ഖാൻ ആശുപത്രിയിൽ, ആശങ്കയിൽ ആരാധകർ

അഹമ്മദാബാദ്: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാൻ ആശുപത്രിയിൽ. അഹമ്മാബാദിലെ കെഡി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. സൂപ്പര്‍ താരത്തിന്റെ ആരോഗ്യ…

4 hours ago

പോപ്പുലർ ഫ്രണ്ട് ഭീകരന്മാർക്ക് വൻ തിരിച്ചടി, പ്രതികൾക്ക് അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കി

പോപ്പുലർ ഫ്രണ്ടിന്റെ ഭീകരന്മാർക്ക് വൻ തിരിച്ചടി നല്കി സുപ്രീം കോടതി. നല്കിയ ജാമ്യം റദ്ദാക്കി ഉത്തരവ്.രാജ്യത്തുടനീളം തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ…

4 hours ago

യുപി യിൽ 79 സീറ്റ് കിട്ടുമെന്ന് രാഹുലും അഖിലേഷും, ജൂൺ 4 ന് കുമാരൻമാർ ഉറക്കമുണരുമെന്ന് മോദി

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുൻപേ രാജ്യത്ത് ആര് ഭൂരിപക്ഷം നേടും അടുത്ത് അഞ്ച് വർഷം ആരു ഭരിക്കുമെന്നുള്ള അഭിപ്രായ…

5 hours ago