kerala

ബത്‌ലഹേമിൽ കുടുങ്ങി 38 മലയാളികൾ, എങ്ങോട്ടും നീങ്ങാൻ പറ്റാത്ത സ്ഥിതിയെന്ന് ടൂർ ഓപ്പറേറ്റർ

ഹമാസ് ആക്രമണം തുടരുന്ന ഇസ്രയേലിൽ കേരളത്തിൽ നിന്നുള്ള സംഘം കുടുങ്ങി. ഈ മാസം മൂന്നിന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട 38 അംഗ മലയാളി തീർത്ഥാടക സംഘമാണ് ഇസ്രയേലിൽ കുടുങ്ങിയത്. ഈജിപ്തിലേക്കുള്ള ഇവരുടെ യാത്ര ഇസ്രേയേലിൽ എത്തിയപ്പോൾ ഹമാസ് ആക്രമണമുണ്ടാകുകയും ഇവർ തിരികെ വരാനാകാതെ കുടുങ്ങിപ്പോകുകയുമായിരുന്നു. നിലവിൽ ബത്‌ലഹേമിലെ പാരഡൈസ് ഹോട്ടലിലാണ് ഇവരുള്ളത്.

ആദ്യത്തെ മൂന്ന് ദിവസം യാതൊരു പ്രശ്നവുമില്ലായിരുന്നുവെന്നും ഇന്നലെയാണ് പ്രശ്നം തുടങ്ങിയതെന്നും ടൂർ ഓപ്പറേറ്റർ മനു പറഞ്ഞു. അതിർത്തിയും വിമാനത്താവളവുമെല്ലാം ബ്ലോക്ക് ആയതുകൊണ്ട് എങ്ങോട്ടും നീങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. ഇന്ത്യൻ എംബസിയുമായും അവിടെയുള്ള ടൂറിസം ഡിപ്പാർട്ട്മെൻറുമായും ബന്ധപ്പെട്ടിട്ടുണ്ട്. വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ജറുസലേമിൽ ഇന്നലെ കുർബാനയ്ക്ക് പോയ സമയത്ത് അവിടെ ഷെല്ലാക്രമണം ഉണ്ടായിരുന്നു. പക്ഷെ സംരക്ഷണം ലഭിച്ചു. ഭക്ഷണം, താമസം തുടങ്ങിയ കാര്യങ്ങൾക്കൊന്നും പ്രയാസം വന്നിട്ടില്ല. എല്ലാവരും സുരക്ഷിതരാണെന്ന് മനു പറഞ്ഞു.

ഇസ്രയേൽ- ഹമാസ് സംഘർഷം പശ്ചിമേഷ്യയെ ഉലയ്ക്കുമ്പോൾ ഇസ്രയേലിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ കാര്യത്തിൽ വിദേശകാര്യ മന്ത്രാലയം അതീവജാഗ്രത തുടരുകയാണ്. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും പൗരന്മാർക്ക് ഇന്ത്യ നിർദേശം നൽകി. പലസ്തീനിലെ ഇന്ത്യൻ പൗരന്മാർക്ക് ബന്ധപ്പെടാനും എംബസി ഹെൽപ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്. അടിയന്തര ആവശ്യങ്ങൾക്ക് 0592916418 എന്ന നമ്പരിൽ ബന്ധപ്പെടാമെന്നും ഇന്ത്യൻ എംബസി അറിയിച്ചു. ഇസ്രായേലിലുള്ള ഇന്ത്യൻ പൗരന്മാർക്ക് അടിയന്തര ആവശ്യങ്ങൾക്ക് +97235226748 എന്ന നമ്പരിൽ ബന്ധപ്പെടാം.

Karma News Network

Recent Posts

ദിവ്യാം​ഗനായ യുവാവിന് ക്രൂരമർദനം, സംഭവം ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യാൻ വീട്ടിൽ കയറിപ്പോൾ

മലപ്പുറം : ദിവ്യാം​ഗനായ യുവാവിന് ക്രൂരമർദ്ദനമേറ്റതായി പരാതി. എടക്കര സ്വദേശി ജിബിനാണ്(24) ക്രൂരമർദ്ദനമേറ്റത്. ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യാൻ ഒരു…

2 mins ago

തൃശൂരില്‍ മതിലിടിഞ്ഞ് വീണ് ഏഴു വയസുകാരി മരിച്ചു

തൃശൂര്‍: തൃശൂരില്‍ മതിലിടിഞ്ഞ് വീണ് ഏഴു വയസുകാരി മരിച്ചു. തൊട്ടിപ്പറമ്പില്‍ കാര്‍ത്തികേയന്‍ -ലക്ഷ്മി ദമ്പതികളുടെ മകള്‍ ദേവീഭദ്രയാണ് മരിച്ചത്. ദേവിഭദ്രയുടെ…

5 mins ago

മയക്കുമരുന്ന് നൽകി അസോസിയേഷന്‍ ആസ്ഥാനത്തും കുട്ടികളെ പീഡിപ്പിച്ചിരുന്നു, കെസിഎ പരിശീലകന്‍ മനുവിനെതിരെ കൂടുതൽ ആരോപണങ്ങൾ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍ പരിശീലകന്‍ മനുവിനെതിരെ കൂടുതൽ ആരോപണങ്ങൾ. അസോസിയേഷന്‍ ആസ്ഥാനത്തും ക്രിക്കറ്റ് കളിക്കാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നു…

32 mins ago

തലസ്ഥാനത്ത് ബോംബേറ്, പിന്നിൽ ബൈക്കിലെത്തിയ സംഘം, രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം : തലസ്ഥാനത്ത് തുമ്പ നെഹ്‌റു ജംഗ്ഷനിൽ ബോംബെറിഞ്ഞ് നാലം​ഗസംഘം ഭീകാരാന്തരീക്ഷം സൃഷ്ടിച്ചു. രണ്ടു ബൈക്കുകളിലെത്തിയ നാലം​ഗസംഘം നാടൻ ബോംബെറിയുകയായിരുന്നു.…

33 mins ago

നിയമപരമായി വിവാഹിതയാകാത്ത ഞാന്‍ എങ്ങനെയാണ് വിവാഹ മോചനം നേടുക? ദിവ്യ പിള്ള

ഫഹദ് ഫാസില്‍ നായകനായ 'അയാള്‍ ഞാനല്ല' എന്ന ചിത്രത്തിലൂടെയാണ് ദിവ്യ പിള്ള അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ജീത്തു ജോസഫ്…

48 mins ago

ദുരുദ്ദേശ്യത്തോടെ തോളിൽ പിടിച്ചു, വനിതാ ഓഫിസറുടെ പരാതിയിൽ ഫോറസ്റ്റ് ഓഫിസർക്ക് സസ്പെൻഷൻ

മലയാറ്റൂർ : വനിത ബീറ്റ് ഫോറസ്റ്റ് ഓഫിസറോട് അപമര്യാദയായി പെരുമാറി. കാലടി കുരിശുമുടി ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ…

1 hour ago