kerala

കള്ളക്കേസിൽ കുടുക്കി സ്റ്റേഷനിൽ മൂന്നാംമുറ : DYSP ഉൾപ്പെടെ 7 പോലീസ് ഉദ്യോഗസ്ഥാർക്കെതിരെ കേസ്

തിരുവനന്തപുരം . നിരപരാധിയായ യുവാവിനെ മൂന്നാം മുറ നടത്തി ക്രൂരമായി തല്ലിച്ചതച്ച ഡിവൈഎസ്പി ഉൾപ്പെടെ ഏഴ് പോലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കി കേസ്. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. ഹരിപ്പാട് സ്വദേശി എസ് അരുണിനെയാണ് ചെയ്യാത്ത കുറ്റത്തിന് ഡിവൈഎസ്പി മനോജ് ടി നായരടക്കം ഏഴ് ഉദ്യോഗസ്ഥര്‍ മൂന്നാം മുറ നടത്തി ക്രൂരമായി തല്ലിച്ചതച്ചത്. ഒരു മാസത്തോളം ആയി അരുൺ ആശുപത്രിക്കിടക്കയിലാണ്.

അരുൺ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡിവൈഎസ്പി മനോജ് ടി നായരടക്കം ഏഴ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനും വകുപ്പ് തല നടപടി സ്വീകരിക്കാനും ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. 2017 ഒക്ടോബര്‍ 17 നാണ് അരുണിനെ ഒരു സംഘം പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ഹരിപ്പാട്ടെ സഹകരണ ബാങ്ക് ഉദ്യോഗസ്ഥനായ എസ് അരുണിന് ഈ ദിനം ഒട്ടും മറക്കാൻ കഴിയില്ല. യുഡിഎഫ് ഹര്‍ത്താലായരുന്നു ഒക്ടോബര്‍ 17ന്. ബാങ്കില്‍ പോയി ഉച്ചക്ക് തിരിച്ച് വീട്ടിലെത്തിയ അരുണിനെ തേടി മഫ്തിയില്‍ പൊലീസുകാരെത്തി. സിഐ സ്റ്റേഷനിലെക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടു എന്ന് മാത്രമാണ് ഇവര്‍ പറഞ്ഞ്. സ്റ്റേഷനിലെത്തിയപ്പോഴാണ് ഈ ചെറുപ്പക്കാരന്‍ തന്നെ കള്ളക്കേസില്‍ കുടുക്കിയെന്ന വിവരം അറിയുന്നത്.

കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞു എന്ന കള്ളക്കേസ് ചുമത്തി തന്നെ അറസ്റ്റ് ചെയ്തുവെന്ന് അരുണ്‍ അറിയുന്നത് എഫ്ഐആര്‍ കാണുമ്പോള്‍ മാത്രമാണ്. പിന്നീട് അന്നത്തെ ഹരിപ്പാട് സിഐയും ഇപ്പോല്‍ മലപ്പുറത്തെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുമായ മനോജ് ടി നായര്‍, എസ് ഐ രതിഷ് ഗോപി എന്നിവരടക്കം ഏഴ് പെലീസുകാരെ ഈ ചെറുപ്പക്കാരനെ ജീവച്ഛവമാകുന്ന വിധം തല്ലിച്ചതച്ചു. കേസില്‍ അരുണിനെ റിമാന്‍റ് ചെയ്യാന്‍ മജിസ്ട്രേറ്റിന് ആശുപത്രി കിടക്കക്ക് സമീപം എത്തേണ്ടി വന്നു.

നേരെ നില്‍ക്കാൻ പോലും ആകാതെ ഒരു മാസത്തോളം അരുണ്‍ ആശുപത്രി കിടക്കയില്‍ കഴിഞ്ഞു. പൊലീസിന്‍റെ കൊടും ക്രൂരതയ്ക്കെതിരെ അരുണിന്‍റെ ഭാര്യ അശ്വതി ആദ്യം മനുഷ്യാവകാശ കമീഷനെ സമീപിച്ചു. 35000 രൂപ നഷ്ടപരിഹാരം നല്കാനും ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാനും കമീഷന്‍ ഉത്തരവിട്ടു. എന്നാല്‍ കേസില്‍ ഒരു നടപടിയും ഉണ്ടായില്ല. ഉത്തരവ് നടപ്പാക്കാത്തതിനെതിരെ കുടുംബം ഹൈക്കോടതിയിലെത്തി.

മനുഷ്യാവകാശ കമീഷന്‍റെ അധികാരത്തെ ചോദ്യം ചെയ്ത് കേസിലെ ആരോപണ വിധേയരായ ഉദ്യോഗസ്ഥരും ഹര്‍ജി നല്‍കി. എന്നാല്‍ അരുണിന്‍റെ കുടുംബത്തോടൊപ്പം നിന്ന ഹൈക്കോടതി രണ്ട് മാസത്തിനകം കമീഷന്‍റെ വിധി നടപ്പാക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ്. ഒപ്പം ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടിയും ക്രിമിനല്‍ കേസും എടുക്കണമെന്നും കോടതി ഉത്തരവിട്ടു.

അതേസമയം, ഈ സംഭവം വിരൽ ചൂണ്ടുന്നത് പോലീസ് സ്റ്റേഷനിലെ ലോക്കപ്പ് മർദ്ദനത്തിലേക്ക് ആണ്. നമുക് അറിയാം ഇത്തരത്തിൽ നിരവധി സംഭവങ്ങൾക്കാണ് ഇതിന് മുന്പും കേരളം സാക്ഷിയായിട്ടുള്ളത്. കേരളത്തെ നടുക്കിയ പൊലീസ് കസ്റ്റഡിമര്‍ദനങ്ങൾ എന്നും സമൂഹമനസാക്ഷിയെ വേട്ടയാടുന്നതാണ്. നിയമവിരുദ്ധ തടങ്കലും മാരക മര്‍ദനമുറകളും കസ്റ്റഡിക്കൊലയിലേക്ക് നയിച്ച ഒട്ടേറെ കേസുകള്‍ കേരള പൊലീസിന് പലകാലങ്ങളിലും തീരാകളങ്കം ഉണ്ടാക്കിയിട്ടുണ്ട്. അതില്‍ ഒടുവിലത്തേതാണ് ഇടുക്കി നെടുങ്കണ്ടത്തെ രാജ്കുമാര്‍ എന്ന 54കാരന്റെ കേസ്.

അതിനീചമായ മര്‍ദനമുറകള്‍, അതിലേറ്റ മാരകപരുക്കുകള്‍, ഇവയുടെയൊക്കെ തെളിവുകള്‍ കുഴിച്ചുമൂടാന്‍ നടത്തിയ പോലീസിന്റെ കള്ളക്കളികളും നിരവധിയാണ്. പിണറായി മന്ത്രിസഭ അധികാരത്തിൽ വന്നത്തിനു ശേഷം പോലീസ്, എക്സൈസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണത്തിന് കണക്കുകൾ ഇല്ല. പിണറായി വിജയൻ അധികാരത്തിലെത്തി നാല് മാസം തികയുന്നതിനു മുമ്പാണ് പോലീസ് ഭീകരതയിൽ 2016 സെപ്തംബർ 11ന് അബ്ദുൽ ലത്തീഫ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത് മുതൽ തുടങ്ങിയതാണ് ഈ നായാട്ട്.

പോലീസ് കുളിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിലായിരുന്നു ലത്തീഫിനെ കണ്ടെത്തിയത്. ലത്തീഫിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ് കംപ്ലെയിന്റ് സെൽ അതോറിറ്റി കണ്ടെത്തി. വണ്ടൂർ സംഭവത്തിന് കൃത്യം ഒരു മാസത്തിനു ശേഷമാണ് രണ്ടാമത്തെ കസ്റ്റഡി മരണം തലശ്ശേരി പോലീസ് സ്റ്റേഷനിൽന്നും പുറത്തുവന്നത്. 2016 ഒക്ടോബർ 8ന് മോഷണ കുറ്റം ആരോപിച്ച് നാട്ടുകാരാണ് സേലം സ്വദേശിയായ കാളിമുത്തുവിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. തുടർന്ന്കസ്റ്റഡിയിൽ മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്.

2016 ഒക്ടോബർ 26ന് മദ്യപിച്ച് ബൈക്കോടിച്ച കേസിൽ പിഴയടയ്ക്കാത്ത കുറ്റത്തിനാണ് പോലീസ് കുണ്ടറയിലെ കുഞ്ഞുമോനെ രാത്രി വീടു വളഞ്ഞ് പിടികൂടിയത്. പിഴയടയ്ക്കാൻ പണവുമായി പിറ്റേന്ന് പോലീസ് സ്റ്റേഷനിലെത്തിയ കുഞ്ഞുമോന്റെ അമ്മയ്ക്ക് കാണേണ്ടിവന്നത് മകന്റെ മൃതശരീരമാണ്. തലയ്ക്കേറ്റ ഗുരുതരമായ ക്ഷതമാണ് കുഞ്ഞുമോന്റെ മരണത്തിന് കാരണമായത്.

അങ്ങനെ നിലമ്പൂരിലെ മാവോയിസ്റ്റുകൾ,ബെന്നി, അട്ടപ്പാടി,വിനായകൻ,ബൈജു പട്ടിക്കാട്, പെരുമ്പാവൂരിലെ സാബു,വിക്രമൻ മാറനെല്ലൂർ,രാജു, നൂറനാട്,രജീഷ് തൊടുപുഴ,കഞ്ഞിക്കുഴിയിലെ സുമിയും ബിച്ചുവും,അപ്പു നാടാർ,സന്ദീപ്, കാസർഗോഡ്,വരാപ്പുഴയിലെ ശ്രീജിത്ത്,മനു, കൊട്ടാരക്കര, പിണറായിയിലെ ഉനൈസ്, അനീഷ്, കളിയിക്കാവിള,സ്വാമിനാഥൻ,സി പി ജലീൽ,നവാസ്,രാജ്കുമാർ,മലപ്പുറം സ്വദേശി രഞ്ജിത്ത്,ഒടുവിൽ എത്തി നില്കുന്നു കാസര്‍കോട് ബെള്ളൂർ സദേശി കരുണാകരൻ. ഇവർ എല്ലാം പോലീസ്, എക്സൈസ്,ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നടപടികളിലാണ് കൊല്ലപ്പെട്ടത്. ഇത്രയൊക്കെ കസ്റ്റഡി മരണങ്ങൾ നടക്കുമ്പോഴും സംസ്ഥാന സർക്കാർ മിണ്ടാതെ ഇരിക്കുന്നത് ഏമാന്മാർക്ക് കൊടുക്കുന്ന മൗനാനുവാദമാണ്.

Karma News Network

Recent Posts

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

14 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

35 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

35 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

51 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

60 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

1 hour ago