national

മാതാപിതാക്കൾ കാറിനുള്ളിൽ മറന്നുവെച്ചു, 3-വയസുകാരിക്ക് ദാരുണ മരണം

മാതാപിതാക്കൾ കാറിൽ വച്ച് മറന്ന മൂന്നു വയസുകാരി മരിച്ചു. രാജസ്ഥാനിലെ കോട്ടയിൽ ബുധനാഴ്ച വൈകിട്ടായിരുന്നു ദാരുണ സംഭവം ഉണ്ടായത്. വിവാഹം കൂടാൻ പോയ മാതാപിതാക്കൾ കാറിൽ നിന്ന് കുട്ടിയെ എടുക്കാൻ മറക്കുകയായിരുന്നു. രണ്ടു മണിക്കൂറിന് ശേഷമാണ് കുട്ടിയെ മറന്നുവച്ച കാര്യം അച്ഛനും അമ്മയും മനസിലാക്കുന്നത്.

പ്ര​ദീപ് ന​ഗറിന്റെ മകൾ​ ​ഗോർവിക ന​ഗർ ആണ് മരിച്ചത്. ജോരവാർപുര ​ഗ്രാമത്തിൽ നടന്ന വിവാഹത്തിൽ പങ്കെടുക്കാനാണ് രണ്ടുപെൺ മക്കളുമായി പ്രദീപ് എത്തിയത്. മൂത്ത മകൾ അമ്മയ്‌ക്കൊപ്പം കാറിൽ നിന്നിറങ്ങി. ഇതോടെ മൂവരും ഇറങ്ങിയെന്ന് കരുതി പ്രദീപ് കാർ പാർക്ക് ചെയ്ത് ലോക്ക് ചെയ്യുകയായിരുന്നു. പിന്നീട് ഇവർ രണ്ടു ​ഗ്രൂപ്പുകളായി പിരിഞ്ഞാണ് വിവാ​ഹത്തിൽ പങ്കെടുത്തത്.

രണ്ടു മണിക്കൂറിന് ശേഷം കണ്ടുമുട്ടിയപ്പോഴാണ് ഇളയ മകൾ ഇല്ലെന്ന കാര്യം ദമ്പതികൾ മനസിലാക്കുന്നത്. ഉടനെ പാഞ്ഞെത്തി കാറിൽ നോക്കുമ്പോൾ ബോധരഹിതയായ ​ഗോർവികയെയാണ് കണ്ടെത്തുന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും ഡ‍ോക്ടർ മാർ മരണം സ്ഥിരീകരിച്ചു.

karma News Network

Recent Posts

തീവണ്ടിയുടെ ശുചിമുറിയിൽ രഹസ്യ അറ, 16 പൊതികളിലായി 13.5 കിലോ കഞ്ചാവ് റെയിൽവേ പൊലീസ് പിടികൂടി

പാറശ്ശാല: കൊച്ചുവേളിയില്‍നിന്ന് നാഗര്‍കോവിലിലേക്ക് പോകുകയായിരുന്ന പാസഞ്ചറിന്റെ ശുചിമുറിയിലെ രഹസ്യ അറയില്‍നിന്ന് 13.5 കിലോ കഞ്ചാവ് പാറശ്ശാല റെയില്‍വേ പോലീസ് പിടികൂടി.…

1 hour ago

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, കോഴിക്കോട് 14കാരൻ ചികിത്സയിൽ

കോഴിക്കോട്∙ ജില്ലയിൽ ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

2 hours ago

ഹൈന്ദവ യുവതയ്ക്ക് ശാസ്ത്രബോധത്തോടൊപ്പം മതത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാകണം, അല്ലാത്തപക്ഷം കൽക്കിയിലെ വിഷ്യൽ ഇഫക്ട് മാത്രമേ ആസ്വദിക്കാൻ കഴിയൂ

ഹൈന്ദവ കുടുംബങ്ങളിൽ Parenting എന്നത് കൊണ്ട് നല്ല മൂല്യങ്ങൾ, ധാർമ്മികത, സ്വഭാവ ശക്തി, അച്ചടക്കം എന്നിവയ്‌ക്കൊപ്പം ഹിന്ദു മത പൈതൃകവും…

3 hours ago

പഞ്ചാബിൽ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരെ പട്ടാപ്പകൽ വധശ്രമം

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…

3 hours ago

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

4 hours ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

5 hours ago