kerala

4000 കോടി ആസ്തിയുള്ള K .J എബ്രഹാം കുവൈറ്റിലെ കമ്പനി ഉടമ, ചില്ലറക്കാരനല്ല

കുവെെത്തിൽ മലയാളികൾ ഉൾപ്പടെ നിരവധി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടം അഗ്നിക്കിരയായി 49 പേർ ആണ് മരണപ്പെട്ട സംഭവത്തിൽ പ്രധാനമായും നാം കേട്ടത് മലയാളിയായ കെ.ജി.എബ്രഹാംന്റെ പേരാണ്. അദ്ദേഹത്തിന്റെ എന്‍.ബി.ടി.സി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് തീപിടുത്തമുണ്ടായത്. ഇതോടെ ആരാണ് കെ.ജി. എബ്രഹാം ,എന്നതാണ് സോഷ്യൽ മീഡിയ അടക്കം തിരഞ്ഞത്. അതായതു ഇപ്പോൾ കമ്പനി ഉടമകളുടെയും കെട്ടിട ഉടമകളുടെയും അത്യാഗ്രഹത്തിൻ്റെ ഫലമാണ് ഈ ദാരുണ സംഭവമെന്ന് പറഞ്ഞ കുവൈറ്റ് സർക്കാർ കമ്പനി ഉടമ അടക്കം അറസ്റ്റ് ചെയ്യാൻ ആണ് ഉത്തരവ് ഇട്ടിരികുന്നത്.

ഇതോടെയാണ് ആരാണ് ഈ മലയാളി കെ.ജി. എബ്രഹാം എന്നതാണ് ഇവിടെ ചോദിയം ആകുന്നത്,കാരണം മലയാളത്തിലെ തന്നെ മുഖ്യധാര മാധ്യങ്ങൾ കുവൈറ്റിലെ ദുരന്തം വിളിച്ചു പറയുമ്പോൾ തീപിടുത്തമുണ്ടായ കമ്പനിയുടെ മാനേജിങ് ഡയറക്ടർ മലയാളിയാണ് എന്നല്ലാതെ കെ.ജി.എബ്രഹാമിനെക്കുറിച്ച് ഒന്നും വെളിപ്പെടുത്തിയിരുന്നില്ല. അതായത് ഈ കെ.ജി. എബ്രഹാം എന്ന് പറയുന്നത് ഒരു ചെറിയ മീൻ അല്ല എന്നത് തന്നെയാണ്.

ഒന്നുകൂടെ എടുത്തു പറഞ്ഞാൽ ആടുജീവിതം സിനിമയുടെ നിർമാതാവ്. അതുമാത്രം അല്ല കേരളത്തിൽ ഒരു മന്ത്രിയുടെ രാജിയിലേക്ക് നയിച്ചത് അടക്കം രാഷ്ട്രിയ വിവാദങ്ങളുടെ കേന്ദ്രബിന്ദു ആയ വ്യവസായ പ്രമുഖനാണ് എബ്രഹാം. ആറായിരത്തിലേറെ ജീവനക്കാരും നാലായിരം കോടി രൂപയിലധികം ആസ്തിയുമുള്ള എൻ.ബി.ടി.സി ഗ്രൂപ്പിന്റെയും കേരളം കേന്ദ്രമായ കെ.ജി.എ ഗ്രൂപ്പിന്റെയും മാനേജിംഗ് ഡയറക്ടറാണ് കെ.ജി. എബ്രഹാം. 38 വർഷമായി കുവൈറ്റിൽ ബിസനസുകാരനായ എബ്രഹാം തിരുവല്ല നിരണം സ്വദേശിയാണ്.

എറണാകുളം കുണ്ടന്നൂരിലെ പഞ്ചനക്ഷത്ര ആഡംബര ഹോട്ടലായ ക്രൗൺ പ്ളാസയുടെ ചെയർമാനും തിരുവല്ലയിലെ കെ.ജി.എ എലൈറ്റ് കോണ്ടിനെന്റൽ ഹോട്ടലിന്റെ പങ്കാളിയുമാണ്. കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിലും നിക്ഷേപം നടത്തിയിട്ടുണ്ട്.

കുവൈറ്റിൽ നിർമ്മാണ മേഖലയിൽ ചെറിയതോതിൽ തുടക്കം കുറിച്ച കെ.ജി. എബ്രഹാം മികച്ച നിർമ്മാണങ്ങളിലൂടെ വിശ്വാസ്യത നേടി വളരുകയായിരുന്നു. 1977ലാണ് എൻ.ബി.ടി.സി ഗ്രൂപ്പിന് തുടക്കമിട്ടത്. കുവൈറ്റിലെ വൻകിട നിർമ്മാണ കമ്പനികൾ ഉൾപ്പെട്ട ഗ്രൂപ്പാണിത്. എൻജിനിയറിംഗ്, കൺസ്ട്രക്ഷൻ, ഫാബ്രിക്കേഷൻ, യന്ത്രങ്ങൾ സ്ഥാപിക്കൽ തുടങ്ങിയവയാണ് ഗ്രൂപ്പിന്റെ പ്രവർത്തനം. എണ്ണ, പെട്രോകെമിക്കൽ മേഖലകളിലുൾപ്പെടെ കുവൈറ്റിലും മറ്റു പശ്ചിമേഷ്യൻ രാജ്യങ്ങളിലും കമ്പനികളുണ്ട്. മാർക്കറ്റിംഗ്, വിദ്യാഭ്യാസം എന്നീ മേഖലകളിലും പ്രവർത്തിക്കുന്നു.

സിവിൽ എൻജിനിയറിംഗിൽ ഡിപ്‌ളോമ നേടി 22ാം വയസിൽ കുവൈറ്റിലെത്തി. ബദ്ധ ആൻഡ് മുസൈരി എന്ന സ്ഥാപനത്തിൽ 60 ദിനാർ ശമ്പളത്തിലായിരുന്നു തുടക്കം. ഏഴുവർഷം ജോലി ചെയ്തശേഷം സ്വന്തം സ്ഥാപനം ആരംഭിച്ചു. ചെറുകിട നിർമ്മാണങ്ങൾ ഏറ്റെടുത്ത് വിജകരമായി പൂർത്തിയാക്കി. 1990ലെ ഇറാഖ് അധിനിവേശത്തിന് ശേഷം ഗ്രൂപ്പ് അതിവേഗം വളർന്നു. ഹൈവേ സെന്റർ എന്ന പേരിൽ സൂപ്പർ മാർക്കറ്റ് ശൃംഖലയും കുവൈറ്റിലുണ്ട്.തിരുവല്ല നിരണം സ്വദേശിയായ കെ.ജി.എബ്രഹാമാണ് മാനേജിംഗ് ഡയറക്ടര്‍. കുവൈത്തിലെ ഏറ്റവും വലിയ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ് ആണ് എന്‍ബിടിസി.

വി.എസ്.അച്യുതാനന്ദന്‍ മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായിരുന്ന ടി.യു.കുരുവിളയുടെ മക്കൾ ഉൾപ്പെട്ട രാജകുമാരി ഭൂമിയിടപാട് പുറത്തുകൊണ്ട് വന്നത് ഇദ്ദേഹമാണ്. ഇടുക്കി രാജകുമാരി വില്ലേജിലെ 50 ഏക്കർ ഭൂമി ഏഴുകോടി രൂപയ്ക്ക് എബ്രഹാമിന് വില്‍ക്കാന്‍ കുരുവിളയുടെ മക്കള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇത് പുറമ്പോക്കാണെന്നും കുരുവിളയുടെ ബിനാമി ഭൂമിയാണെന്നും തിരിച്ചറിഞ്ഞതോടെ എബ്രഹാം ഇടപാടിൽ നിന്ന് പിന്മാറി. മുടക്കിയ ഏഴുകോടി തിരികെ കിട്ടിയില്ല. ഇക്കാര്യം എബ്രഹാം ഉന്നയിച്ചതോടെ അന്വേഷണത്തിന് ഐഎഎസ് ഉദ്യോഗസ്ഥനായ രാജു നാരായണസ്വാമിയെ സർക്കാർ നിയോഗിച്ചു. ഇതിൻ്റെ റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് മന്ത്രിക്ക് രാജി വയ്ക്കേണ്ടി വന്നത്.

പ്രളയ ദുരിതാശ്വാസത്തിനായി നൽകിയ ഫണ്ട് അർഹരി​ലേക്ക് എത്തിയില്ലെന്നും, ഇനി ഒരു രാഷ്ട്രീയ പാർട്ടികൾക്കും സംഭാവന നൽകില്ല എന്നുമുള്ള കെ.ജി.എബ്രഹാമിന്റെ പ്രസ്താവന വിവാദമായിരുന്നു. അടച്ചിടുന്ന വീടുകൾക്ക് നികുതി ചുമത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് എതിരെയാണ് എബ്രഹാം പ്രസ്താവന നടത്തിയത്. സർക്കാരിന് അഹങ്കാരമാണെന്നും ഇടതുപക്ഷത്തിന് വോട്ടു ചെയ്ത താൻ വിഡ്ഢിയാക്കപ്പെട്ടു എന്നും എബ്രഹാം അന്ന് തുറന്നടിച്ചു. കൊച്ചി മരടില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടൽ ക്രൗൺ പ്ലാസ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ്. ബ്ലസിയുടെ സംവിധാനത്തിൽ 16 വർഷമെടുത്ത് പൂർത്തിയാക്കിയ ആടുജീവിതം സിനിമയുടെ നിർമാതാവെന്ന നിലയിലും കെ.ജി.എബ്രഹാം മലയാളികൾക്ക് സുപരിചിതനാണ്.എൻബിടിസി ഗ്രൂപ്പിൻ്റെ ഉടമകളിലൊരാൾ കൂടിയായ അദ്ദേഹം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ക്രൗൺ പ്ലാസയുടെ ചെയ‍ർമാൻ കൂടിയാണ്. കേരളത്തിൽ വേറെയും ബിസിനസ് നിക്ഷേപങ്ങൾ അദ്ദേഹത്തിനുണ്ട്.

കെജിഎ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കെജി എബ്രഹാം 1977 മുതൽ കുവൈറ്റ് ആസ്ഥാനമായി പ്രവ‍ർത്തിക്കുന്ന കെജിഎ ഗ്രൂപ്പിൻ്റെ സ്ഥാപകനും ചെയർമാനുമാണ്. ക്രൂഡോയിൽ അനുബന്ധ വ്യവസായങ്ങളിൽ കെജിഎ ​ഗ്രൂപ്പിന് കുവൈത്തിലും മിഡിൽ ഈസ്റ്റിലും നിരവധി സ്ഥാപനങ്ങളുണ്ട്. വിദ്യാഭ്യാസം, ടൂറിസം, റിയൽ എസ്റ്റേറ്റ്, മാ‍ർക്കറ്റിം​ഗ്, ഓയിൽ തുടങ്ങി പല മേഖലകളിലായി നിരവധി വ്യവസായങ്ങളാണ് അദ്ദേഹത്തിനുള്ളത്. ഇതോടൊപ്പം നിരവധി സ്റ്റാ‍ർട്ടപ്പ് കമ്പനികളിലും കെജിഎ ​ഗ്രൂപ്പ് സമീപകാലത്ത് നിക്ഷേപം നടത്തിയിരുന്നു.

അതേസമയം ലേബ‍ർ ക്യാംപിലെ തീപിടുത്തതിൽ അതികർശനമായ നടപടികളിലേക്ക് കുവൈത്ത് ഭരണകൂടം കടന്നുവെന്നാണ് വിവരം. ഉപപ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് സ്ഥലം സന്ദർശിക്കുകയും കെട്ടിട ഉടമയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടതായ‍ും അൽ ജസീറ റിപ്പോ‍‍ർട്ട് ചെയ്തു. റിയൽ എസ്റ്റേറ്റ് ഉടമകളുടെ അത്യാഗ്രഹമാണ് ഇത്തരം ദുരന്തങ്ങളിലേക്ക് നയിക്കുന്നതെന്ന് ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങൾ കൂടി കൈകാര്യം ചെയ്യുന്ന ഷെയ്ഖ് ഫഹദ് പറഞ്ഞു. കുവൈത്തിലെ എല്ലാ അനധികൃത‍ നിർമ്മാണങ്ങളും ഉടൻ പൊളിച്ചു കളയാനാണ് ഭരണാധികാരികളുടെ നിർദേശം.

തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ തൊഴിലാളികൾ അനധികൃതമായി തിങ്ങി പാര്‍ക്കുന്ന കെട്ടിടങ്ങളുടെ ഉടമകളെ പിടികൂടാനും നിയമ നടപടി സ്വീകരിക്കാനും കുവൈറ്റ് ആഭ്യന്തരമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

karma News Network

Recent Posts

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്‍(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍…

13 mins ago

മിനിലോറിക്ക് പിന്നില്‍ കാറിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം

കോവളം കാരോട് ബൈപ്പാസിൽ മിനി ലോറിക്ക് പിന്നിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മര്യനാട് പുതുക്കുറിച്ചി അർത്തിയൽ പുരയിടത്തിൽ…

40 mins ago

യുകെയിൽ ജോലിസ്ഥലത്തുണ്ടായ അപകടം, മലയാളിക്ക് ദാരുണാന്ത്യം

യുകെയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കാലടി സ്വദേശി റെയ്ഗൻ ജോസ്(36) ആണ് മരിച്ചത്. നാല്…

1 hour ago

പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു, ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ തര്‍ക്കം

പത്തനംതിട്ട: പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സംഭവത്തില്‍ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി…

2 hours ago

നമ്മുടെ മോൾക്ക് ആശങ്ക! എല്ലാവരും കെട്ടിപിടിക്കുന്നു,പിന്നെ അവർ കരയുന്നു,പ്രിയനേ 150കോടി ജനമാണ്‌ നിന്നെ കെട്ടിപിടിച്ചത്!

എന്റെ ഡാർലിങ്ങ്...നിന്നെ കെട്ടി പുണർന്നത് ഞാൻ മാത്രമല്ല 150കോടി ഇന്ത്യൻ ജനങ്ങളാണ്‌. ഇന്ത്യ ടി20 ലോകകപ്പ് കിരീടം ഉയർത്തിയതിനു പിന്നാലെ…

2 hours ago

മീര വാസുദേവനും ഭര്‍ത്താവും ഹാപ്പി, കളിയാക്കുന്നവര്‍ക്കും വിമര്‍ശിക്കുന്നവര്‍ക്കുമുള്ള മറുപടിയുമായി വിപിൻ

മോഹൻലാൽ നായകനായി ബ്ലസി ഒരുക്കിയ തന്മാത്രയിലെ ലേഖ രമേശൻ മലയാളികൾക്ക് ഇന്നും പ്രിയങ്കരിയാണ്. മോഹൻലാലിന്റെ കഥാപാത്രമായ രമേശൻ നായരുടെ ഭാര്യയായ…

2 hours ago