topnews

50 ലക്ഷത്തിന്റെ വൈദ്യുതി കമ്പി കവർച്ച, നഗരസഭാ സെക്രട്ടറി ഒന്നാം പ്രതി

ആലപ്പുഴ: തൃശൂരിൽ നടന്ന 50 ലക്ഷത്തിന്റെ വൈദ്യുതി കമ്പി കവർച്ചാ കേസിൽ ചെങ്ങന്നൂർ നഗരസഭാ സെക്രട്ടറി എൽ. സുഗതകുമാർ ഒന്നാം പ്രതി. തൃശൂർ കോർപ്പറേഷനിലെ വൈദ്യുതി വിംഗിൽ അസി.സെക്രട്ടറിയായി സുഗതകുമാർ ജോലി ചെയ്ത കാലത്തെ കേസാണിത്.

തൃശൂരിലെ പറവട്ടാനിയിലുള്ള കോർപ്പറേഷന്റെ വൈദ്യുതി സെക്ഷന്റെ കീഴിലുള്ള സെൻട്രൽ ഇലക്ട്രിക് സ്റ്റോറിൽ നിന്ന് 50 ലക്ഷം രൂപ വിലമതിക്കുന്ന 11,043 കിലോ കേബിളാണ് മോഷണം പോയത്. 2018 മേയ് 21നും 2020 മാർച്ച് 20നും ഇടയിലായിരുന്നു മോഷണം.

സി ബ്രാഞ്ച് എസി.പി യാണ് അന്വേഷണം നടത്തിയത്. വിരമിച്ചവരും നിലവിൽ ജോലിയിലുള്ളവരുമായ നാലുപേരാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് കണ്ടെത്തിയത്. സ്റ്റോർ കീപ്പർമാരായ പ്രസാദ്, കെ.പി മധു, അസി.കീപ്പർ എൻ.ബാബുരാജ് എന്നിവരാണ് മറ്റ് പ്രതികൾ. 2020 ഏപ്രിൽ 24ന് മുൻ അസി. സെക്രട്ടറി സി.ജെ ജോമോൻ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

karma News Network

Recent Posts

ഹത്രാസ്,ഭോലെ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്,ബാബ ചവിട്ടിയ മണ്ണ്‌ വാരാൻ ജനം ഓടി,സംഘാടകർ വടികൊണ്ട് മർദ്ദിച്ചു

ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…

2 mins ago

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

16 mins ago

കേടായ അരവണ മലയിറക്കി നശിപ്പിക്കാൻ വേണ്ടത് 1.16 കോടി, ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും

പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…

18 mins ago

കടൽച്ചൊറി കണ്ണിൽത്തെറിച്ചു, ചികിത്സയിലായിരുന്ന മത്സ്യ തൊഴിലാളി മരിച്ചു

മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…

55 mins ago

സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരണം, ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…

1 hour ago

സാമ്പാറിൽ ചത്ത തവള, സംഭവം മിൽമ കാന്റീനിൽ

പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…

1 hour ago