topnews

600 മൊബൈൽ ടവറുകൾ മോഷണം പോയെന്ന് പരാതി

പ്രവർത്തനരഹിതമായ 600 മൊബൈൽ ടവറുകൾ തമിഴ്‌നാട്ടിലുടനീളം മോഷണം പോയെന്ന് പരാതി. മുംബൈ ആസ്ഥാനമായുള്ള ജിടിഎൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള 32 ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ടവറുകൾ മോഷണം പോയതായി കമ്പനി ചൊവ്വാഴ്ചയാണ് പരാതി നൽകിയത്. 2018ല്‍ പ്രവര്‍ത്തനം നിര്‍ത്തിയ എയര്‍സെല്‍ കമ്പനിയുടെതായിരുന്നു ഈ ടവറുകള്‍. അപ്പോൾ മുതൽ ടവറുകൾ പ്രവർത്തനരഹിതമാണെന്നും മോഷ്ടാക്കൾ ഓരോന്നായി മോഷ്ടിക്കാൻ തുടങ്ങിയെന്നും കമ്പനി പരാതിയിൽ പറയുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ഭാവിയിൽ ഇത് സംഭവിക്കുന്നത് തടയണമെന്നും കമ്പനി പോലീസിനോട് ആവശ്യപ്പെട്ടു. ചെന്നൈ പൊലീസ് പരാതിയില്‍ കേസ് എടുത്തിട്ടുണ്ട്. ചില നിഗൂഢ സംഘം പകർച്ചവ്യാധി മുതലെടുത്ത് ടവറുകളും അതിന്‍റെ അനുബന്ധ വസ്തുക്കളും മോഷ്ടിച്ചുവെന്നാണ് കമ്പനി പറയുന്നത്.

ചൊവ്വാഴ്ച കമ്പനി 600 ടവറുകൾ മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തി. തമിഴ്‌നാട്ടിൽ 6,000-ലധികം സെൽ ടവറുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും കൊവിഡ് പകർച്ചവ്യാധികൾക്കിടയിൽ കമ്പനി ഇവയുടെ മേല്‍നോട്ടം പലയിടത്തും നിർത്തിയതായും കമ്പനി അറിയിച്ചു. ഒടുവിൽ തമിഴ്‌നാട്ടിലുടനീളം 600 ടവറുകൾ മോഷ്ടിക്കപ്പെട്ടതായി തുടർന്നുള്ള സർവേകളിലൂടെ കമ്പനി കണ്ടെത്തുകയായിരുന്നു.

Karma News Network

Recent Posts

കഞ്ചിക്കോട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചരിഞ്ഞു, ക്രെയിന്‍ ഉപയോഗിച്ച് മാറ്റി

കഞ്ചിക്കോട്ട് ട്രെയിൻ തട്ടി വീണ്ടും കാട്ടാന ചരിഞ്ഞു. പന്നിമടയ്ക്ക് സമീപം രാത്രി 12 മണിക്കാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട…

36 mins ago

57കാരി പെട്ടെന്ന് മൂന്ന് വയസുകാരിയെ പോലെയായി, സ്വന്തം പേരു പോലും ഓർക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു, കനകലതയുടെ അവസാനനാളുകളിങ്ങനെ

നടി കനകലതയുടെ മരണവാർത്ത കേട്ട അമ്പരപ്പിലാണ് സിനിമാലോകവും പ്രേക്ഷകരും. കുറച്ചേറെ നാളുകളായി സിനിമയുടെ വെള്ളിവെളിച്ചത്തിൽ ഇല്ലെങ്കിലും മലയാള സിനിമയ്ക്ക് മറക്കാനാവാത്തൊരു…

1 hour ago

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു, സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്- ഭാമ

നിവേദ്യം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് ഭാമ. സിനിമയിൽ സജീവമായിരിക്കെ ഭാമ അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള…

2 hours ago

ആരും ഏറ്റെടുക്കാനില്ലാത്ത ആ കുഞ്ഞ് ശരീരം ഏറ്റുവാങ്ങിയപ്പോൾ നിങ്ങൾ കമ്മ്യൂണിസ്റ്റാവുന്നു- ഹരീഷ് പേരടി

മൂന്ന് മണിക്കൂർ മാത്രം ജീവിച്ച്,സ്വന്തം അമ്മയുടെ കൈകളാൽ കൊച്ചി നഗരത്തിന്റെ തെരുവിലേക്ക് വലിച്ചെറിയപ്പെട്ടതിലൂടെ കൊല്ലപ്പെട്ട കുഞ്ഞിന് അന്ത്യ കർമ്മങ്ങൾ ചെയ്യാൻ…

2 hours ago

ഇന്ന് മൂന്നാംഘട്ട വോട്ടെടുപ്പ്, ജനവിധി തേടുന്നത് അമിത് ഷാ അടക്കമുള്ള പ്രമുഖർ

ന്യൂഡൽഹി: ഇന്ന് രാജ്യത്ത് മൂന്നാംഘട്ട വോട്ടെടുപ്പ്. 12 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 94 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന്…

3 hours ago

മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

തിരുവനന്തപുരം : കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍ര്‍ യദുവിന്റെ പരാതിയിൽ മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതികെ ജാമ്യമില്ലാ വകുപ്പ് ചുമത്തി…

11 hours ago