topnews

യുപി തെരഞ്ഞെടുപ്പിൽ 40% സീറ്റുകളിൽ മത്സരാർത്ഥികൾ സ്ത്രീകൾ; ചരിത്ര തീരുമാനവുമായി കോൺഗ്രസ്

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്ര തീരുമാനവുമായി കോൺഗ്രസ്. ആകെ സീറ്റുകളിൽ 40 ശതമാനം സീറ്റുകളിലും വനിതാ സ്ഥാനാർഥികൾ മത്സരിക്കുമെന്ന് യു.പിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അറിയിച്ചു. “സ്ത്രീകൾക്ക് മാറ്റം കൊണ്ടുവരാൻ കഴിയും, അവർ മുന്നോട്ട് പോകേണ്ടതുണ്ട്. ഈ തീരുമാനം ഉത്തർപ്രദേശിലെ പെൺകുട്ടികൾക്കുള്ളതാണ്. ഈ തീരുമാനം മാറ്റം ആഗ്രഹിക്കുന്ന സ്ത്രീകൾക്കുള്ളതാണ്. വെറുപ്പിന്റെ രാഷ്ട്രീയത്തിന് സ്ത്രീകൾ അന്ത്യം കാണു൦.” പ്രിയങ്ക പത്രസമ്മേളനത്തിൽ പറഞ്ഞു.

യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറിനെതിരെ പ്രിയങ്ക നിരന്തരം വിമർശനം ഉന്നയിച്ചിരുന്നു. ലഖിംപൂർ ഖേരിയിൽ കർഷകരെ കേന്ദ്രമന്ത്രിയുടെ മകൻ കാറിടിച്ചു കൊന്ന സംഭവത്തിൽ പ്രതിഷേധിച്ചതിന് പ്രിയങ്കയെ അറസ്റ്റ് ചെയ്തിരുന്നു. കർഷകർക്കും സ്ത്രീകൾക്കും യുപിയിൽ നീതി ലഭിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ അവർ ലഖ്‌നൗവിൽ വന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഖിംപൂരിലെത്താൻ കഴിഞ്ഞില്ലെന്നും കുറ്റപ്പെടുത്തി. യുപി സർക്കാരിനും കേന്ദ്രസർക്കാരിനുമെതിരെ അതിരൂക്ഷ വിമർശനമാണ് പ്രിയങ്ക അന്ന് ഉന്നയിച്ചത്. പിന്നാലെ വാരണാസിയിൽ വൻ ജനാവലിയെ അഭിസംബോധന ചെയ്ത പ്രിയങ്ക ബിജെപിക്കെതിരെ ആഞ്ഞടിച്ചു.

ഹാത്രാസ് കേസിലും നീതി നടപ്പിലായില്ല. ഇരകളുടെ കുടുംബത്തിന് വേണ്ടത് പണം അല്ല നീതിയാണെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി. രാജ്യത്ത് തൊഴിലില്ല, ഇന്ധന വില ഇരട്ടിയായി. ഈ പ്രശ്നങ്ങൾക്കൊന്നുമെതിരെ ഇനിയും നിശബ്ദരായി ഇരിക്കാൻ പാടില്ല. ജയിലിൽ അടച്ചാലും ഭീഷണിപ്പെടുത്തിയാലും നിശ്ശബ്ദരാക്കാൻ സാധിക്കില്ലെന്നും പ്രിയങ്ക വ്യക്തമാക്കിയിരുന്നു.

തെരഞ്ഞെടുപ്പ്​ അടുക്കുന്നതോടെ ലഖ്​നൗവിൽ പ്രചാരണത്തിൽ സജീവമാക്കാനാണ്​ പ്രിയങ്കയുടെ പദ്ധതി. 2009 ലോക്​സഭാ തെരഞ്ഞെടുപ്പിലെ മെച്ചപ്പെട്ട പ്രകടനത്തിനുശേഷം 2012ലും 2017ലും നിയമസഭ തെരഞ്ഞെടുപ്പിന്‍റെ അങ്കത്തട്ടിലിറങ്ങിയ കോൺഗ്രസിന്​ ഏറെ നിരാശ സമ്മാനിച്ചതായിരുന്നു ഫലം.

Karma News Editorial

Recent Posts

നാട്ടിലേക്ക് തിരിച്ചത് ബേബി ഷവറിൽ പങ്കെടുക്കാൻ, ചെന്നൈ-കൊല്ലം എക്സ്പ്രസിൽ നിന്ന് വീണ് ​ഗർഭിണി മരിച്ചു

ചെന്നൈ : ബേബി ഷവറിൽ പങ്കെടുക്കാനായി നാട്ടിലേക്ക് തിരിച്ച യുവതിയായ യുവതി ചെന്നൈ-കൊല്ലം എക്സ്പ്രസിൽ നിന്ന് വീണ് മരിച്ചു. ചെന്നൈ…

14 mins ago

ലാൻഡിംഗിനിടെ ഹെലികോപ്ടർ തകർന്നുവീണു, തകർന്നത് ശിവസേന തെരഞ്ഞെടുപ്പ് പര്യടനത്തിന് എത്തിച്ച കോപ്റ്റർ

മുംബൈ : മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ മഹാദിൽ ഹെലികോപ്റ്റർ ലാൻഡിങ്ങിനിടെ തകർന്നുവീണു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ശിവസേന…

41 mins ago

കൊച്ചിയിൽ കുഞ്ഞിനെ എറിഞ്ഞുകൊന്ന സംഭവം: അന്വേഷണം മൂന്നുപേരെ കേന്ദ്രീകരിച്ച്, അറസ്റ്റ് ഉടൻ?

കൊച്ചി: പനമ്പിള്ളി നഗറിലെ ഫ്ളാറ്റിൽ നിന്ന് കുഞ്ഞിനെ എറിഞ്ഞുകൊന്ന സംഭവത്തിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതിന് സമീപത്തെ…

51 mins ago

പിഞ്ചുകുഞ്ഞിന്റെ ശ്വാസ നാളത്തിൽ എൽ ഇ ഡി ബൾബ് കുടുങ്ങി

ചെന്നൈ : അഞ്ച് വയസ്സുകാരന്റെ ശ്വാസ നാളത്തിൽ കുടുങ്ങിയ എൽ ഇ ഡി ബൾബ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ചെന്നൈയിലാണ് സംഭവം.…

1 hour ago

പൊന്നുമോൾക്ക് അച്ഛന്റെ മടിയിൽ ഇരുന്ന് താലികെട്ട്

ജയറാമിന്റെ മകൾ മാളവികയുടെ വിവാഹം ആ​ഘോഷമാക്കുകയാണ് ആരാധകർ, ഇന്ന് ​ഗുരുവായൂർ അമ്പലത്തിൽവെച്ചായിരുന്നു വിവാം. അച്ഛന്റെ മടിയിൽ ഇരുന്ന ചക്കിയെ നവനീത്…

1 hour ago

എയർ കണ്ടീഷണർ പൊട്ടിത്തെറിച്ചു, കല്യാൺ ജുവലേഴ്സിൽ മൂന്ന് പേർക്ക് ഗുരുതര പരിക്ക്

ബെം​ഗളൂരു : കർണാടകയിലെ സ്റ്റോറിൽ കല്യാൺ ജുവലേഴ്സിൽ എയർ കണ്ടീഷണർ പൊട്ടിത്തെറിച്ച് അപകടം. സംഭവത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.…

1 hour ago