topnews

സംസ്ഥാനത്ത് 5042 പേര്‍ക്ക് കൂടി കോവിഡ്, 23 പേര്‍ മരിച്ചു

സംസ്ഥാനത്ത് ഇന്ന് 5042 പേര്‍ക്ക് കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. ജില്ല തിരിച്ചുള്ള കണക്കില്‍ എറണാകുളത്താണ് ഏറ്റവും കൂടുതല്‍. 705 കേസുകളാണ് എറണാകുളത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം 700, കോഴിക്കോട് 641, മലപ്പുറം 606, കൊല്ലം 458, തൃശൂര്‍ 425, കോട്ടയം 354, കണ്ണൂര്‍ 339, പാലക്കാട് 281, കാസര്‍ഗോഡ് 207, ആലപ്പുഴ 199, ഇടുക്കി 71, വയനാട് 31, പത്തനംതിട്ട 25പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കോവിഡ് 19 ബാധിതച്ച് 23 മരണങ്ങളാണ് ഇന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം ബാലരാമപുരം സ്വദേശി അല്‍ഫോണ്‍സ് (72), പാറശാല സ്വദേശിനി സരസമ്മ (72), കൊല്ലം വയക്കല്‍ സ്വദേശി പത്മനാഭന്‍ (82), ആലപ്പുഴ ആവാളുകുന്ന് സ്വദേശിനി ഫാത്തിമ ബീവി (75), മാരാളികുളം സ്വദേശി റോബര്‍ട്ട് (74), പള്ളിപ്പാട് സ്വദേശി പ്രഭാകര്‍ (69), അരൂര്‍ സ്വദേശി ശാര്‍ങധരന്‍ (72),കോട്ടയം പേരൂര്‍ സ്വദേശി ജോര്‍ജ് (86), ചങ്ങനാശേരി സ്വദേശി ജോസഫ് ചാക്കോ (63), എറണാകുളം എടയപ്പുറം സ്വദേശി പി.എം. അബ്ദുള്‍ സലാം (50), നെടുമ്പാശേരി സ്വദേശി കെ.എം. ബാവ (68), മൂപ്പതടം സ്വദേശിനി കെ.എസ്. ഷീല (48), കോമ്പറ സ്വദേശി തേവന്‍ (71), കാക്കനാട് സ്വദേശി ഹംസ (74), തൃശൂര്‍ മതിലകം സ്വദേശി മുഹമ്മദ് യൂസഫ് (75), ഒല്ലൂക്കര സ്വദേശി ബാലകൃഷ്ണന്‍ (83), കുണ്ടുകാട് സ്വദേശിനി ഏലിയാമ്മ (67), മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കുഞ്ഞപ്പ (70), തേഞ്ഞിപ്പാലം സ്വദേശി മുരളീധരന്‍ (68), കോഴിക്കോട് നടപുറം സ്വദേശി രാഘവന്‍ (68), കണ്ണൂര്‍ കരിവള്ളൂര്‍ സ്വദേശിനി കല്യാണി (75), ചാല സ്വദേശി അബ്ദുള്‍ മജീദ് (76), മാമ്പറം സ്വദേശി പി.പി. ഉസ്മാന്‍ (69), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 859 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 102 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4338 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 450 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 587, തിരുവനന്തപുരം 532, കോഴിക്കോട് 609, മലപ്പുറം 545, കൊല്ലം 451, തൃശൂര്‍ 413, കോട്ടയം 348, കണ്ണൂര്‍ 212, പാലക്കാട് 188, കാസര്‍ഗോഡ് 187, ആലപ്പുഴ 194, ഇടുക്കി 36, വയനാട് 24, പത്തനംതിട്ട 12 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 110 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 35, എറണാകുളം 19, തിരുവനന്തപുരം 18, കോഴിക്കോട് 10, തൃശൂര്‍ 6, കൊല്ലം, മലപ്പുറം 5 വീതം, പത്തനംതിട്ട, പാലക്കാട് 3 വീതം, വയനാട്, കാസര്‍ഗോഡ് 2 വീതം, ആലപ്പുഴ, കോട്ടയം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ 13 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4640 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 910, കൊല്ലം 283, പത്തനംതിട്ട 102, ആലപ്പുഴ 387, കോട്ടയം 400, ഇടുക്കി 61, എറണാകുളം 236, തൃശൂര്‍ 285, പാലക്കാട് 327, മലപ്പുറം 757, കോഴിക്കോട് 507, വയനാട് 90, കണ്ണൂര്‍ 130, കാസര്‍ഗോഡ് 165 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 84,873 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,49,111 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,58,446 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,27,942 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 30,504 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2964 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 38,696 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 31,98,423 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,08,481 സാമ്പിളുകളും പരിശോധനയ്ക്കയച്ചു. ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കാസര്‍ഗോഡ് ജില്ലയിലെ വോര്‍ക്കാഡി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 2, 5, 13), പാലക്കാട് ജില്ലയിലെ ആനക്കര (15), മാതൂര്‍ (2), മലപ്പുറം കരുവാര്‍കുണ്ട് (2, 8, 12) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 722 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Karma News Network

Recent Posts

ശക്തമായ മഴ , ഇടുക്കി, പത്തനംതിട്ട,വയനാട്, ആലപ്പുഴ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ടയിലേയും,വയനാട്ടിലേയും, ആലപ്പുഴയിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. പത്തനംതിട്ട, വയനാട് ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍…

2 mins ago

വെള്ളം ചേർത്ത് ഡീസൽ വില്പന, സുരേഷ് ഗോപിയുടെ സർജിക്കൽ സ്ട്രൈക്ക് എല്ലാ പമ്പും പൂട്ടിക്കും, ജയിംസ് വടക്കൻ

വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…

30 mins ago

പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ’, ഒവൈസിയെ അയോഗ്യനാക്കണമെന്ന് ആവശ്യം, രാഷ്ട്രപതിക്ക് കത്ത്

പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…

51 mins ago

അമ്പിളി ദീപുവിന്റെ അടുത്ത സുഹൃത്ത്, കൃത്യം നടത്തിയത് ഒറ്റയ്‌ക്കെന്ന് പ്രതി, മൊഴിയിൽ ആശയക്കുഴപ്പത്തിലായി അന്വേഷണ സംഘം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…

2 hours ago

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

2 hours ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

2 hours ago