national

രാജ്യത്ത് 5 ജി സേവനം ഒക്ടോബര്‍ 12 മുതല്‍ – മന്ത്രി അശ്വനി വൈഷ്ണവ്

ന്യൂഡല്‍ഹി. രാജ്യത്ത് 5 ജി സേവനം ഒക്ടോബര്‍ 12 മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വനി വൈഷ്ണവ്. ആദ്യഘട്ടങ്ങളില്‍ നഗരങ്ങളിലാവും സേവനം ലഭ്യമാവുകയെന്നും കേന്ദ്ര ടെലികോം മന്ത്രി പറഞ്ഞു.

5ജി സേവനങ്ങള്‍ അതിവേഗം പുറത്തിറക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഒക്ടോബര്‍ 12 മുതല്‍ 5ജി സേവനങ്ങള്‍ ആരംഭിക്കും. ടെലികോം കമ്പനികള്‍ ഇതിന്റെ സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കിയതായി മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. അടുത്ത മൂന്ന് വര്‍ഷത്തിനിടെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും 5ജി എത്തുമെന്ന് പ്രതീക്ഷിക്കാം. മൂന്ന് വര്‍ഷത്തിനകം ആളുകള്‍ക്ക് താങ്ങാവുന്ന നിലയില്‍ സേവനം എത്തിക്കുമെന്ന് മന്ത്രി പറയുകയുണ്ടായി.

ഓഗസ്റ്റ് ഒന്നിന് അവസാനിച്ച 5ജി സ്പെക്ട്രം ലേലത്തിൽ 1,50,173 കോടി രൂപയ്ക്കുള്ള സ്‌പെക്ട്രമാണ് വിറ്റഴിക്കപ്പെട്ടത്. ഏഴ് ദിവസം നീണ്ടു നിന്ന ഇന്ത്യ കണ്ടതില്‍ ഏറ്റവും വലിയ സ്‌പെക്ട്രം ലേലമാണ് ഇക്കുറി നടന്നത്. ലേലത്തിന് വെച്ച ആകെ 72 ഗിഗാ ഹെര്‍ട്‌സ് സെപ്ക്ട്രത്തിന്റെ 71 ശതമാനം കമ്പനികള്‍ വാങ്ങിയെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞമാസമാണ് 5ജി ലേലമടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. ആദ്യഘട്ടങ്ങളില്‍ നഗരങ്ങളിലും പിന്നീട് പദ്ധതി ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് സര്‍ക്കാർ ലക്ഷ്യമിടുന്നത്. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, ആദാനി എന്റര്‍പ്രൈസസ് തുടങ്ങിയ സ്ഥാപനങ്ങളാണ് ലേലത്തില്‍ പങ്കെടുത്തത്.

72097.85 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം ആണ് ലേലത്തിന് വെച്ചത്. 20 കൊല്ലത്തേക്കാണ് സ്‌പെക്ട്രം നല്‍കുക. 600 മെഗാഹെര്‍ട്‌സ്, 700 മെഗാഹെര്‍ട്‌സ്, 800 മെഗാഹെര്‍ട്‌സ്, 900 മെഗാഹെര്‍ട്‌സ്, 1800 മെഗാഹെര്‍ട്‌സ്, 2100 മെഗാഹെര്‍ട്‌സ്, 2300 മെഗാഹെര്‍ട്‌സ് തുടങ്ങിയ ലോ ഫ്രീക്വന്‍സികള്‍ക്കും, 3300 മെഗാഹെര്‍ട്‌സ് മിഡ്‌റേഞ്ച് ഫ്രീക്വന്‍സിക്കും 26 ഗിഗാഹെര്‍ട്‌സ് ഹൈ റേഞ്ച് ഫ്രീക്വന്‍സി ബാന്‍ഡിനും വേണ്ടിയുള്ള ലേലമാണ് പൂർത്തിയായത്.

 

Karma News Network

Recent Posts

മമ്മൂട്ടി ക്യാമറയിൽ പകർത്തിയ ബുൾബുളിനെ ലേലം ചെയ്യുന്നു, അടിസ്ഥാന വില ഒരു ലക്ഷം

മമ്മൂട്ടി ക്യാമറയില്‍ പകര്‍ത്തിയ ബുൾ ബുൾ പക്ഷിച്ചിത്രം സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് അവസരം. കൊച്ചി ദര്‍ബാള്‍ ഹാളില്‍ പ്രദര്‍ശനത്തിനുള്ള ചിത്രമാണ് ലേലത്തിന്…

17 mins ago

ഇന്ത്യൻ പീനൽ കോഡ് ഇനി ഇല്ല, ജൂലൈ 1 മുതൽ ഭാരതീയ ന്യായ സംഹിത

ഇന്ത്യൻ പീനൽ കോഡ് എന്ന നിലവിൽ ഉള്ള നിയമം ഇനി ചവറ്റു കുട്ടയിലേക്ക്. ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയ ഇന്ത്യൻ പീനൽ കോഡ്…

45 mins ago

ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ കാർ അപകടത്തിൽപ്പെട്ടു, 3 പേർക്ക് പരിക്ക്

യൂട്യൂബ് വ്‌ലോഗേഴ്‌സ് ആയ ഇ ബുൾ ജെറ്റ് സഹോദരന്മാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്നുപേർക്ക് പരിക്ക്. ചെർപ്പുളശ്ശേരി – പെരിന്തൽമണ്ണ…

1 hour ago

മമത ബാനർജിയുടെ അധിക്ഷേപ പരാമർശം, മാനനഷ്ട കേസ് നൽകി ഗവർണർ ആനന്ദ ബോസ്

മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ​ഗവർണർ കേസ്…

1 hour ago

ജീത്തു ജോസഫ് – ബേസിൽ ഫസ്റ്റ് ലുക്ക്‌ മോഹൻലാൽ പുറത്തിറക്കി

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി.  ഓഗസ്റ്റ്…

2 hours ago

മദ്രസയിൽ നിന്ന് പഴകിയ ആട്ടിറച്ചി കഴിച്ച പെൺകുട്ടി മരിച്ചു

ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…

2 hours ago