national

ഹോസ്‌റ്റല്‍ മുറികളിൽ ഒരു ദിവസം ജീവനൊടുക്കിയത് 4 വിദ്യാര്‍ഥികള്‍; ഹോസ്‌റ്റല്‍ മുറികളിലെ ആത്മഹത്യയില്‍ അന്വേഷണം

ജയ്‌പൂര്‍. രാജസ്ഥാനില്‍ കഴിഞ്ഞ ദിവസം നാല്‌ വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്‌തു. മെഡിക്കല്‍ എഞ്ചിനീയറിങ് പ്രവേശന പരീക്ഷകള്‍ക്ക് പരീശീലനം നല്‍കുന്ന സ്വകാര്യ കോച്ചിങ് സെന്‍ററുകളുടെ കേന്ദ്രമായ കോട്ടയില്‍ നിന്നുള്ള മൂന്ന് വിദ്യാര്‍ഥികളും ബന്‍സൂരില്‍ ഒരു വിദ്യാര്‍ഥിയുമാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്.

മധ്യപ്രദേശ് സ്വദേശി പ്രണവ് വര്‍മ (17), ബിഹാര്‍ സ്വദേശികളായ ഉജ്വൽ കുമാർ (18) അങ്കുഷ് (18), അൽവാർ ജില്ലയിലെ ബൻസൂർ സ്വദേശിയായ സുരേന്ദ്ര കുമാർ (23) എന്നിവരാണ് ആത്മഹത്യ ചെയ്‌തത്. വിദ്യാര്‍ഥികളുടെ ആത്മഹത്യ കുറിപ്പുകളോ ആത്മഹത്യ ചെയ്യാനുള്ള കാരണമോ ഇതുവരെ കണ്ടെത്താന്‍ ആയിട്ടില്ല. വിഷയത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. സുഹൃത്തുക്കളായ അങ്കുഷും ഉജ്ജ്വലും കോട്ടയിലെ തൊട്ടടുത്ത മുറികളിലാണ് താമസിക്കുന്നത്. ഒരാള്‍ എഞ്ചിനീയറിങ് പ്രവേശനത്തിനും ഒരാള്‍ മെഡിക്കല്‍ കോളജ് പ്രവേശനത്തിനുമുള്ള തയ്യാറെടുപ്പിലായിരുന്നു.

മധ്യപ്രദേശ് സ്വദേശിയായ പ്രണവ് കഴിഞ്ഞ രണ്ട് വര്‍ഷമായി കോട്ടയില്‍ നീറ്റ് പരീക്ഷയ്‌ക്കുള്ള തയ്യാറെടുപ്പിലായിരുന്നു. അൽവാർ സ്വദേശിയായ സുരേന്ദ്ര കുമാറിനെ ഭരത്പൂരിലെ ഹോസ്റ്റൽ മുറിയിലാണ് ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്‌ച പരീക്ഷ നടക്കുന്നതിനിടെയാണ് സുരേന്ദ്ര പരീക്ഷ എഴുതി തീര്‍ക്കാതെ ഹോസ്‌റ്റലിലേക്ക് മടങ്ങുന്നത്. തുടര്‍ന്നാണ് ആത്മഹത്യ ചെയ്‌തതെന്ന് അധികൃതര്‍ പറഞ്ഞു.

രണ്ട് ദിവസം മുമ്പ് സുരേന്ദ്രയെ കാണാന്‍ അച്ഛന്‍ ഹോസ്‌റ്റലിലെത്തിയിരുന്നെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേന്ദ്ര വിഷാദത്തിലായിരുന്നെന്നും ഹോസ്‌റ്റല്‍ വാര്‍ഡന്‍ പറയുന്നുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി കോട്ടയില്‍ നിരവധി വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്‌തിട്ടുണ്ടെന്നാണ് ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) കണക്കുകൾ പറയുന്നത്. 2016 മുതൽ 2021 വരെ ഇന്ത്യയില്‍ ആത്മഹത്യ ചെയ്‌ത വിദ്യാര്‍ഥികളുടെ എണ്ണം 27 ശതമാനമാണ്. ആത്മഹത്യ ചെയ്‌തവരില്‍ മഹാരാഷ്‌ട്ര സ്വദേശികളായ വിദ്യാര്‍ഥികളാണ് കൂടുതലെന്ന് എന്‍സിആര്‍ബി റിപ്പോര്‍ട്ടിൽ ഉണ്ട്. പഠനവും പരീക്ഷകളുമായും ബന്ധപ്പെട്ടാണ് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യുന്നതെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.

Karma News Network

Recent Posts

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

20 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

25 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

51 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

1 hour ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

1 hour ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

1 hour ago