crime

11 വയസുള്ള ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച 56കാരൻ അറസ്റ്റിൽ

11 വയസ്സുള്ള ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. ചെമ്മരുതി മുട്ടപ്പലം സ്വദേശി ഊച്ചി എന്ന് വിളിക്കുന്ന തുളസിയെ (56)യാണ് അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 19 ന് ഉച്ചയോടെയാണ് കേസിന് ആസ്പദമായ സംഭവം. മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് വീട്ടിൽ എത്തിയ തുളസി, പെൺകുട്ടിയെ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കുട്ടി പീഡന വിവരം മാതാപിതാക്കളെ അറിയിച്ചതിനെ തുടർന്ന് അയിരൂർ പൊലീസിൽ പരാതി നൽകി. ഒളിവിലായിരുന്ന പ്രതിയെ അയിരൂർ എസ്എച്ച്ഒ വിപിൻകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Karma News Network

Recent Posts

കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍പ്പെട്ടു, കൊച്ചിയിൽ യുവാക്കള്‍ക്ക് ദാരുണാന്ത്യം

കൊച്ചി : ബൈക്ക് യാത്രികർ കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍പ്പെട്ട് മരിച്ചു. പാലാരിവട്ടം- വൈറ്റില ബൈപ്പാസില്‍ ചക്കരപ്പറമ്പില്‍ ഇന്നലെ രാവിലെ ആറിനായിരുന്നു ദാരുണാപകടം…

2 mins ago

ലെയ്സ് നിർമ്മിച്ചിരുന്നത് പാമോയിലിൽ, ഇത്രയും നാൾ നമ്മുടെ കുഞ്ഞുങ്ങളെ പറ്റിച്ചു

കഴിക്കാൻ പാടില്ലെന്നറിഞ്ഞിട്ടും കണ്ടാൽ കൊതിയടക്കാനാവാതെ വാങ്ങി കറുമുറെ കഴിക്കുന്ന ലെയ്സ് ഇത് വരെ നിങ്ങളെ പറ്റിക്കുകയായിരുന്നു ഞെട്ടണ്ട. അമേരിക്കയിലും മറ്റും…

19 mins ago

വരൻ മദ്യപിച്ച് ലക്കുകെട്ട് പളളിയിൽ എത്തി, മുടങ്ങിയ വിവാഹം ദിവസങ്ങൾക്ക് ശേഷം നടന്നു

പത്തനംതിട്ട : വിവാഹത്തിന് വരൻ മദ്യപിച്ച് ലക്കുകെട്ട് പളളിയിൽ എത്തിയതോടെ മുടങ്ങിയ ചടങ്ങ് ദിവസങ്ങൾക്ക് ശേഷം നടന്നു. ഏപ്രില്‍ 15ന്…

39 mins ago

തിളച്ച പാൽ കുടിപ്പിച്ചു,അങ്കണവാടിയിൽ 4വയസുകാരനു പൊള്ളൽ, സംഭവം പിണറായിയിൽ

അങ്കണവാടിയിൽ പൊള്ളുന്ന പാൽ കുടിക്കാൻനൽകി, നാലുവയസ്സുകാരന് പൊള്ളൽ. അബദ്ധത്തിൽപൊള്ളുന്ന പാൽ കുടിക്കാൻ നൽകിയ നാലുവയസ്സുകാരനാണ് ഗുരുതര പൊള്ളൽ.പിണറായി കോളാട് അങ്കണവാടി…

1 hour ago

കെ.പി യോഹന്നാൻ മെത്രാപോലീത്തയുടെ സംസ്കാരം 21ന്‌, ഇടിച്ചത് 100കി.മി വേഗതയിൽ എത്തിയ കാർ

അന്തരിച്ച മാർ കെ പി യോഹന്നാൻ മെത്രാപോലീത്തയുടെ സംസ്കാര ശ്രിശൂഷകൾ ഈ മാസം 21നു തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് നടക്കും.…

1 hour ago

ഡോക്ടറെ കളക്ടർ വീട്ടിലേക്ക് വിളിപ്പിച്ച നടപടി, ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം : ആശുപത്രിയിൽ ഡ്യൂട്ടിയിലായിരുന്ന ഡോക്ടറെ ഔദ്യോഗികവസതിയിലേക്ക് തിരുവനന്തപുരം കളക്ടര്‍ വിളിച്ചുവരുത്തിയ സംഭവത്തില്‍ ചീഫ്സെക്രട്ടറി റിപ്പോര്‍ട്ട് തേടി. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ…

2 hours ago