topnews

44 കോടിയുടെ സ്റ്റേഡിയം ജല്ലിക്കെട്ടിനു വേണ്ടി തമിഴ്നാട്ടിൽ ഒരുങ്ങുന്നു, ഉദ്ഘാടനം ജനുവരി 15ന്

പരമ്പരാഗതമായി തമിഴ്നാട്ടിലെ ജനങ്ങൾ കൊണ്ടാടുന്ന വിനോദമായ ജല്ലിക്കെട്ടിനു അളകാനല്ലൂർ പ്രത്യേക സ്റ്റേഡിയം ഒരുങ്ങുന്നു. 66 ഏക്കർ സ്ഥലത്ത് 44.60 കോടി രൂപ ചെലവഴിച്ചാണു തമിഴ്നാട് സർക്കാർ സ്റ്റേഡിയം നിർമിക്കുന്നത്. ഡിണ്ടിഗൽ – മധുര ഹൈവേയിൽ വാടിപ്പട്ടിയിൽ നിന്ന് ഇടത്തേക്കു തിരിഞ്ഞ് ഈ ഗ്രാമത്തിലെത്താം.

ഹൈവേയിൽ നിന്നു സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്കുള്ള റോഡിന് 22 കോടിയും മുടക്കുന്നുണ്ട്. മധുര ജില്ലയിലെ അളകാനല്ലൂരിനു സമീപമുള്ള കീഴക്കരൈ ഗ്രാമത്തിലാണു സ്റ്റേഡിയം ഒരുങ്ങുന്നത്. നിർമാണം ഡിസംബർ അവസാനത്തോടെ പൂർത്തിയാക്കാൻ രാപകൽ ജോലികൾ നടക്കുകയാണ്. ഇത്തവണ ജല്ലിക്കെട്ട് നടക്കുന്ന ജനുവരി 15നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചേക്കും.

തമിഴ്നാടിന്റെ പൈതൃക കായികമത്സരമായ ജല്ലിക്കെട്ടിലേക്കു കൂടുതൽ ആളുകളെ ആകർഷിക്കാൻ പ്രത്യേക പരിപാടികൾ തയാറാക്കുമെന്നു സ്റ്റേഡിയം നിർമാണം വിലയിരുത്താനെത്തിയ മന്ത്രിമാരായ എ.വി.വേലു, പി.മൂർത്തി എന്നിവർ പറഞ്ഞു.

Karma News Network

Recent Posts

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

36 seconds ago

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

21 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

29 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

43 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

58 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

1 hour ago