topnews

500കോടിയുടെ നിക്ഷേപ തട്ടിപ്പ്, നെടുംപറമ്പിൽ രാജുവിനും ഭാര്യക്കും മക്കൾക്കും ജാമ്യം ഇല്ല

500കോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ നെടും പറമ്പിൽ(Nedumparambil) ഫിനാൻസിന്റെ ഉടമ എം എം രാജുവിനും ഭാര്യക്കും 2 ആൺ മക്കൾക്കും ജാമ്യം ഇല്ല. മാസങ്ങളായി ജയിലിൽ കഴിയുന്ന രാജുവും കുടുംബവും കുടുങ്ങിയത് കേന്ദ്ര സർക്കാരിന്റെ ബഡ്സ് ആക്ടിലാണ്‌. കേരളാ കോൺഗ്രസ് മാണിയുടെ സംസ്ഥാന നേതാവും, കെ എം മാണിയുടെ ബിനാമിയും, മുൻ ട്രഷററും ആയിരുന്നു ഈ തട്ടിപ്പുകാരൻ

സാമ്പത്തിക തട്ടിപ്പ് നടത്തുന്നവർ പണ്ട് പറയുന്ന ഒരു ഡയലോഡ് ഉണ്ട്. നീ എന്നാന്നേ ആക്ക് പോയി കേസ് കൊട്. ഞാൻ രണ്ടാഴ്ച്ച ജയിലിൽ കിടന്നാൽ പിന്നെ നിനക്ക് കാശ് തരണ്ടല്ലോ എന്ന്. എന്നാൽ കേന്ദ്ര സർക്കാരിന്റെ ബഡ്സ് ആക്ട് വന്നതോടെ സാമ്പത്തിക തട്ടിപ്പ് കുറ്റവാളികളേ ജയിലിൽ തന്നെ പിടിച്ചിടും. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് തട്ടിപ്പുകാരേ ഉന്മൂലനം ചെയ്യാനുള്ള നിയമം തന്നെയാണിപ്പോൾ നെടുമ്പറമ്പിൽ രാജുവിനും കുടുംബത്തിനും വിനയായത്. രാജു ജയിലിൽ പോയത് നിക്ഷേപകരെ വെല്ലുവിളിച്ചായിരുന്നു. ഞാൻ കുറച്ച് ദിവസം ജയിലിൽ കിടന്നാൽ വിഷയം തീരും എന്നും പിന്നെ നിങ്ങൾക്ക് കാശും കിട്ടില്ല എന്നെ ഒരു ചുക്കും ചെയ്യാനും ആകില്ലെന്നായിരുന്നു രാജുവിന്റെ ഭീഷണി..ഇപ്പോൾ എല്ലാം തകർന്ന അവസ്ഥയിലാണ്‌ രാജു

നിക്ഷേപ തട്ടിപ്പു കേസ്സിൽ അറസ്റ്റിലായ തിരുവല്ല നെടുംപറമ്പിൽ ഫൈനാൻസ് സ്ഥാപനങ്ങളുടെ ഉടമയും കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം നേതാവുമായ എൻഎം രാജുവിൻ്റെ ഉടമസ്ഥതയിൽ കോട്ടയത്തും തിരുവല്ലയിലുമുള്ള   വസ്ത്രം ഷോറൂമുകൾ അടച്ചുപൂട്ടലിൻ്റെ വക്കിൽ. 100 രുപയുടെ കച്ചവടം പോലും സ്ഥാപനത്തിൽ നടക്കുന്നില്ല. 150 ഓളം വരുന്ന തൊഴിലാളികൾക്ക് മാസങ്ങളായി ശമ്പളം നല്കാതെ അവരുടെ ജീവിതം വഴിമുട്ടിച്ചിരിക്കുന്നു. പി.എഫ് അടയ്ക്കാതായിട്ട് 10 മാസത്തിലധികമായി.

തൊഴിൽ നിയമങ്ങൾക്ക് പുല്ലു വില കല്പിച്ച് തൊഴിലാളികളെ പട്ടിണിക്കിട്ട് തൊഴിൽ വിരുദ്ധ നയങ്ങളുമായി സ്ഥാപനത്തിൻ്റെ CEO അഗസ്റ്റിൻ പോൾ ഏകാധിപത്യ വാഴ്ച തുടരുന്നു . സംസാര ശൈലി കൊണ്ട് ആരെയും വലയിൽ വീഴ്ത്തുന്ന അഗസ്റ്റിൻ പോളിൻ്റെ നുണക്കഥകൾ വിശ്വസിച്ച് എൻഎം രാജു കോവിഡിന് ശേഷം സ്ഥാപനത്തിൽ നിന്നും അകാരണമായി പുറത്താക്കിയത് 30 ഓളം തൊഴിലാളികളെ.   സ്ഥാപനങ്ങളിലെ 150-ഓളം ജീവനക്കാരുടെ ജീവിതം വഴിമുട്ടിച്ച് സിഇഒ അഗസ്റ്റിൻ പോൾ പൊറാട്ടു നാടകം കളിക്കുകയാണ് ഇപ്പോൾ.രാജുവിന്റെ പണം പോയ വഴി ഒരെണ്ണം ഈ തുണിക്കടകൾ ആയിരുന്നു.

വസ്ത്ര ബിസ്സിനസ് മേഖലയിൽ യാതൊരു പ്രവൃത്തിപരിചയവും പാരമ്പര്യവും ഇല്ലാത്ത അഗസ്റ്റിൻ പോളിനെ CEO ആക്കിയതും, ടിയാൻ്റെ കഴിവില്ലായ്മയും, കെടുകാര്യസ്ഥതയും മിസ് മാനേജുമെൻ്റുമൊക്കെയും കൂടിയാണ് രണ്ട് ടെക്സ്റ്റയിൽ സ്ഥാപനങ്ങളും തകർച്ചയിലേക്ക് കോപ്പുകുത്താനിടയാക്കിയത്. മാനേജ് മെൻ്റിൻ്റെ മനസാക്ഷി സൂക്ഷിപ്പുകാരനെന്ന നിലയിൽ അവർ നടത്തിയ കൈവിട്ട കളികൾക്കെല്ലാം അഗസ്റ്റിൻ പോൾ കൂട്ടുനിന്നു. യഥാർത്ഥ വസ്തുതകൾ ജീവനക്കാരിൽ നിന്നും മറച്ചു വെച്ചു.

അഗസ്റ്റിൻ പോൾ സിഇഒ ആയി ചുമതലയേറ്റ തോടെ അക്കൗ ണ്ട്സ് ഇടപാടുകളെല്ലാം വസ്ത്രം തിരുവല്ലാ ഷോറൂമിലേക്ക് മാറ്റി. തിരുവല്ലയിൽ നിന്നും പിന്നീട് അക്കൗണ്ട് ഇടപാടുകൾ മുഴുവൻ കോട്ടയത്തേക്ക് മാറ്റി. അതോടെ അക്കൗണ്ട്സ് സംബന്ധിച്ച എല്ലാ കാര്യങ്ങളും പൂർണ്ണമായി അഗസ്റ്റിൻ പോളിൻ്റെ നിയന്ത്രണത്തിലായി.

വസ്ത്ര സ്ഥാപനത്തിലെ വരുമാനം കൃത്യമായി ജീവനക്കാർക്ക് ശമ്പളം കൊടുക്കുവാനും മെറ്റീരിയൽസ്പർച്ചേസ് ചെയ്ത കമ്പനികൾക്കും ഏജൻസികൾക്കും മുഴുവനായില്ലെങ്കിലും, കുറച്ചെങ്കിലുംയഥാസമയം കൊടുത്തിരുന്നുവെങ്കിൽ കമ്പനികൾ മെറ്റീരിയൽസ് തുടർന്നും നല്കുകയും രണ്ട് വസ്ത്ര സ്ഥാപനങ്ങൾക്കും ഈ ഗതി വരികയുമില്ലായിരുന്നു.അഗസ്റ്റിൻ പോളിൻ്റെ നുണക്കഥക്കൾ അപ്പാടെ വിശ്വസിച്ച് പോളിൻ്റെ കുത്സിത നീക്കങ്ങൾക്കും കുതന്ത്രങ്ങൾക്കുമെല്ലാം എൻഎം രാജുവും ഡയറക്ടർമാരായ രണ്ട് ആൺമക്കളും കൂട്ടു നിന്നു. അതോടെ വസ്ത്രം സ്ഥാപനങ്ങളിൽ അഗസ്റ്റിൻ പോളിൻ്റെ അപ്രമാദിത്യമായി.

സ്ഥാപനത്തിൻ്റെ വളർച്ചക്ക് ആത്മാർത്ഥമായി സേവനം ചെയ്ത ജീവനക്കാരെയല്ലാം അഗസ്റ്റിൻ പോൾ നിർദ്ദാക്ഷിണ്യം പുറത്താക്കി. അവിടെ തുടങ്ങി വസ്ത്രം സ്ഥാപനങ്ങളിൽ തകർച്ചയും പ്രശ്നങ്ങളും. നിക്ഷേപ തട്ടിപ്പിന് അകത്തായിരിക്കുന്ന ഉടമ എൻ.എം. രാജുവും ഭാര്യയും രണ്ട് ആൺമക്കളും ഇനി വണ്ടിചെക്ക് നല്കി കബളിപ്പിച്ച കേസ്സുകളിലും അകത്തു കിടക്കേണ്ടിവരും എന്നാണ് ഏറ്റവും പുതിയ വിവരം. Nm രാജുവിൻ്റെ എല്ലാ കൈവിട്ട കളികൾക്കും കൂട്ടു നിന്ന സിഇഒ പോൾ അഗസ്റ്റിനും കിട്ടും പണി എന്നാണ് സൂചനകൾ.ചെക്കിൽ ഒപ്പിട്ടിരിക്കുന്നത് ഉടമയാണെങ്കിലും മധ്യസ്ഥനെന്ന നിലയിൽ അഗസ്റ്റിൻ പോളിനും ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാനാവില്ല.

വസ്ത്ര സ്ഥാപനത്തിലേക്ക് മെറ്റീരിയൽസ് പർച്ചേസ് ചെയ്ത വകയിൽ കമ്പനികൾക്കും ഏജൻസികൾക്കും നല്കാനുള്ളത് കോടികളാണ്. വണ്ടി ചെക്കുകളാണ് പല കമ്പനികൾക്കും ഏജൻസികൾക്കും നല്കിയിരിക്കുന്നത്. പ്രമുഖ വസ്ത്ര സ്ഥാപനങ്ങൾക്ക് സാരിയും റെഡിമെയ്ഡ് മെറ്റീരിയൽസും നല്കുന്ന ബാംഗളൂരിലെ പ്രമുഖ കമ്പനിക്ക് നല്കാനുള്ളത് ഒരു കോടിയോളമാണ്. ഒന്നര വർഷമായി. പറഞ്ഞ അവധികളെല്ലാം കഴിഞ്ഞു. കൊടുത്ത ചെക്കുകളെല്ലാം മടങ്ങി. നിരവധി തവണ കമ്പനി ഉടമ വസ്ത്ര സ്ഥാപനത്തിൽ കയറിയിറങ്ങി. സിഇഒ അഗസ്റ്റിൻ പോൾ യാതൊരു ഉളുപ്പുമില്ലാതെ പിന്നെയും അവധികൾ പറഞ്ഞു കബളിപ്പിച്ചു.

പണം കിട്ടില്ലെന്ന് ഉറപ്പായതോടെ കമ്പനി ബാംഗ്ളൂർ കോടതിയിൽ ചെക്ക് കേസ്സ് ഫയൽ ചെയ്തു നിയമ നടപടികളിലേക്ക് നീങ്ങിയിരിക്കുകയാണ്. മറ്റ് കമ്പനികളുടെയും ഏജൻസികളുടെയും ആൾക്കാർ പണത്തിനായി കോട്ടയത്തേയും തിരുവല്ലയിലേയും NCS വസ്ത്ര സ്ഥാപനങ്ങളിൽ കയറിയിറങ്ങി നടക്കുന്നു.കോട്ടയം വസ്ത്രത്തിൽഅഗസ്റ്റിൻ പോളിൻ്റെ ക്യാബിന് പുറത്ത് പണം നല്കാനുള്ളവരുടെ കൂട്ടമാണ്. .പണം കിട്ടാനുള്ളവർ എല്ലാ ദിവസവും സ്ഥാപനം തുറക്കുന്നതു മുതൽ അടക്കുന്നതുവരെ കുത്തിയിരുന്ന് നിരാശയോടെ മടങ്ങുകയാണ്.

അസൂയയുടേയും അസഹിഷ്ണുതയുടേയും കെടുകാര്യ സ്ഥതയുടേയും മൂർത്തിമദ് രൂപമാണ് സിഇഒ അഗസ്റ്റിൻ പോൾ. നാക്കു കൊണ്ട് കോണക മുടുപ്പിക്കുക എന്നു കേട്ടിട്ടില്ലേ? അത്തരം നെറികെട്ട ഇടപെടലാണ് ആൾക്കാരോട്. വായ് തുറന്നാൽ യാതൊരു ഉളുപ്പുമില്ലാതെ കള്ളമേ പറയൂ.ഇയാളുടെ വാക്ക് വിശ്വസിക്കുന്നവർ ഗോപി വരച്ചതു തന്നെ.

ഇയാൾ സിഇഒ ആയി ചുമതലയേറ്റതോടെയാണ് നല്ല നിലയിൽ ബിസ്സിനസ്സ് . ഉണ്ടായിരുന്ന തിരുവല്ലയിലെ വസ്ത്രസ്ഥാപനത്തിൽ ബിസ്സിനസ്സ് കുറയാൻ തുടങ്ങിയത്. പരിചയസമ്പന്നരായ ജീവനക്കാരുടെ വാക്കുകൾക്കും ഉപദേശങ്ങൾക്കും പുല്ലു വില കല്പിച്ചു. തികച്ചും ഏകാധിപതിയേപ്പോലെയാണ് ജീവനക്കാരോട് പെരുമാറിയിരുന്നതെന്നാണ് ജീവനക്കാർ നല്കുന്ന വിവരം.

പർച്ചേസിലെ വൻ കമ്മീഷൻ ഇടപാടുകൾ പുറത്താകുമെന്ന ആശങ്കയിലാണ് പോൾ സ്ഥാപനങ്ങളിലെ ആദ്യകാലത്തുണ്ടായിരുന്ന പരിചയസമ്പന്നരായ ജീവനക്കാരെ മുഴുവൻ പുറത്താക്കിയത്. കോട്ടയം ഷോറൂം തുറന്നതോടെ അഗസ്റ്റിൻ പോൾ തൻ്റെ പ്രവർത്തന കേന്ദ്രം തിരുവല്ലയിൽ നിന്നും കോട്ടയത്തേക്ക് മാറ്റി. പോൾ ഉൾപ്പെടെ മൂവർ സംഘം അവിടെയിരുന്നു എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നു. പർച്ചേസിംഗിൻ്റെ മറവിൽ അഗസ്റ്റിൻ പോൾ നിരവധി തവണ ഫ്ലൈറ്റിൽ കുടുംബ സമേതം ബാംഗ്ളൂരിൽ സുഖവാസ യാത്ര നടത്തിയെന്ന് ജീവനക്കാർ പറയുന്നു.

മകനെ സ്ഥാപനത്തിൻ്റെ IT സെക്ഷൻ്റെ ചുമതല നല്കി നിയമിച്ചു. എന്നാൽ അധിക കാലം മകന് സ്ഥാപനത്തിൽജോലി ചെയ്യേണ്ടി വന്നില്ല. തൻ്റെ ക്യാബിനിലെ എക്സിക്യൂട്ടീവ് ചെയറിൽ കമ്പനി ഡയറക്ടർമാരിൽ ഒരാളുടെ ഭാര്യ അനുവാദം കൂടാതെ ഇരുന്നത് മകന് ഇഷ്ടപ്പെട്ടില്ല. ക്യാബിനുള്ളിൽ വെച്ച് പരസ്യമായി അനിഷ്ടം പ്രകടിപ്പിച്ച മകനെ ഡയറക്ടറുടെ ഭാര്യയുടെ നിർദ്ദേശപ്രകാരം ജോലിയിൽ നിന്നും തെറിപ്പിച്ചു.ഇടുക്കി കട്ടപ്പനയിലെ 500 ഏക്കർ ഏലം എസ്റ്റേറ്റ് ഉടൻ കച്ചവടമാകുന്നും പ്രതിസന്ധി ഉടൻ തീരുമെന്നും ജീവനക്കാരെ പറഞ്ഞ് വിശ്വസിപ്പിച്ച് ഇത്രയും കാലം അഗസ്റ്റിൻ പോൾ പറ്റിച്ചു.

ശമ്പളം കിട്ടില്ലെന്നുറപ്പായതോടെ ജീവനക്കാരിൽ ചിലരൊക്കെ മറ്റ് വസ്ത്ര സ്ഥാപനങ്ങളിൽ ജോലി നേടി. മറ്റ് ചിലർ ലേബർ കമ്മീഷണർക്ക് പരാതി നല്കി ശമ്പളം വാങ്ങി.തിരുവല്ലയിൽ 100 രൂപയുടെ കച്ചവടം നടന്നാൽപ്പോലും അത് അപ്പോൾ തന്നെ അഗസ്റ്റിൻ പോളിൻ്റെ കോട്ടയത്തെ സൂത്രധാരന്മാർ കോട്ടയത്തേക്ക് മാറ്റും. പണം പോകുന്ന വഴി പിന്നെ ആർക്കും
അറിയില്ല.

50 കോടി മുടക്കി കോട്ടയത്ത് NCS വസ്ത്രം ഷോറൂം തുറന്നാൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ സ്ഥാപനത്തിലെ പരിചയ സമ്പരായ ജീവനക്കാർ NM രാജുവിനെ ബോദ്ധ്യപ്പെടുത്തിയിരുന്നു. പക്ഷേ അഗസ്റ്റിൻ പോളിൻ്റെ സമ്മർദ്ദത്തിന് വഴങ്ങി രാജു തീരുമാനവുമായി മുന്നോട്ടു പോയി..യാതൊരു കുഴപ്പവുമില്ലാതിരുന്ന കെട്ടിടത്തിൽ 20 കോടി മുടക്കി Renovation നടത്തി Modify ചെയ്തതിൻ്റെ പിന്നിൽ ലക്ഷങ്ങളുടെ അടി വലി നടന്നിട്ടുണ്ടെന്ന് സ്ഥാപനത്തിൽസംസാരമുണ്ട്.വസ്ത്രം സ്ഥാപനങ്ങളിലെ പരിചയസമ്പന്നരായ തൊഴിലാളികളെയെല്ലാം ഒഴിവാക്കിയ തോടെ പർച്ചേസിംങ് അഗസ്റ്റിൻ പോൾ നേരിട്ടായി .പർച്ചേസിലെ വൻ കമ്മീഷൻ ഇടപാടുകൾ പുറത്താകുമെന്ന ആശങ്കയിലാണ് സ്ഥാപനങ്ങളിലെ പരിചയസമ്പന്നരായ ജീവനക്കാരെ പുറത്താക്കിയത്.

പർച്ചേസിംഗിൻ്റെ മറവിൽ നിരവധി തവണ ഫ്ലൈറ്റിൽ കുടുംബ സമേതം ബാംഗ്ളൂരിൽ സുഖവാസ യാത്ര നടത്തിയെന്ന് ജീവനക്കാർ പറയുന്നു.ലേബർ കമ്മീഷണർക്ക് പരാതി നല്കുന്ന വർക്കും , വിവരങ്ങൾ പുറത്തു പറയുന്നവർക്കും CEO യുടെ ഭാഗത്തു നിന്നും ഭീഷണിയുണ്ടെന്നാണ് ജീവനക്കാരുടെ സംസാരത്തിൽ നിന്നും മനസ്സിലാക്കുന്നത്.

തൊഴിലാളികൾ പട്ടിണിയായാലെന്താ CEO അഗസ്റ്റിൻ പോളുൾപ്പെടെ മൂവർ സംഘത്തിൻ്റെ കാര്യങ്ങളെല്ലാം മുടക്കം കൂടാതെ കൃത്യമായി നടക്കുന്നു. ഒന്നര ലക്ഷം ശമ്പളം, കോട്ടയത്ത് ആർഭാട ബംഗ്ലാവ്, ആഡംബര കാർ , ആഴ്ചയിൽ 6000 ഇന്ധന അലവൻസ് എന്താ പോരേ അഗസ്റ്റിൻ പോളിൻ്റെ തലവര . ബ്രേക്ക്ഫാസ്റ്റും മീൽസും , ഗ്യാസ് സിലിണ്ടറും, കുടിവെള്ളവും എല്ലാം അഗസ്റ്റിൻ മ്പോൾ കമ്പനി ചെലവിൽ തന്നെ.

വാടക വ്യവസ്ഥകൾ ലംഘിച്ചതിന് സ്ഥാപനം പ്രവർത്തിക്കുന്ന കോട്ടയത്തെ കെട്ടിടത്തിൽ നിന്നും ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഉടമകളായ ഓർത്തഡോക്സ് വിദ്യാർത്ഥി പ്രസ്ഥാനം നോട്ടീസ് നല്കിയതായാണ് വിവരം. മൂന്നു മാസത്തിലധികം വാടക കുടിശ്ശിഖ ഉണ്ടായാൽ കെട്ടിടത്തിൽ നിന്നും ഒഴിയണമെന്നാണ് വ്യവസ്ഥ. അത് ലംഘച്ചിരിക്കുന്നു.വൈദ്യുതി കുടിശ്ശിഖ വരുത്തിയതിന് KSEB സ്ഥാപനത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ട് രണ്ടാഴ്ചയായി. ജനറേറ്ററിൽ ഒരു നില പ്രവർത്തിക്കുന്നു. അതും അഗസ്റ്റിൻ പോളിൻ്റെ Ac ക്യാബിൻ പ്രവർത്തിക്കുന്ന ഫ്ലോറിൽ മാത്രം.

മെറ്റീരിയൽസ് പർച്ചേസ് ചെയ്ത വകയിൽ പണം കിട്ടാനുള്ള ചില കമ്പനികളുടെലെ ജീവനക്കാർ കഴിഞ്ഞ ദിവസം കോട്ടയത്തെ വസ്ത്ര സ്ഥാപനത്തിലെത്തി ബഹളം വെച്ചതിനേത്തുടർന്ന് അഗസ്റ്റിൻ പോൾ പോലീസ്സിനെ വിളിക്കുകയും പോലീസ്സിൻ്റെ സാന്നിദ്ധ്യത്തിൽ കമ്പനി ജീവനക്കാർ മെറ്റീരിയൽസ് തിരിച്ചെടുത്തു കൊണ്ടുപോകുകയും ചെയ്ത നാണം കെട്ട സംഭവവും കോട്ടയം ഷോറൂമിൽ ഉണ്ടായി

Karma News Network

Recent Posts

മോദിയുടെ സർപ്രൈസ്!അടുത്ത കേരള ബിജെപി പ്രസിഡന്റ്, കേരളം പിടിക്കാൻ സുരേഷ് ഗോപിക്ക് ഒപ്പം മുൻ ഡിജിപി ടി.പി സെൻകുമാർ

സെൻ കുമാർ കളത്തിൽ ഇറങ്ങി. മുസ്ളീം ന്യൂനപക്ഷത്തിനു കേരളത്തിലെ ഇടത് വലത് മുന്നണികൾ അധിക പരിഗണന നല്കുന്നതിനെതിരേ മുൻ ഡി…

3 mins ago

പ്രണയപ്പക, നടുറോഡിൽ പെൺകുട്ടിയെ സ്പാനറുകൊണ്ട് അടിച്ചുകൊന്നു

മുംബൈ : മുംബൈ വസായിയില്‍ യുവാവ് പെണ്‍കുട്ടിയെ അടിച്ചുകൊന്നു. പ്രണയത്തില്‍ നിന്ന് പിന്‍മാറിയതിനായിരുന്നു അരുംകൊല. വസായി നഗരത്തില്‍ ആളുകള്‍ കാണ്‍കെയാണ്…

27 mins ago

കോടതിയിൽ കരഞ്ഞ് ഐ.എസ്ഭീകരൻ പോയി ജയിലിൽ കിടക്കാൻ ജഡ്ജി

ഐ എസ് ഭീകരനു കോടതിയിൽ നിന്നും കനത്ത് പ്രഹരം. തനിക്ക് പല കേസുകളിലും വകുപ്പുകളിലുമായി കിട്ടിയ ശിക്ഷകൾ ഒന്നിച്ച് കണന്നാക്കി…

43 mins ago

ബാറിന് സമീപം യുവാവ് മരിച്ച നിലയിൽ, ആക്രമണത്തിന്റെ ദൃശ്യങ്ങൾ സിസിടിവിൽ പതിഞ്ഞു

ആലപ്പുഴ : ബാറിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നിത്തല തൃപ്പെരുംതുറ ‘കാർത്തിക’യിൽ രാജേഷ് (46)ആണ് മരിച്ചത്. രാജേഷ്…

1 hour ago

ജിയോ പണിമുടക്കി, ഇന്‍റർനെറ്റ് കിട്ടാതെ വലഞ്ഞ്‌ ഉപയോക്താക്കള്‍

ന്യൂഡൽഹി : പ്രമുഖ ടെലികോം ദാതാക്കളായ ജിയോയുടെ നെറ്റ്‌വര്‍ക്കിലുണ്ടായ തടസ്സം രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഉപയോക്താക്കളെ ബാധിച്ചു. ഇത്തരം തടസ്സങ്ങൾ തത്സമയം…

2 hours ago

യു.പി സ്ത്രീകൾ വേശ്യകൾ എന്നാക്ഷേപിച്ച കഴുക്കോൽ ഹമീദിനെ പൂട്ടി മാഹി പോലീസ്, 4കൊല്ലം തടവ്

യു.പി സംസ്ഥാനത്തെ സ്ത്രീകളേ അപമാനിച്ച ഹമീദ് കിടഞ്ഞി എന്ന കഴുക്കോൽ ഹമീദിനെ 4 വർഷത്തേക്ക് കഠിന തടവിനു വിധിച്ചു. UP…

2 hours ago