kerala

ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട 59 പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടും

തിരുവനന്തപുരം. ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട 59 പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്നു പിരിച്ചുവിടാന്‍ തീരുമാനം. ജീവപര്യന്തമോ 10 വര്‍ഷം വരെയോ തടവ് ലഭിക്കാവുന്ന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരാണ് പിരിച്ചുവിടുന്നവരുടെ പട്ടികയിലുള്ളത്. ഇവരുടെ ഭാഗം കൂടി കേട്ട ശേഷമായിരിക്കും നടപടി. 7 വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്ത പോലീസുകാരെ തല്‍ക്കാലം ഒഴിവാക്കിയിട്ടുണ്ട്.

സംസ്ഥാന പോലീസില്‍ ഇത്രയധികം ഉദ്യോഗസ്ഥരെ ഒരുമിച്ച് പിരിച്ചുവിടുന്നത് ആദ്യമാണ്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ 2016 മുതല്‍ ഇതുവരെ 12 ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിട്ടത്. സേനയിലെ ക്രിമിനലുകളെ പിരിച്ചുവിടുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.ബേപ്പൂര്‍ തീരദേശ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പിആര്‍ സുനുവിനെ പിരിച്ചുവിടാനുള്ള റിപ്പോര്‍ട്ടിലാണ് 58 പേരെ കൂടി പിരിച്ചുവിടേണ്ടി വരുമെന്നു സര്‍ക്കാരിനെ ഡിജിപി അനില്‍ കാന്ത് അറിയിച്ചത്.

ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ വി വേണു കൈമാറിയ ഈ റിപ്പോര്‍ട്ട് നിയമസെക്രട്ടറി ഹരി നായര്‍ വ്യവസ്ഥകളോടെ അംഗീകരിച്ചു. ഇപ്പോള്‍ സസ്‌പെന്‍ഷനിലുള്ള സുനുവിനെ ആദ്യം പിരിച്ചുവിടും. അതില്‍ നിയമപ്രശ്‌നം ഉണ്ടായില്ലെങ്കില്‍ ഒന്നിനു പിറകേ ഒന്നായി എല്ലാ പോലീസ് ക്രിമിനലുകളും പുറത്താകും. സുനുവിനെ പിരിച്ചുവിടാനുള്ള ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.

നിലവില്‍ കേരള പോലീസില്‍ ക്രിമിനല്‍ കേസില്‍ പ്രതികളായ 828 പേരുണ്ട്. എന്നാല്‍ ഭൂരിപക്ഷവും രാഷ്ട്രീയത്തണലില്‍ സുരക്ഷിതരായി കഴിയുകയാണ്.കേരള പോലീസില്‍ 98.44% ഉദ്യോഗസ്ഥരും ഒരു കേസിലും ഉള്‍പ്പെടാത്തവരാണെന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 55,000 അംഗങ്ങളുള്ള സേനയില്‍ 1.56% പേര്‍ മാത്രമാണ് ക്രിമിനല്‍ കേസില്‍ പെട്ടിട്ടുള്ളത്.

Karma News Network

Recent Posts

സൈനികർക്കായി പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകൾ

ന്യൂഡൽഹി : 113 ഇലക്ട്രിക് ബസുകൾ സൈനികരുടെ യാത്രകൾക്ക് വാങ്ങി കരസേന. കേന്ദ്ര സർക്കാരിന്റെ ഹരിത സംരംഭങ്ങൾക്ക് കൂടുതൽ ഊർജ്ജം…

4 mins ago

ഗവര്‍ണറെ അധിക്ഷേപിക്കാൻ സ്വരാജ് നടത്തിയ നീക്കം പാളി, ഒറ്റവാക്കിൽ കണ്ടം വഴിയൊട്ടിച്ചു

സ്വരാജോ ,ഏതു സ്വരാജ് എനിക്ക് ഒന്നും അറിയില്ല ഈ സ്വരാജിനേയും മറ്റും,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ചെറുവിരൽ അനക്കിയ സ്വരാജിനെ…

36 mins ago

മാന്നാർ കൊലക്കേസ്, മൂന്ന് പ്രതികള്‍ അറസ്റ്റില്‍, ഒന്നാംപ്രതി അനില്‍കുമാറാർ

ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കല എന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ്…

38 mins ago

‘മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്’ ഭർത്താവിനെ ചേർത്ത് പിടിച്ച് വായടപ്പിക്കുന്ന മറുപടി നൽകി മീര നന്ദൻ

കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…

53 mins ago

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

1 hour ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

1 hour ago