kerala

രാഹുൽ ഇവിടെയൊന്നു വരണം, ഇവരെയൊന്നു കാണണം, രാജീവ് കോളനിയിലെ 51 വീടുകൾ കാറ്റിൽ ഇളകി ആടുകയാണ്.

രാജ്യം മുഴുവൻ പദയാത്ര നടത്തുന്ന രാഹുൽ ഇവിടെക്കൊന്നു വരണം. ഈ മനുഷ്യ ജീവികളെ ഒന്ന് കാണണം. ഇങ്ങനെയും കുറച്ച് മനുഷ്യർ നിത്യ ദുരിതത്തിൽ ഇവിടെ കഴിയുന്നുണ്ടെന്ന് ഒന്ന് അറിയൂ. രാജീവ് ഗാന്ധി ദശലക്ഷം ഭവന പദ്ധതിയിൽ വീട് കിട്ടിയവരാണിവർ. ഇവരുടെ വീടുകൾ മഴയും കാറ്റും വന്നാൽ കുലുങ്ങി ആടുകയാണ്. ഏതു നിമിഷം ദുരന്തമെത്തുമെന്നറിയാതെ മറ്റേതു മാർഗ്ഗവുമില്ലാതെ ആടിയുലയുന്ന വീടുകൾക്കുള്ളിൽ മരണത്തെ മുന്നിൽ കണ്ടു ജീവിതം തള്ളി നീക്കുകയാണ് ഈ മനുഷ്യ ജീവികൾ.

അടൂരിലെ കടമ്പനാട് പഞ്ചായത്തിലെ നാലാം വാർഡിൽ 51 ഓളം കുടുംബങ്ങൾ മഴക്കാറ് കണ്ടാലും, മഴ പെയ്താലും, ഇടിവന്നാലും ഭയപ്പാടോടെ ജീവിക്കുന്നു. 25 വർഷം മുൻപ് ഇവർക്ക് നൽകിയ മൂന്നും, അഞ്ചും സെനറ്റ് ഭൂമിയ്ക്ക് ഇനിയും പട്ടയം പോലും കിട്ടിയിട്ടില്ല. ഹൌസിങ് ബോർഡ് 25 വർഷങ്ങൾക്ക് മുൻപാണ് ചില വീടുകൾ നൽകിയിരിക്കുന്നത്. ചിലർക്കാവട്ടെ പന്ത്രണ്ടും, പതിനഞ്ചും വർഷങ്ങൾക്ക് മുൻപും വീടുകൾ അനുവദിച്ചു നൽകുകയായിരുന്നു. വീട് അനുവദിക്കുമ്പോൾ നാല്പതിനായിരം രൂപ ഗഢുക്കളായി അടക്കണമെന്ന് പറഞ്ഞാണ് വീടുകൾ അനുവദിച്ച് നൽകിയത്. വീട് അനുവദിക്കുമ്പോൾ ഓരോ കുടുംബവും അന്ന് 3500 രൂപ ആദ്യ ഗഡുവായി അടക്കണമായിരുന്നു.

ഇന്ന് ഏതു നിമിഷവും നിലം പൊത്താറായ അവസ്ഥയിലായ വീടുകളിൽ കഴിയുന്നവർ പട്ടയം കിട്ടാത്തതിനാൽ വളരെയേറെ ബുദ്ധിമുട്ടുകയാണ്.എന്തിനും ഏത് ആവശ്യത്തിനും നികുതിയടച്ച രസീതി ആണ് ചോദിക്കുന്നതെന്നു വീടിന്റെ ഉടമകൾ പരാതിപ്പെടുന്നു. പട്ടയത്തിന്റെ കാര്യത്തിൽ കഴിഞ്ഞ 25 വർഷങ്ങളായി എം പിയാലും, എം എൽ എ ആലും കബളിപ്പിക്കപ്പെട്ട ഈ പാവങ്ങളുടെ ദുരിതക്കഥകൾ കേൾക്കൂ. കർമ്മ ന്യൂസ് വീഡിയോ കാണൂ.

 

Karma News Network

Recent Posts

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

7 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

8 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

34 mins ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

38 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

1 hour ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

1 hour ago