kerala

മകളുടെ മുന്നിൽ വെച്ച് പിതാവിനെ മർദ്ദിച്ച 4 കെഎസ്ആർടിസി ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു.

തിരുവനന്തപുരം. കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ മകളുടെ മുന്നിൽ വെച്ച് പിതാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഉത്തരവാദികളായ 4 കെഎസ്ആർടിസി ജീവനക്കാരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

കെഎസ്ആർടിസി ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്. ആർ. സുരേഷ് കുമാർ, കണ്ടക്ടർ എൻ. അനിൽകുമാർ, അസിസ്റ്റന്റ് സി.പി.മിലൻ ഡോറിച്ച് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടത്തി കെഎസആർടിസി വിജിലൻസ് ഗതാഗതമന്ത്രിയ്‌ക്ക് പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് നടപടി. ജീവനക്കാർക്കെതിരെ 45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കർശന നടപടി സ്വീകരിക്കുവാൻ ആന്റണി രാജു കെഎസ്ആർടിസി സിഎംഡിക്ക് നിർദ്ദേശം നൽകി. സംഭവത്തിൽ ജീവനക്കാർക്കെതിരെ പോലീസ് കേസും എടുത്തിട്ടുണ്ട്.

ആമച്ചൽ സ്വദേശിയായ പ്രേമനന് ആണ് ക്രൂര മർദ്ദനം ഏൽക്കുന്നത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കൺസഷൻ എടുക്കുന്നതിനെ സംബന്ധിച്ചുണ്ടായ തർക്കം മർദ്ദനത്തിൽ കലാശിക്കുകയാണ് ഉണ്ടായത്. മകളുടെ കണ്‍സഷന്‍ പുതുക്കാന്‍ എത്തിയ പിതാവിനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിക്കുകയായിരുന്നു. പെണ്‍കുട്ടിയാണെന്ന് നോക്കാതെ സെക്യൂരിറ്റി ജീവനക്കാര്‍ രേഷ്മയെ പിടിച്ചു തള്ളി. അച്ഛനെ മര്‍ദ്ദിക്കുന്നത് കണ്ട് ഓടിയെത്തി രേഷ്മ തടയുവാന്‍ ശ്രമിച്ചപ്പോള്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ രേഷ്മക്ക് നേരെയും ആക്രോശിച്ചു. ബഹളം കേട്ടാണ് തര്‍ക്കം നടന്ന സ്ഥലത്തേക്ക് രേഷ്മ എത്തുന്നത്. അച്ഛനെ ജീവനക്കാര്‍ പിടിച്ച് തള്ളുന്നതും അടിക്കുന്നതുമാണ് അപ്പോൾ രേഷ്മ കാണുന്നത്.

അച്ഛനെ അടുത്തുള്ള മുറിയിലേക്ക് കുറച്ച് പേര്‍ ചേര്‍ന്ന് വലിച്ചുകൊണ്ട് പോയതായും, അടിക്കരുതെന്ന് പറഞ്ഞിട്ടും കേട്ടില്ലെന്നും, മര്‍ദ്ദനം നടന്നിട്ടും ആരും സഹായത്തിന് എത്തിയില്ലെന്നും മകൾ രേഷ്മ പറഞ്ഞിട്ടുണ്ട്. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ പോയി പരാതി പറയുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തിയാണ് അച്ഛനെ ആശുപത്രിയില്‍ എത്തിച്ചത് – രേഷ്മ പറയുന്നു. മകളുടെ കണ്‍സഷന്‍ പുതുക്കാന്‍ എത്തിയ പിതാവിനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയായതോടെയാണ് ജീവനക്കാരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്യാൻ ഗതാഗതമന്ത്രി ആന്റണി രാജു നിർദേശിക്കുന്നത്.

Karma News Network

Recent Posts

ഒ ആർ കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

മാനന്തവാടി എംഎൽഎ ഒ ആർ കേളു ഇന്ന് പട്ടിക ജാതി പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേൽക്കും. ഇതോടെ…

26 mins ago

ബുള്ളറ്റ് പാലത്തിൽ ഇടിച്ചു, ശരീരത്തിൽ കമ്പി തുളച്ചു കയറി യുവാക്കൾക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…

58 mins ago

നടൻ ബാലൻ കെ നായരുടെ മകൻ അജയ കുമാർ അന്തരിച്ചു

സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…

1 hour ago

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

2 hours ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

2 hours ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

11 hours ago