kerala

മദ്യപിച്ച് പൂസായി കണ്ണ് കാണാതായി KSTRC ഡ്രൈവർ, കണ്ടക്ടർ ചാടി കയറി ബ്രേക്ക് ചവിട്ടിയതിനാൽ 40 പേരുടെ ജീവൻ രക്ഷപെട്ടു

കെ എസ് ആർ ടി സി സ്വിഫ്റ്റ് സൂപ്പർ ഡിലക്സ് ബസ് മദ്യ ലഹരിയിൽ ഓടിക്കുന്നതി നിടെ മാണ്ട്യയിൽ വെച്ച് കണ്ടക്ടരുടെ പെട്ടെന്നുള്ള ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായ സംഭവം ആണ് കർമ്മ ന്യൂസ് പുറത്ത് വിടുന്നത്. 100 കിലോമീറ്റർ ബാംഗ്ളൂർ മൈസൂർ എക്സ്പ്രസ് വേയിൽ KSRTC ഡ്രൈവർ കുടിച്ച് ലക്കുകെട്ട് ബസ് ഓടിക്കുന്നതിനിടെയായിരുന്നു സംഭവം ഉണ്ടായിരിക്കുന്നത്. കാസർകോട് ഡിപ്പോയിലെ കാഞ്ഞങ്ങാട് – ബംഗളുരു നമ്പർ KL 15 A 2107 ബസ്സിൽ യാത്ര ചെയ്ത നാല്പതോളം വരുന്ന യാത്രക്കാരാണ് ആരുടെയൊക്കെയോ ഭാഗ്യം കൊണ്ട് രക്ഷപെട്ടത്.

രാത്രി 10 മണിക്ക് ബംഗളുരുവിൽ നിന്ന് പുറപ്പെട്ട ബസ് 100 കിലോമീറ്റർ ബാംഗ്ളൂർ മൈസൂർ എക്സ്പ്രസ് വേയിൽ വെച്ച് അടിച്ച് പൂസായി വണ്ടി ഓടിക്കുകയായിരുന്ന ഡ്രൈവർക്ക് കണ്ണുകാണാതായി എന്നാണ് പറയുന്നത്. ബസ് ഡിവൈഡറിൽ കയറി മറിയുന്നപോലെ തോന്നുമ്പോൾ യാത്രക്കാരിൽ ചിലരും കണ്ടക്ടറും ഡ്രൈവറുടെ അടുത്തേക്ക് ഓടിയെത്തുകയായിരുന്നു. ഡ്രൈവർ കണ്ണുകാണുന്നില്ലെന്നു പറയുമ്പോൾ ഫ്ലൈ ഓവറിൽ 70 അടി ഉയരത്തിലായിരുന്നു ബസ്. ഉടൻ കണ്ടക്ടർ ഡ്രൈവർ സീറ്റിലേക്ക് തള്ളിക്കയറി ബസ് ചവിട്ടി നിർത്തുകയായിരുന്നു. കണ്ടക്ടർ അപ്പോൾ അത് ചെയ്തില്ലായിരുന്നെങ്കിൽ ബസ് യാത്രക്കാരുമായി മാണ്ട്യ ഫ്ലൈ ഓവറിൽ നിന്ന് നിലം പതിക്കുമായിരുന്നു എന്നാണ് യാത്രക്കാർ പറഞ്ഞിരിക്കുന്നത്.

സംഭവ ശേഷം കെ എസ് ആർ ടി സി കണ്ട്രോൾ റൂമിൽ വിളിച്ചിട്ടുപോലും യാത്രക്കാരെ നാട്ടിലെത്തിക്കാൻ പകരം സംവിധാനം ഉണ്ടാക്കാൻ കെ എസ് ആർ ടി സി തയ്യാറായില്ല. കുടിച്ച് പൂസായ ഡ്രൈവറുടെ ലക്ക് തിരികെ കിട്ടി ആറ് മണിക്കൂറുകൾക്ക് ശേഷമാണ് മൈസൂരിൽ നിന്ന് ബസ്സ് തുടർന്ന് യാത്ര തിരിക്കുന്നത്. സംഭവത്തിൽ ‘ഞാൻ രാവിലെയാണ് കുടിച്ചിരുന്നതെന്നും ഇപ്പോൾ കുടിച്ചിട്ടില്ലെന്നും’ യാത്രക്കാരോട് ഡ്രൈവർ സമ്മതിക്കുന്നുണ്ട്.

സംഭവത്തെ പറ്റിയുള്ള സമ്പൂർണ വീഡിയോ കാണുക

Karma News Network

Recent Posts

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

31 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

37 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

1 hour ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

2 hours ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

2 hours ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

2 hours ago