kerala

ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ സംസ്‌കാരച്ചടങ്ങ്, മന്ത്രിമാരുടെ അസാന്നിധ്യത്തെക്കുറിച്ച് അന്വേഷിച്ചിട്ട് പറയാമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ആലുവയിലെ അഞ്ചു വയസുകാരിയുടെ സംസ്കാരത്തിൽ സർക്കാർ പ്രതിനിധിയുടെ അഭാവം ഇതിനോടകംതന്നെ കല്ലുകടിയായി .സംസ്‌കാരച്ചടങ്ങിലെ മന്ത്രിമാരുടെ അസാന്നിധ്യത്തെ കുറിച്ച് പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ് രം​ഗത്തെത്തി. മന്ത്രിമാരുടെ അസാന്നിധ്യത്തെക്കുറിച്ച് കൂടുതല്‍ അറിയില്ലെന്നും അന്വേഷിച്ചിട്ട് പറയാം എന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകരോട് മുഹമ്മദ് റിയാസിന്റെ മറുപടി. സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ശരിയായ നിലപാട് എടുത്താണ് മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്കാരചടങ്ങിൽ സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിയോ ഇടത് ജനപ്രതിനിധികളോ, ജില്ലാ കലക്ടറോ എത്തിയില്ല. സർക്കാരിന് ഔചിത്യമില്ലെന്ന് പ്രതികരിച്ച കോൺഗ്രസ് വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എറണാകുളം ജില്ലയിൽ നാളെ കോൺഗ്രസ് വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും നേതൃത്വം അറിയിച്ചു.

പൊതുദർശനം നടന്ന തായിക്കാട്ടുകര എൽ പി സ്കൂളിൽ എത്തിയ പൊതുജനത്തെ നിയന്ത്രിക്കാൻ പൊലീസ് പോലുമില്ലാതിരുന്നിടത്ത് തുടങ്ങി സർക്കാർ അനാസ്ഥ . തിരക്ക് അനിയന്ത്രിതമായതോടെ കുറച്ച് പൊലീസെത്തി. പൊതുദർശനം നടന്ന സ്ഥലത്തോ ശ്മശാനത്തിലോ സർക്കാർ പ്രതിനിധികളാരും എത്തിയില്ല. ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.രാജീവ് ഔദ്യോഗിക മീറ്റിങ് ഉള്ളതിനാൽ തിരുവനന്തപുരത്തായിരുന്നു. ആലുവയുടെ സമീപ പ്രദേശങ്ങളിലെ ഇടത് എം.എൽ എ മാരും പങ്കെടുത്തില്ല. കലക്ടർ പോലും പങ്കെടുക്കാതിരുന്നത് പ്രതിഷേധത്തിന് ഇടയാക്കി. പൊലീസ് അന്വേഷണത്തിൽ വലിയ വീഴ്ചയുണ്ടായെന്നാണ് കോൺഗ്രസ് ആരോപണം.

എന്നാൽ ആലുവ സംഭവം വളരെ ദുഃഖകരമാണെന്നും നമുക്കൊക്കെ വളരെ പ്രയാസം നല്‍കുന്ന സംഭവമാണെന്നും മുഹമ്മദ് റിയാസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് മന്ത്രിമാരായ പി. രാജീവും വീണാ ജോര്‍ജും കാര്യങ്ങള്‍ പറഞ്ഞുകഴിഞ്ഞിട്ടുണ്ടെന്നും നിയമവ്യവസ്ഥകള്‍ പാലിച്ച് ശക്തമായി മുന്നോട്ട് പോകുമെന്ന് ഇരുവരും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Karma News Network

Recent Posts

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

13 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

40 mins ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

52 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

1 hour ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago