kerala

കേന്ദ്രത്തിന്റെ 60 ശതമാനം വിഹിതത്തോടെ കേരളത്തിൽ 112 ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 554.45 കോടി അനുമതി നൽകി കേന്ദ്രം

തിരുവനന്തപുരം. സംസ്ഥാനത്തെ 112 റോഡുകളുടെ നവീകരണത്തിന് കേന്ദ്ര സർക്കാരിന്റെ പിഎംജിഎസ്‌വൈ പദ്ധതിയുടെ ഭാഗമായി 554.45 കോടി രൂപയുടെ അനുമതി ലഭിച്ചെന്നു തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. 2023-24 സാമ്പത്തിക വർഷത്തിൽ 594.75 കിലോമീറ്റര്‍ ഗ്രാമീണ റോഡ് നവീകരണമാണ് നടപ്പാക്കുക. കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയിൽ 60:40 അനുപാതത്തിലാണ് ഫണ്ട് വിനിയോഗം ഉണ്ടാവുക.

328.45 കോടി രൂപ കേന്ദ്രസർക്കാരും 226 കോടി രൂപ സംസ്ഥാന സര്‍ക്കാരും 112 റോഡുകളുടെ നവീകരണത്തിന് ചെലവഴിക്കും. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പ്രോജക്ട് റിപ്പോര്‍ട്ട് അംഗീകരിച്ചാണ് പി എം ജി എസ് വൈ എംപവേര്‍ഡ് കമ്മിറ്റി പദ്ധതികള്‍ക്ക് അംഗീകാരം നൽകിയിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കെഎസ്എസ്ആര്‍ഡിഎ ആണ് പദ്ധതിയുടെ നിര്‍വഹണ ഏജൻസിയായി പ്രവർത്തിക്കുന്നത്.

കൊല്ലം 3, കോഴിക്കോട് 11, ആലപ്പുഴ 1, പത്തനംതിട്ട 4, തിരുവനന്തപുരം 8, കോട്ടയം 13, ഇടുക്കി 13, എറണാകുളം 9, തൃശൂര്‍ 7, പാലക്കാട് 8, മലപ്പുറം 14, വയനാട് 5, കണ്ണൂര്‍ 8, കാസര്‍ഗോഡ് 8 റോഡുകളാണ് പുതുതായി അനുവദിച്ചത്. സംസ്ഥാനത്താ കെ 1778 റോഡുകളും നാല് പാലങ്ങളുമാണ് പിഎംജിഎസ് വൈയുടെ ഭാഗമായി നിർമ്മിച്ചു വരുന്നത്.

മൊത്തം 5172.24 കോടിയാണ് പദ്ധതി തുക. ഇതിൽ 3597 കോടി രൂപയുടെ പദ്ധതികള്‍ പൂർത്തിയായതായാണ് മന്ത്രി അവകാശപ്പെടുന്നത്. 1512 റോഡുകളുടെയും രണ്ട് പാലത്തിന്റെയും പണി ഇതിനകം പൂർത്തിയാഎന്നും അവകാശപ്പെടുന്നുണ്ട്. പുതുതായി അനുവദിച്ചത് ഉള്‍പ്പെടെ 266 റോഡുകളുടെയും രണ്ട് പാലങ്ങളുടെയും നിർമ്മാണം ഇനി പൂർത്തിയാക്കാനുണ്ട്. സമയബന്ധിതമായി പ്രവർത്തനം പൂർത്തിയാക്കാനുള്ള ശ്രമം അതിവേഗം തുടരുമെന്നാണ് മന്ത്രി എംബി രാജേഷ് പറയുന്നത്.

Karma News Network

Recent Posts

‘പത്ത് പാസായ പലർക്കും എഴുത്തും വായനയും അറിയില്ല, കുട്ടികൾക്ക് പോത്തിനെയും പശുവിനെയും തിരിച്ചറിയാനാകാത്ത അവസ്ഥ- മന്തി സജി ചെറിയാൻ

കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…

32 mins ago

മലപ്പുറത്ത് 12 കിലോഗ്രാം കഞ്ചാവുമായി രണ്ട് സ്ത്രീകൾ പിടിയിൽ

എക്‌സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്‍വേസ്റ്റേഷന്‍ - സിറ്റി ജങ്ഷന്‍ റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…

58 mins ago

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്‍(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍…

1 hour ago

മിനിലോറിക്ക് പിന്നില്‍ കാറിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം

കോവളം കാരോട് ബൈപ്പാസിൽ മിനി ലോറിക്ക് പിന്നിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മര്യനാട് പുതുക്കുറിച്ചി അർത്തിയൽ പുരയിടത്തിൽ…

2 hours ago

യുകെയിൽ ജോലിസ്ഥലത്തുണ്ടായ അപകടം, മലയാളിക്ക് ദാരുണാന്ത്യം

യുകെയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കാലടി സ്വദേശി റെയ്ഗൻ ജോസ്(36) ആണ് മരിച്ചത്. നാല്…

2 hours ago

പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു, ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ തര്‍ക്കം

പത്തനംതിട്ട: പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സംഭവത്തില്‍ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി…

3 hours ago