world

യുഎസിൽ പലസ്തീൻ ബാലനെ കുത്തിക്കൊന്നു, വീട്ടുടമ പിടിയിൽ

വാഷിങ്ടണ്‍ : യു.എസില്‍ പലസ്തീന്‍ വംശജരുടെ മകന്‍ കുത്തേറ്റ് മരിച്ചു. ആറുവയസ്സുകാരനായ വാദിഅല്‍ ഫായൂമാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ മാതാവ് ഹനാന്‍ ഷാഹിനും ഗുരുതരമായി പരിക്കേറ്റു. യു.എസ്. സംസ്ഥാനമായ ഇല്ലിനോയിയിലെ പ്ലെയ്ന്‍ഫീല്‍ഡിലാണ് സംഭവം. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കുടുംബത്തോട് തോന്നിയ വിദ്വേഷത്തിൽ ഇവർ താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥന്‍ 71-കാരനായ ജോസഫ് ചൂബ എന്നയാളാണ്അരുംകൊല നടത്തിയത്.

ഇവരുടെ വീട്ടിലെത്തിയ ഇയാള്‍ കൈയില്‍ കരുതിയ കത്തി കൊണ്ട് ഇരുവരേയും അക്രമിക്കുകയായിരുന്നു. വിവരം കുട്ടിയുടെ അമ്മയാണ് പോലീസിനെ അറിയിച്ചത്. പോലീസെത്തിയാണ് ഇരുവരേയും ആശുപത്രിയിലെത്തിച്ചത്. പക്ഷേ ആറു വയസ്സുകാരന്‍ ആശുപത്രിയിലേക്കുള്ള യാത്രമധ്യേ മരണപ്പെടുകയായിരുന്നു. 26 തവണയാണ് കുട്ടിക്ക് കുത്തേറ്റത്. നെഞ്ചിലും കൈകളിലുമാണ് ഇരുവരുടേയും മുറിവുകള്‍.

കൊലയാളിയായ ജോസഫ് ചൂബയെ വീടിനു സമീപം തന്നെ പോലീസ് കണ്ടെത്തുകയായിരുന്നു. അക്രമത്തെ അപലപിച്ച യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ യാതൊരു തരത്തിലുമുള്ള വിദ്വേഷത്തിനും അമേരിക്കയില്‍ സ്ഥാനമില്ലെന്ന് വ്യക്തമാക്കി. വിശ്വാസങ്ങള്‍ക്കും മതത്തിനും അതീതമായി ഏതൊരാള്‍ക്കും ഭയം കൂടാതെ ജീവിക്കാനാകുന്ന സ്ഥലമാണ് അമേരിക്കയെന്നും ബൈഡന്‍ പ്രതികരിച്ചു.

karma News Network

Recent Posts

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

1 min ago

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

30 mins ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

30 mins ago

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

1 hour ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

1 hour ago

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

2 hours ago