kerala

പണിമുടക്കിന്റെ ആദ്യ ദിനം കെ.എസ്​.ആർ.ടി.സിയിൽ ജോലിക്കെത്തിയത്​ 2525 പേർ

കോട്ടയം: ദേശീയ പണിമുടക്കിന്‍റെ ആദ്യ ദിനത്തിൽ കെ.എസ്​.ആർ.ടി.സിയിൽ ജോലിക്കെത്തിയത്​ 2525 ജീവനക്കാർ. സംസ്ഥാനമൊട്ടാകെ നടത്തിയത്​ 52 സർവീസുകളും ഇവർ നടത്തി . മാർച്ച്​ 28 ലെ കണക്കനുസരിച്ച്​ 18145 സ്ഥിരം ജീവനക്കാരും 612 താൽക്കാലികക്കാരും ഉൾപ്പെടെ​ 18757 ജീവനക്കാർ കോർപറേഷനിലുണ്ട്​. 428 സ്ഥിരം ജീവനക്കാർ അവധിയിലാണ്​. ഇവരിൽ 13.46 ശതമാനം പേർ ജോലിക്കെത്തിയെങ്കിലും ഓടിക്കാനായത്​ ആകെ സർവീസുകളിൽ 1.31 ശതമാനം മാത്രമാണ്​. ഏറ്റവും കൂടുതൽ ഓടിച്ചത്​ മാനന്തവാടി ഡിപ്പോയാണ്​. 67 ഷെഡ്യൂളുകളിൽ 33 എണ്ണം നിരത്തിലിറക്കാൻ അവർക്കായി. ആകെയുള്ള 400 ജീവനക്കാരിൽ 147 പേർ ജോലിക്കെത്തിയിരുന്നു. തൊട്ടുപിന്നിൽ സുൽത്താൻ ബത്തേരിയാണ്​. 66 സർവീസുകളിൽ 16 എണ്ണം ഓടി. 437 ജീവനക്കാരിൽ 49 പേരാണ്​ ജോലിക്കെത്തിയത്​.

തിരുവനന്തപുരം സിറ്റിയിൽ 107 സർവീസുകളിൽ രണ്ടെണ്ണവും വിതുരയിലെ 31 സർവീസുകളിൽ ഒരെണ്ണവും ഓടിച്ചു. യഥാക്രമം 43 ഉം ഒമ്പതും ജീവനക്കാരാണ്​ ഇവിടെ ജോലിക്കെത്തിയത്​. മറ്റുഡിപ്പോകളിലും ജീവനക്കാർ എത്തിയെങ്കിലും സർവീസുകൾ നടത്തിയില്ല. ബി.എം.എസ്​ അനുകൂല തൊഴിലാളി സംഘടനയിൽപെട്ടവരാണ്​ ജോലിക്കെത്തിയത്​. സംഘപരിവാറിന്​ വലിയ സ്വാധീനമുള്ള പാലാ ഡിപ്പോയിലാണ്​ ഏറ്റവും കൂടുതൽ ജീവനക്കാരെത്തിയത്​. 221 ജീവനക്കാരിൽ 72 പേർ ഇവിടെ ജോലിക്കെത്തി. എന്നാൽ, 55 സർവീസുകളിൽ ഒന്നുപോലും ഓടിക്കാൻ സാധിച്ചില്ല.

എറണാകുളത്ത്​ 288 ജീവനക്കാരിൽ 64 പേരും കോട്ടയത്ത്​ 190 പേരിൽ 60 ​ജീവനക്കാരും ഹാജരായെങ്കിലും സർവീസുകളൊന്നും നടത്തിയില്ല. 2020ൽ നടത്തിയ ഹിതപരിശോധനയുടെ കണക്കുകൾ പ്രകാരം ബി.എം.എസ്​. സംഘടനയിൽപ്പെട്ട 4802 ജീവനക്കാർ കെ.എസ്​.ആർ.ടി.സിയിലുണ്ട്​. ഇവരെ ഉപയോഗിച്ച്​ സർവീസുകൾ നടത്താനുള്ള ഒരു ക്രമീകരണവും കോർപറേഷൻ മേധാവികൾ സ്വീകരിച്ചിരുന്നില്ല.

Karma News Network

Recent Posts

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…

25 mins ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

57 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

1 hour ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

1 hour ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

2 hours ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

2 hours ago