topnews

എം.കെ.സ്റ്റാലിനും കുടുംബത്തിനും ജയിലിലേക്കുള്ള വഴി കാണിച്ച് ബിജെപി , രണ്ടാമത്തെ ഓഡിയോയും പുറത്ത്, നടന്നത് 30,000 കോടിയുടെ തട്ടിപ്പ്

തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷൻ കെ.അണ്ണാമലൈ രണ്ടാമത്തെ ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടു. ഒരു മുഖ്യമന്ത്രിയും കുടുംബവും നാട് കൊള്ളയടിക്കുന്ന ഞടുക്കുന്ന വിവരങ്ങളാണ്‌ ഓഡിയോയിൽ ഉള്ളത്. ഓഡിയോയിൽ അഴിമതികൾ വിവരിക്കുന്നത് എം കെ സ്റ്റാലിന്റെ ധനമന്ത്രി പി.ടി.ആർ പളനിവേൽ ത്യാഗ രാജൻ ആണ്. മണി മണി പോലെ എണ്ണി എണ്ണി മുഖ്യമന്ത്രിയുടെ മകൻ നടത്തിയ കൊള്ളകൾ തുറന്ന് ധന മന്ത്രി വിവരിക്കുന്നു. ഇത് നോക്കുമ്പോൾ പിണറായി വിജയന്റെ കുടുംബവും അദ്ദേഹവും നേരിടുന്ന അഴിമതി ആരോപണം വെറും ചെറുത്. രാജ്യത്തേ ഏറ്റവും വലിയ അഴിമതികൾ ആണിപ്പോൾ തമിഴ്നാട്ടിൽ നിന്നും തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷൻ കെ.അണ്ണാമലൈ പുറത്ത് വിടുന്നത്.

സംസ്ഥാന ധനമന്ത്രി പി.ടി.ആർ പളനിവേൽ ത്യാഗ രാജൻ ഭരണകക്ഷിയായ ഡി.എം.കെയെ അപകീർത്തിപ്പെടുത്തുകയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ കുടുംബത്തിനെതിരെ അഴിമതി ആരോപിക്കുകയും ചെയ്യുന്ന് ഓഡിയോ ക്ലിപ്പാണ് കർമ്മ ന്യൂസ് ഈ വാർത്തയുടെ ആദ്യം പുറത്ത് വിട്ടത്. ഓഡിയോ ക്ലിപ്പിൽ, “മുഖ്യമന്ത്രിയുടെ മകനും മരുമകനും ചേർന്ന് കൊള്ളയുടെ വലിയൊരു ഭാഗം കൊണ്ടുപോകുന്നു എന്ന് സംസ്ഥാന ധന മന്ത്രി പറയുന്നു.മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകൻ ഉദയനിധിയുംശബരീശനും ചേർന്ന് 30,000 കോടി സമാഹരിച്ചു എന്ന് ഓഡിയോയിൽ പറയുന്നു. ഒന്നും രണ്ടും അല്ല മുപ്പതിനായിരം കോടി രൂപ.  കേരളത്തിലെ പിണറായി വിജയനും ചില കമ്യൂണിസ്റ്റുകാരും വീരനായകനായി കരുതുന്ന അയൽ പക്കത്തേ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ തനി ഗുണം പുറത്ത് വിടുന്നത് ഡി എം കെയുടെ സ്വന്തം ധന മന്ത്രി യുമായ പളനി വേൽ തൈഗ രാജൻ ആണ്.

മുഖ്യമന്ത്രിയെ കുരുക്കുന്ന ധനമന്ത്രിയുടെ ഓഡിയോ ക്ലിപ്പ് വന്നതോടെ എംകെ സ്റ്റാലിൽനും കുടുംബത്തിനും ജയിൽ ഒരുങ്ങുകയാണ്‌. പ്രധാന ഡിഎംകെ നേതാക്കൾ 1.34 ലക്ഷം കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന് ആരോപിച്ച് ഏപ്രിൽ 14 ന് തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷൻ കെ.അണ്ണാമലൈ ഡിഎംകെ ഫയലുകൾ“ എന്ന പേരിൽ വീഡിയോ തെളിവും ഫയലുകളും പുറത്ത് വിട്ടിരുന്നു. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ, മന്ത്രിമാരായ ദുരൈമുരുകൻ, ഇ വി വേലു, കെ പൊൻമുടി, വി സെന്തിൽ ബാലാജി, മുൻ കേന്ദ്രമന്ത്രി എസ് ജഗത്രക്ഷകൻ എന്നിവരും അഴിമതിക്കാരുടെ 2011ൽ ഡിഎംകെയുടെ കാലത്ത് ചെന്നൈ മെട്രോ റെയിലിന് കോച്ചുകൾ വിതരണം ചെയ്യാൻ സ്വകാര്യ കമ്പനിക്ക് കരാർ നൽകിയതിന് സ്റ്റാലിന് 200 കോടി രൂപ കൈക്കൂലി നൽകിയതായും അദ്ദേഹം ആരോപിച്ചിരുന്നു.

ഇതിനിടെ ഭരണകക്ഷിയായ ഡിഎംകെ ആരോപണങ്ങൾ നിഷേധിച്ചു. 500 കോടി രൂപ വരെ വലിയ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് അണ്ണാമലൈക്ക് വക്കീൽ നോട്ടീസ് അയച്ചു. വക്കീൽ നോട്ടീസ് അയച്ചതേ ഡി.എം കെ പാർട്ടിക്ക് ഓർമ്മയുള്ളു അപ്പോഴിതാ ബിജെപിയുടെ അണ്ണാമലൈ അടുത്ത മാരക പ്രഹരം ഡി എം കെ ക്ക് നൽകിയിരിക്കുകയാണ്‌. എം കെ സ്റ്റാലിനെതിരേ അദ്ദേഹത്തിന്റെ ധന മന്ത്രിയുടെ രണ്ടാമത്തേ ഓഡിയോ ക്ലിപ്പും പുറത്തു വിട്ടു. ഓഡിയോ ക്ലിപ്പിന്റെ ഫോറൻസിക് ഓഡിറ്റിന് ഉത്തരവിടണമെന്ന് സംസ്ഥാന ബിജെപി നേതൃത്വം ഗവർണർ ആർഎൻ രവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

3 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

3 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

4 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

4 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

5 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

5 hours ago