കൊല്ലം. ഓയൂരില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ട് പോയത് നഴ്സിങ് പ്രവേശനവുമായി ബന്ധപ്പെട്ടെന്ന് പത്മകുമാര്‍ പോലീസിനോട് പറഞ്ഞതായി സൂചന. പ്രവേശനം ലഭിക്കുന്നതിന് അഞ്ച് ലക്ഷം നല്കി. എന്നാല്‍ പ്രവേശനം ലഭിച്ചില്ല. ഒപ്പം കൊടുത്ത പണം തിരികെ ലഭിച്ചില്ല. തുടര്‍ന്നാണ് കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ തീരുമാനിച്ചത്.
അതേസമയം കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ മറ്റൊരു സംഘം സഹായിച്ചായിട്ടാണ് പോലീസിനോട് പത്മകുമാര്‍ പറഞ്ഞതെന്നാണ് വിവരം. കുട്ടികളെ രണ്ട് പേരെയും തട്ടിക്കൊണ്ട് പോയ ശേഷം പണം ആവശ്യപ്പെടുകയായിരുന്നു ലക്ഷ്യമെന്നും. കുട്ടികളെ തട്ടിക്കൊണ്ട് പോയ ശേഷം പിതാവിനെ ഭീഷണിപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നാണ് സൂചന.
കുട്ടികളെ കുറച്ച് ദിവസമായി നിരീക്ഷിച്ചിരുന്നുവെന്നും പത്മകുമാര്‍ പോലീസിനോട് പറഞ്ഞതെന്നാണ് വിവരം. എന്നാല്‍ ആണ്‍കുട്ടി പ്രതിരോധിച്ച് രക്ഷപ്പെട്ടു. പത്മകുമാറിന് ചിറക്കരയില്‍ ഫാം ഉള്ളതായി നാട്ടുകാര്‍ പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ട് പോയ കാര്‍ ചിറക്കര ഭാഗത്തേക്ക് പോയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…
നടി മീരാനന്ദന് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…
ഗ്രേറ്റര്‍ നോയിഡ : മതില് തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…
തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…