national

വീണ്ടും കുഴല്‍ക്കിണർ അപകടം ; അഞ്ചുവയസ്സുകാരന് ദാരുണ മരണം

മുംബൈ : ഒരു രാത്രി നീണ്ട രക്ഷാപ്രവർത്തനം വിഫലമാക്കി അഞ്ചുവയസ്സുകാരൻ മരണത്തിന് കീഴടങ്ങി. മഹാരാഷ്ട്ര അഹ്‌മദ്‌നഗറില്‍ തുറന്നു കിടന്ന കുഴല്‍ക്കിണറില്‍ വീണ കുട്ടി മരിച്ചു. സാഗര്‍ ബുദ്ധ ബരേല എന്ന അഞ്ചുവയസ്സുകാരൻ കഴിഞ്ഞ ദിവസം വൈകുന്നേരം നാലു മണിയോടെ 200 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു.

എന്‍.ഡി.ആര്‍.എഫ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെയായിരുന്നു കുട്ടിയുടെ മരണം. ചൊവ്വാഴ്ച രാവിലെയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്. 15 അടിയോളം താഴ്ചയില്‍ കുടുങ്ങിയിരിക്കുകയായിരുന്നു കുട്ടി. വിവരം അറിഞ്ഞ ഉടൻതന്നെ സ്ഥലത്തെത്തിയ എന്‍.ഡി.ആര്‍.എഫ് സംഗം രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു.

മണിക്കൂറുകൾ കഴിയുംതോറും കുട്ടിയുടെ നില വഷളാവുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയോടെ കുട്ടി മരിച്ചതായി അധികൃതര്‍ അറിയിച്ചു. മധ്യപ്രദേശ് സ്വദേശികളാണ് സാഗറിന്റെ കുടുംബം സ്ഥലത്ത് കരിമ്പ് വെട്ടുന്ന ജോലിക്കാരായിരുന്നു. കുഴല്‍ക്കിണറില്‍ വീണ് കുട്ടികൾ മരിക്കുന്നത് രാജ്യത്ത് പതിവാകുകയാണ്. ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ മതിയായ സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്. കുരുന്നുകളുടെ ജീവൻ പൊലിയാതിരിക്കാൻ ഇത് അനിവാര്യമാണ്.

Karma News Network

Recent Posts

ബാർ പരിസരത്ത് പൊരിഞ്ഞയടി, ജീവനക്കാരടക്കം 6 പേർക്കെതിരെ കേസെടുത്ത് പോലീസ്

തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…

16 mins ago

യാത്രക്കാരന്റെ മരണം ബര്‍ത്ത് പൊട്ടി വീണിട്ടല്ല, ചങ്ങല ശരിയായി ഇടാത്തതു കാരണം, വിശദീകരണവുമായി റെയിൽവേ

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…

30 mins ago

അമീബിക് മസ്തിഷ്കജ്വര ലക്ഷണം, 12 വയസ്സുകാരൻ കോഴിക്കോട് ചികിത്സയിൽ

കോഴിക്കോട് : ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…

56 mins ago

പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി ചുമതലയേറ്റു, സി ബി.ഐ മേധാവി മുതൽ ഇലക്ഷൻ കമ്മീഷനെ വരെ ഇനി രാഹുലും തീരുമാനിക്കും

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ്‌ കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…

1 hour ago

അടിയന്തരാവസ്ഥ നടപ്പാക്കിയവർക്കു ഭരണഘടനയെക്കുറിച്ചു പറയാൻ അവകാശമില്ല, സെപ്റ്റംബർ 6ന് എല്ലാം വെളിപ്പെടും, കങ്കണ

ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്‌സഭാംഗവുമായ കങ്കണ…

1 hour ago

ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു, കുട്ടികളടക്കം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…

1 hour ago