kerala

കൊറോണ ജീവന്‍ കവര്‍ന്ന ആരോഗ്യപ്രവര്‍ത്തക അശ്വതിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ കൈമാറി

വയനാട് : കൊറോണ ബാധിച്ച്‌ മരിച്ച മേപ്പാടി സ്വദേശിനിയായ ആരോഗ്യപ്രവര്‍ത്തകയുടെ കുടുംബത്തിന് ഇന്‍ഷൂറന്‍സ് തുക കൈമാറി.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ കൊറോണ ബാധിച്ച്‌ മരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു.
ലാബ് ടെക്നീഷ്യയായി സേവനം അനുഷ്ഠിക്കവേയാണ് അശ്വതി കൊറോണ ബാധിച്ച്‌ മരിച്ചത്.
അശ്വതിയുടെ പിതാവ് ഉണ്ണികൃഷ്ണന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലൂടെയാണ് ഇന്‍ഷൂറന്‍സ് തുക നല്‍കിയത്. ഇന്‍ഷൂറന്‍സിനായി കഴിഞ്ഞ മാസമാണ് അശ്വതിയുടെ കുടുംബം അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ ലഭിച്ച ഉടന്‍ തന്നെ തുക ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിരുന്നു.ഏപ്രിലിലാണ് 24 വയസ്സുകാരിയായ അശ്വതി കൊറോണ ബാധിച്ച്‌ മരിച്ചത്. ജില്ലാ ടി പി പ്രോഗ്രാമിന് കീഴില്‍ ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബിലായിരുന്നു അശ്വതി ജോലി ചെയ്തിരുന്നത്.
കൊറോണ ബാധിച്ച അശ്വതിയെ ആദ്യം മാനന്തവാടിയിലെ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
Karma News Network

Recent Posts

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

51 seconds ago

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

21 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

29 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

43 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

58 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

1 hour ago