ഇൻഡോർ. വിമാനയാത്രയ്ക്കിടെ വായിൽ രക്തസ്രാവം ഉണ്ടായ അറുപതുകാരൻ മരിച്ചു. മഥുരയിൽനിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ വച്ചാണ് അതുൽ ഗുപ്ത എന്ന യാത്രക്കാരന് വായിൽ രക്തസ്രാവം അനുഭവപ്പെട്ടത്. യാത്ര തുടരുന്നതിനിടെ അതുലിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വിമാനം ഇൻഡോർ വിമാനത്താവളത്തിലേക്കു വഴിതിരിച്ചുവിട്ടു.
വിമാനത്താവളത്തിൽനിന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതുലിനെ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുമ്പോൾ അതുൽ മരിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു. ശനിയാഴ്ച വൈകിട്ടാണ് സംഭവം. നോയിഡ സ്വദേശിയായ അതുലിന്റെ മൃതദേഹം ബന്ധുക്കൾക്കു കൈമാറി.
അതുലിന് മുമ്പ് തന്നെ ഹൃദ്രോഗവും ഉയർന്ന രക്തസമ്മർദവും പ്രമേഹവും ഉണ്ടായിരുന്നതായി ഡോക്ടർമാർ അറിയിച്ചതായി വിമാനത്താവള ഡയറക്ടർ പ്രബോദ് ചന്ദ്ര ശർമ പറഞ്ഞു.
എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…
ന്യൂഡല്‍ഹി: 18-ാം ലോക്സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…
തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…
കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…
അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…
ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…