തിരുവനന്തപുരം : കഴിഞ്ഞ 5 വര്‍ഷം കൊണ്ട് കേരളത്തില്‍ 30 ലക്ഷം വോട്ടര്‍മാരുടെ പേരുകള്‍ ഒഴിവാക്കി. മരണം, വാസസ്ഥലം മാറ്റം, ഇരട്ടിപ്പ് തുടങ്ങയ കാരണങ്ങളാലാണിതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം മാത്രം 13 ലക്ഷം പേരെയാണ് ഒഴിവാക്കിയത്. വോട്ടര്‍ പട്ടിക ശുദ്ധീകരണത്തിന്റെ ഭാഗമായാണ് ഇത്.
ഈ വര്‍ഷം ഇതുവരെ 8 ലക്ഷം പേരുകളാണ് ഒഴിവാക്കിയത്. മാര്‍ച്ച് 18 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 2,72,80,160 വോട്ടര്‍മാരാണ് ഉള്ളത് . 85 വയസ്സ് പിന്നിട്ട 2,49,960 വോട്ടര്‍മാരും 100 വയസ്സ് പിന്നിട്ട 2,999 പേരുമുണ്ട്. 88,384 പ്രവാസി വോട്ടര്‍മാരും ഉണ്ട്. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിച്ചിട്ടുള്ളവരുടെ 21,04,787 കാര്‍ഡുകള്‍ പ്രിന്റിങ്ങിന് അയച്ചു. ഇതില്‍ 17,25,176 കാര്‍ഡുകള്‍ പ്രിന്റിംഗ് പൂര്‍ത്തിയാക്കി തിരികെ ലഭിച്ചു.
ഈ മാസം അവസാനത്തോടുകൂടി വിതരണം പൂര്‍ത്തിയാകും. എടുക്കാനുള്ളത്. മതപരമായ പ്രചരണം നടത്തിയതിന് നാലുപരാതികള്‍ ലഭിച്ചു. അതില്‍ ഒരെണ്ണം തള്ളിക്കളഞ്ഞു. മൂന്നെണ്ണം ശരിയാണെന്ന് കണ്ടെത്തി. വോട്ടിന് പണം നല്‍കിയതില്‍ രണ്ട് പരാതികളാണ് ലഭിച്ചത്. അതില്‍ ഒരെണ്ണം ശരിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആകെ പരാതികളില്‍ 1666എണ്ണം പോസ്റ്ററും ബാനറുകളും സംബന്ധിച്ചുള്ള പരാതികളാനിന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പ്രതികരിച്ചു.
സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന് ഇടവേള ബാബു. സിനിമാതാരങ്ങളുടെ…
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…
മലപ്പുറം: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…
ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…
തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്യു. സജി ചെറിയാന് വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…