topnews

ഭീകരവാദത്തിന്റെ വേരറുക്കാൻ 33കൊല്ലം മുമ്പ് മോദി വിവേകാനന്ദ സന്നിധിയിലെത്തി, ദൃശ്യം

33 വർഷങ്ങൾക്ക് മുമ്പ് നരേന്ദ്ര മോദി കന്യാകുമാരിയിലെത്തിയ ചിത്രം പുറത്ത്. ബ്ളാക്ക് ആന്റ് വൈറ്റ് ചിത്രത്തിൽ നരേന്ദ്ര മോദി എന്ന യുവാവ് വിവേകാനന്ദന്റെ പ്രതിമക്ക് സമീപം പ്രദക്ഷിണം നടത്തുന്നതാണ്‌.ഡിസംബർ 11, 1991 തീയതിയിലുള്ള ചിത്രങ്ങൾ, കന്യാകുമാരിയിലെ വിവേകാനന്ദ പാറ സ്മാരകത്തിൽ നിന്ന് ആരംഭിച്ച് കശ്മീരിൽ അവസാനിച്ച ഏകതാ യാത്രയിൽ നിന്നുള്ളതാണ്.ഭാരതം മുഴുവൻ അന്ന് ഇന്ത്യയുടെ ഒരുമയ്ക്കായി യാത്ര ചെയ്യുകയായിരുന്നു നരേന്ദ്ര മോദി. അങ്ങിനെയാണ്‌ കന്യാകുമാരിയിലെ വിവേകാനന്ദ സന്നിധിയിലും എത്തിയത്.

33 വർഷം മുമ്പ് മോദി ഭാരത ഏകതാ യാത്ര നടത്തിയിരുന്നു. അതായത് ഇന്ന് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയതിനു 32 കൊല്ലം മുമ്പ്. അന്ന് വെറുമൊരു ബിജെപി പ്രവർത്തകൻ മാത്രമായിരുന്നു നരേന്ദ്ര മോദി. അധികം ആരും അറിയാത്ത ആൾ. മീഡിയ ശ്രദ്ധിക്കാത്ത വ്യക്തി. വാർത്തകളിൽ ഇടം നേടാത്ത ആൾ. ആ നിശബ്ദ പ്രചാരകനും പ്രവർത്തകനും ഇതാ ഇപ്പോൾ 33 വർഷങ്ങൾക്ക് ശേഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായി 10 കൊല്ലം പൂർത്തിയാക്കി വിവേകാനന്ദ സന്നിധിയിൽ തിരികെ എത്തിയിരിക്കുന്നു. ഇനി അടുത്ത ഒരു അര പതിറ്റാണ്ടുകൂടി ഇന്ത്യാ ഭരണ ചുമതല ഏറ്റെടുക്കാനുള്ള ഒരുക്കവും നടത്തുന്നു.

വൈറൽ ചിത്രങ്ങളിൽ, നരേന്ദ്ര മോദിയും പാർട്ടി വിദഗ്ധൻ ഡോ മുരളി മനോഹർ ജോഷിയും ഉണ്ട്. ബിജെപിയുടേയും സംഘപരിവാറിന്റെയും തലപത്തേ ഒരു നിശബ്ദ പ്രവർത്തകനായിരുന്നു 3 പതിറ്റാണ്ട് മുമ്പും നരേന്ദ്ര മോദി എന്നതിന്റെ തെളിവുകളാണിത്. മോദിയും ഡോ മുരളി മനോഹർ ജോഷിയും ഉൾപ്പെടെ എല്ലാ ‘ഏക്ത യാത്രികരും സ്വാമി വിവേകാനന്ദൻ്റെ പ്രതിമയിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നത് കാണാം.

യൂണിറ്റി മാർച്ച് എന്നും അറിയപ്പെടുന്ന ഏകതാ യാത്ര 1991 ഡിസംബറിൽ കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച് 1992 ജനുവരി 26 ന് ശ്രീനഗറിൽ ദേശീയ പതാക ഉയർത്തിയതോടെ അവസാനിച്ചു.മുതിർന്ന ബിജെപി നേതാവ് മുരളി മനോഹർ ജോഷിയാണ് ഏകതാ യാത്ര നയിച്ചത്, അന്ന് ബിജെപി പ്രവർത്തകനായിരുന്ന നരേന്ദ്ര മോദി മാർച്ച് സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.

നരേന്ദ്ര മോദിയുടെ ജീവിതം മുഴുവൻ പോരാട്ടമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പൂർവ കാലങ്ങൾ ആരും കുറിച്ച് വയ്ച്ചിട്ടില്ല. കാരണം നിശബ്ദ പ്രചാരകൻ ആയിരുന്നു. പ്രധാനമന്ത്രി ആകും എന്ന് മാധ്യമങ്ങലും അദ്ദേഹവും പൊലും കരുതിയില്ല. ആ പദവിയിലേക്ക് എത്താൻ അദ്ദേഹം മൽസരിച്ചില്ല. ആഗ്രഹിച്ചില്ല എന്നും വ്യക്തം. എല്ലാം കാലത്തിന്റെയും ദൈവത്തിന്റെയും തീരുമാനങ്ങൾ തന്നെ ആയിരുന്നു എന്ന് മോദിയുടെ ഭാഷയിൽ പറയാം. എല്ലാം ദൈവ നിശ്ചിതം എന്നാണ്‌ മോദി തന്റെ പദവികളേ കുറിച്ച് പറയുന്നത്. ജീവിതം മുഴുവൻ ഇന്ത്യക്ക് വേണ്ടി ചിലവിട്ടു.

33 വർഷങ്ങൾക്ക് മുമ്പുള്ള ഈ ചിത്രം രാജ്യത്തേ സകല ഭീകരന്മാർക്കും ഉള്ള മുന്നറിയിപ്പ് കൂടിയാണ്‌. 33 കൊല്ലം മുമ്പ് നടത്തിയ യാത്ര ഭീകരവാദത്തിനെതിരേ ആയിരുന്നു. രാജ്യത്ത് ഭീകരവാദത്തിന്റെ വേരറുക്കും എന്ന് അന്നേ മോദി പ്രസംഗിച്ചിരുന്നു. എന്നാൽ പിന്നീട് ഭീകരവാദത്തിന്റെ വേരറുക്കാനുള്ള ആയുധം തന്നെ മോദിക്ക് ലഭിക്കുകയായിരുന്നു.ഭീകര ശക്തികൾക്കെതിരെ ഇന്ത്യ ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന ശക്തമായ സന്ദേശം ലോകത്തിന് നൽകുകയായിരുന്നു യാത്രയുടെ ലക്ഷ്യം.

14 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന യാത്ര ജനങ്ങളുമായി ആഴത്തിൽ പ്രതിധ്വനിക്കുകയും ദേശീയ ഐക്യത്തോടുള്ള രാജ്യത്തിൻ്റെ അചഞ്ചലമായ പ്രതിബദ്ധത കാണിക്കുകയും ചെയ്തു.1892-ൽ സ്വാമി വിവേകാനന്ദൻ ധ്യാനിച്ച സ്ഥലമായ ധ്യാൻ മണ്ഡപത്തിൽ ഇപ്പോൾ നരേന്ദ്ര മോദി മൗന വൃതത്തിലാണ്‌. ആഹാരം മുടക്കി കണ്ണുകൾ അടച്ച് നാവടക്കി കത്തിനമായ തപസിൽ ആണ്‌ മോദി.

വിവേകാനന്ദൻ എന്ന ഹിന്ദു തത്ത്വചിന്തകനായ സന്യാസിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനാണ് റോക്ക് മെമ്മോറിയൽ സ്മാരകം നിർമ്മിച്ചിരിക്കുന്നത്.സ്വാമി വിവേകാനന്ദൻ രാജ്യത്തുടനീളം അലഞ്ഞുതിരിഞ്ഞ് മൂന്ന് ദിവസം ഇവിടെ ധ്യാനിച്ച് വികസിത ഇന്ത്യക്കായി ദർശനം നേടിയിരുന്നു. ഇപ്പോൾ രാജ്യം മുഴുവൻ അലഞ്ഞ് നറ്റന്ന് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി ഒടുവിൽ മോദി തീവ്രവാമ മൗന വൃതത്തിലേക്ക് വിവേകാനന്ദ സ്വാമികൾ ഇരുന്ന അതേ സ്ഥലത്ത് ഇരിക്കുകയാണ്‌.

karma News Network

Recent Posts

കുടിക്കാൻ വെള്ളം ചോദിച്ചെത്തി 8 വയസുകാരിയെ പീഡിപ്പിച്ചു, പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…

4 hours ago

സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് എട്ട് ലക്ഷം രൂപയോളം തട്ടിയെടുത്തു, പ്രതി പിടിയിൽ

വൈക്കം: സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…

5 hours ago

കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ നിയമിച്ചത്, 8 തവണ എംപിയായി, 2 വട്ടം തോറ്റു, കൊടിക്കുന്നിലിനെ തഴഞ്ഞതിൽ കേന്ദ്രം

ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…

5 hours ago

മക്കയിൽ കൂട്ട മരണം 1000കടന്നു, സൗദി പുണ്യഭൂമിയിൽ മഹാദുരന്തം

സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…

6 hours ago

പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം, ഷെയ്ഖ് ഹസീന രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി

ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…

6 hours ago

മലപ്പുറത്ത് വീട്ടിൽ അതിക്രമിച്ചുകയറി മൂന്നംഗ സംഘം യുവതിയെ പീഡിപ്പിച്ചു, രണ്ടുപേർ അറസ്റ്റിൽ

മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നം​ഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…

7 hours ago