ഹൈദരബാദ്, ഝാര്‍ഖണ്ഡില്‍ ചംപയ് സോറന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ഭരണ പക്ഷ എംഎല്‍എമാരെ ഹൈദരാബാദില്‍ എത്തിച്ച് ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച. രണ്ട് ചാര്‍ട്ടേഡ് വിമാനങ്ങളിലായി 44 എംഎല്‍എമാരെയാണ് ഹൈദരാബാദില്‍ എത്തിച്ചത്. കോണ്‍ഗ്രസ്, ആര്‍ജെഡി നിയമസഭാ അംഗങ്ങളും ജെഎംഎം എംഎല്‍എമാരും ഒപ്പമുണ്ട്.
രേവന്ത് റെഡിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന തെലങ്കാനയില്‍ എംഎല്‍എമാര്‍ സുരക്ഷിതരായിരിക്കുമെന്നാണ് നേതാക്കളുടെ വിശ്വാസം. ചംപയ് സോറന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും ഞങ്ങളുടെ എംഎല്‍എമാരെ ബന്ധപ്പെടാനുള്ള ഒരു വഴിയും ബിജെപിക്ക് ഒരുക്കി കൊടുക്കില്ലെന്നും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു.
അതേസമയം ഹേമന്ത് സോറനെ അഞ്ച് ദിവസം കൂടി ഇഡി കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടു. ഇഡി അറസ്റ്റിനെതിരെ ഹേമന്ത് സോറന് നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇടപെടല്‍ നടത്തിയില്ല. ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.
മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ഗവർണർ കേസ്…
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഓഗസ്റ്റ്…
ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…
ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…