kerala

ലൈംഗിക ഉത്തേജന മരുന്നിന്റെ പേരിൽ 43 ലക്ഷം തട്ടിയത് ഇങ്ങനെ Medicine Scam.

കാസര്‍കോട്. അനിഗ്ര എന്ന വ്യാജ ലൈംഗിക ഉത്തേജന മരുന്നിന്റെ പേരിൽ റിട്ടയേർഡ് ബാങ്ക് മാനേജരെ കബളിപ്പിച്ച് നൈജീരിയക്കാരൻ തട്ടിയെടുത്തത് 43 ലക്ഷം. ലൈംഗിക ഉത്തേജന മരുന്നിന്റെ വിതരണ ചുമതല ഏറ്റെടുത്താല്‍ ഇരട്ടി ലാഭം ലഭിക്കുമെന്ന പ്രതീക്ഷയായിരുന്നു കാസര്‍കോട് വിദ്യാനഗര്‍ സ്വദേശിയായ വിരമിച്ച ബാങ്ക് മാനേജര്‍ മാധവന് ഉണ്ടായിരുന്നത്. അതിമോഹ വ്യാപാരത്തിൽ 43 ലക്ഷം രൂപ നഷ്ട്ടമായ മാധവൻ ഇപ്പോൾ പോലീസ് വഴി നഷ്ട്ടമായ പണം കിട്ടുമെന്ന പ്രതീക്ഷകളുമായി കാത്തിരിക്കുകയാണ്.

അനിഗ്രയുടെ വ്യാപാരത്തെ പറ്റി ഫേസ്ബുക്ക് സുഹൃത്തായ ഒരാളാണ് മാധവനോട് വിശദാംശങ്ങള്‍ ആദ്യം പറയുന്നത്. അയാള്‍ നൈജീരിയ സ്വദേശിയായ ഒരാളെ പരിചയപ്പെടുത്തുകയായിരുന്നു. തുടർന്ന് നൈജീരിയൻ സ്വദേശി വട്ട്സ്ആപ്പിലൂടെ ബിസിനസ് വിവരങ്ങൾ കൈമാറി. തമിഴ്നാട്ടില്‍ ഉത്പാദിപ്പിക്കുന്ന മരുന്ന് നെതര്‍ലന്‍ഡ്സിലേക്ക് കയറ്റി അയക്കുക വഴി ലക്ഷങ്ങളുടെ ലാഭം കൊയ്യാമെന്നായി രുന്നു ഓഫർ.

മരുന്നിന്‍റെ സാമ്പില്‍ അയച്ച് കൊടുത്തു. മരുന്നിന്‍റെ ഇടനിലക്കാരനാവാന്‍ മാധവന്‍ തുടർന്ന് സന്നദ്ധത അറിയിക്കുകയായിരുന്നു. അങ്ങിനെ വിലപിടിപ്പുള്ള അവരുടെ ഭാഷയിൽ പറഞ്ഞാൽ ചൂടപ്പം പോലെ വിറ്റുപോകുന്ന മരുന്ന് എത്തി. 43 ലക്ഷം രൂപ പല തവണകളായി മാധവൻ നൈജീരിയന്‍ സ്വദേശിക്ക് നല്‍കുകയും ഉണ്ടായി. നൈജീരിയന്‍ സ്വദേശി പറഞ്ഞ അക്കൗണ്ടുകളിലേക്ക് ജൂണ്‍ ഒന്‍പതിനും ജൂലൈ 18 നും ഇടയിലാണ് മാധവൻ പണം നല്‍കുന്നത്.

അവര്‍ തന്നെ നല്‍കിയ അഡ്രസില്‍ നെതല്‍ലന്‍ഡ്സിലേക്ക് മരുന്ന് കയറ്റി അയച്ചു. മരുന്ന് നെതര്‍ലന്‍ഡിസില്‍ എത്തിച്ച വകയില്‍ പ്രതിഫലമായി ഒരു പെട്ടി നിറയെ ഡോളറാണ് മാധവനെത്തേടി എത്തിയത്. പക്ഷേ ഒരു കണ്ടീഷനുണ്ടായിരുന്നു. നമ്പര്‍ ലോക്കുള്ള പെട്ടി നാല് ദിവസം കഴിഞ്ഞേ തുറക്കാവൂ എന്നായിരുന്നു അത്. തുറക്കുന്ന ദിവസമാകുമ്പോള്‍ ലോക്ക് തുറക്കാനുള്ള നമ്പര്‍ അറിയിക്കുമെന്നും പറയുകയുണ്ടായി. ഇതോടെയാണ് മാധവന് സംശയമായി..

മാധവൻ കാസര്‍കോട് പൊലീസില്‍ പരാതി നല്‍കി. തുടർന്ന്പൊലീസിന്‍റെ നിര്‍ദേശപ്രകാരം പെട്ടി പൊട്ടിച്ചു. നിറയെ ഡോളറുകള്‍ ഉണ്ടായിരുന്നു പെട്ടിയിൽ. പക്ഷേ എല്ലാം ഡോളറിന്റെ കളര്‍ ഫോട്ടോസ്റ്റാറ്റ് കോപ്പികളായിരുന്നു. തുടർന്ന് പൊലീസ് നൈജീരിയന്‍ സ്വദേശിയെ കുടുക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. പെട്ടിപൊട്ടിച്ച കാര്യം ഒരു കാരണവശാലും നൈജീരിയന്‍ സ്വദേശിയെ അറിയിക്കരുതെന്ന് മാധവന് പോലീസ് നിര്‍ദേശം നല്‍കി. കൂടുതല്‍ മരുന്ന് വേണമെന്ന് തുടർന്ന് മാധവൻ ആവശ്യപ്പെട്ടു. പണം വാങ്ങാന്‍ നൈജീരിയക്കാരൻ ബംഗളൂരുവില്‍ എത്തിയപ്പോള്‍ പൊലീസ് കൈയോടെ അയാളെ പൊക്കി.

നൈജീരിയന്‍ സ്വദേശി ആന്‍റണി ഒഗനറബോ എഫിധേരെ ഇതോടെ അറെസ്റ്റിലാവുകയായിരുന്നു. ഇയാളില്‍ നിന്ന് ലാപ്ടോപ്പ്, ഹാര്‍ഡ് ഡിസ്ക്, പെന്‍ഡ്രൈവ്, നാല് മൊബൈല്‍ ഫോണുകള്‍, വിവിധ ബാങ്കുകളുടെ ഏഴ് എടിഎം കാര്‍ഡുകള്‍, വിവിധ ആളുകളുടെ പേരിലുള്ള മൂന്ന് പാസ്പോര്‍ട്ടുകള്‍, ഡോളറിന്‍റെ ഫോട്ടോകോപ്പികള്‍, ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ്, ഡ്രൈവിംഗ് ലവൈന്‍സ് തുടങ്ങി എല്ലാം പോലീസ് പിടികൂടി.

നെതര്‍ലന്‍ഡ് സ്വദേശികളായ എലിന്‍ ജാന്‍സെന്‍, മെല്‍വിന്‍പെറി, പോള്‍ വെയില്‍, ഇംഗ്ലണ്ടിലെ ഡോ. ജോര്‍ജ് എഡ്വേര്‍ഡ്, തമിഴ്നാട് വെല്ലൂരിലെ അനില്‍ എന്നിവര്‍ക്കതെിരേയും സംഭവത്തിൽ പൊലീസ് കേസെടുത്തിരിക്കുന്ന ഇപ്പോൾ. പരാതിക്കാരനായ മാധവൻ നല്‍കിയ പേരുകളാണ് ഇതെല്ലാം എങ്കിലും ഇവയെല്ലാം യഥാര്‍ത്ഥ പേരുകളാണോ എന്ന സംശയത്തിലാണ് പോലീസ് ഇപ്പോൾ. ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ മിക്കപ്പോഴും വ്യാജ പേരുകളാണ് ഉപയോഗിക്കുക എന്നത് കൊണ്ടാണ് പോലീസ് ഇങ്ങനെ സംശയിക്കുന്നത്.

 

Karma News Network

Recent Posts

കരുവന്നൂർ തട്ടിപ്പ്, സിപിഎമ്മിന്റെ സ്ഥലമടക്കം 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

കൊച്ചി: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിലെ പണം സി.പി.എമ്മിന് ലഭിച്ചെന്ന് കണ്ടെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടേറേറ്റ് തൃശൂർ ജില്ലാ സെക്രട്ടറിയുടെ പേരിലെ ബാങ്ക്…

9 mins ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

8 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

9 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

10 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

11 hours ago

കരിമ്പൂച്ച എ.പിജി കമാന്റോകളേ ഭേദിച്ച് RSS ഓപ്പറേഷൻ ,എത്രവലിയ കോട്ടകളും തകർക്കും, എസ്.സുനിൽ കൊല്ലം

എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ്‌ ഇത്. എങ്ങിനെയാണ്‌ ആർ എസ് എസ് ഒരു…

11 hours ago