ഫരീദാബാദില്‍ നിന്നും കൊറിയര്‍ പാര്‍സലില്‍ അയച്ച 400 കിലോയോളം ഹാന്‍സ് എക്സൈസ് പിടികൂടി. കണ്ണൂര്‍ എക്സൈസ് ഇന്റലിജെന്‍സ് ബ്യൂറോയിലെ പ്രി ഓഫീസര്‍ സുകേഷ് വണ്ടിച്ചാലിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ഇല്ലിക്കുന്ന് ബദരിയ മസ്ജിദിന് സമീപം യാസിന് എന്ന വാടക വീട്ടില്‍ വച്ചാണ് ഹാന്‍സ് പിടികൂടിയത്. ജില്ലയിലെ കൊറിയര്‍ സ്ഥാപനങ്ങളില്‍ ശക്തമായ പരിശോധന നടത്താന്‍ തീരുമാനിച്ചു. വിപണിയില്‍ ഏഴ് ലക്ഷം രൂപ വരുന്ന ഹാന്‍സാണ് പിടി കൂടിയത്
കൂത്തുപറമ്പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിജേഷ് എകെയുടെ നേതൃത്തിലുള്ള പാര്‍ട്ടിയും കണ്ണൂര്‍ ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്പെക്ടര്‍ പ്രമോദ് കെ പി യുടെ നേതൃത്ത്വത്തിലുള്ള പാര്‍ട്ടിയും ചേര്‍ന്നാണ് പരിശോധന നടത്തിയത്. ഇല്ലിക്കുന്ന് സ്വദേശികളായ റഷ്ബാന്‍, മുഹമ്മദ് സഫ്വാന് എന്നിവരെ കസ്റ്റഡിയിലെടുത്തു. പരിശോധനയില്‍ വനം വന്യജീവി സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട സംശയകരമായ വസ്തു കസ്റ്റഡിയിലെടുത്ത് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന് കൈമാറുന്നതിന് ബന്തവസ്സിലെടുത്തു.
പരിശോധനയിൽ ഐ ബി പ്രി . ഓഫീസർ മാരായ സുകേഷ് വണ്ടി ചാലിൽ, അബ്ദുൾ നിസാർ , സുധീർ, സി. പി.ഷാജി, ഷജിത്ത് എന്നിവരും കൂത്തുപറമ്പ് സർക്കിളിലെ പ്രിവന്റ്റീവ് ഓഫീസർമാരായ പി.പ്രമോദൻ, യു.ഷാജി., സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ് കോട്ടായി , എൻ.സിവിഷ്ണു,, എ എം,ബിനീഷ്., ജിജീഷ് ചെറുവായി, ഡ്രൈവർ ലതീഷ് ചന്ദ്രൻ എന്നിവരും പങ്കെടുത്തു.
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…