kerala

പയ്യന്നൂരിൽ മകന്റെ ഭാര്യയുമായി 61കാരനായ പിതാവ് ഒളിച്ചോടി

പയ്യന്നൂരിൽ നിന്നും പുറത്തുവരുന്നത് ഒരു വിത്യസ്തതരം ഒളിച്ചോട്ടത്തിന്റെ വാർത്തയാണ്. 61കാരൻ മകന്റെ ഭാര്യയുമായി നാടുവിട്ടു. വെള്ളരിക്കുണ്ട് കൊന്നക്കാട് വള്ളി കൊച്ചിയിലെ അറുപത്തിയൊന്നുകാരനായ വിൻസെന്റാണ്‌ 33 കാരിയായ മകന്റെ ഭാര്യ റാണിയുമായി നാടുവിട്ടത്. രണ്ട് മക്കളുള്ള റാണി ഏഴു വയസ്സുകാരനെയും കൂടെക്കൂട്ടി.

പത്തനംതിട്ട എരുമേലി സ്വദേശിയായ റാണി സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റായി ജോലി ചെയ്യവെയാണ് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവറായ പ്രിൻസുമായി പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയും ചെയ്യുന്നത്. രണ്ടു മക്കളുമായി ഭർത്താവിനൊപ്പം കഴിയുന്നതിനിടെയാണ് ഭർതൃപിതാവുമായി നാടുവിട്ടത്. വീട്ടുകാരും നാട്ടുകാരും പോലിസും ഇവരുടെ പ്രണയത്തെ പലതവണ വിലക്കിയതാണ്.

അപ്പനും ഭാര്യയും തമ്മിലുള്ള ബന്ധം തടയാൻ പ്രിൻസ് പലതരം ശ്രമം നടന്നിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല. അവസാനംയുവതിയെ ഭർത്താവ് സ്വന്തം നാട്ടിലേക്ക് പറഞ്ഞു വിട്ടുവെങ്കിലും കാമുകനായ പിതാവ് മറ്റൊരു വാഹനം അയച്ച് നാട്ടിലെത്തിക്കുകയും കഴിഞ്ഞ ദിവസം നാടുവിടുകയുമായിരുന്നു.

വിൻസെന്റിന്റെ ഭാര്യ വത്സമ്മയുടെ പരാതിയിൽ കേസെടുത്ത വെള്ളരിക്കുണ്ട് പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ മൊബെൽ ടവർ ലൊക്കേഷൻ പയ്യന്നൂരിൽ കണ്ടെത്തി. തുടർന്ന് വെള്ളരിക്കുണ്ട് പ്രിൻസിപ്പൽ എസ്.ഐ.പി ബാബുമോൻ പയ്യന്നൂർ പോലിസിന്റെ സഹായം തേടി. പോലിസ് പയ്യന്നൂരിലെ ലോഡ്ജുകളിൽ പരിശോധന നടത്തിയെങ്കിലും ഇരുവരേയും കണ്ടെത്താനായില്ല. ഇരുവരുടെയും മൊബെൽ ഫോൺ സ്വിച്ച് ഓഫാണ്. പോലിസ് ആശുപത്രികൾ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Karma News Network

Recent Posts

മദ്യശാലകള്‍ ഒന്നിന് അടയ്‌ക്കേണ്ട; ഡ്രൈ ഡേ പിന്‍വലിക്കാന്‍ ആലോചന

തിരുവനന്തപുരം ∙ എല്ലാ മാസവും ഒന്നാം തീയതി നടപ്പാക്കുന്ന ഡ്രൈ ഡേ പിൻവലിക്കാൻ ആലോചന.സർക്കാരിന്റെ വരുമാനവർധനയ്ക്കുള്ള നിർദേശങ്ങളെന്ന നിലയിലാണ് ഇവ…

20 mins ago

കെ. സുധാകരനെ കുറ്റവിമുക്തനാക്കിയ വിധി , അപ്പീല്‍ നല്‍കുമെന്ന് ഇ.പി

കണ്ണൂര്‍ : തനിക്കെതിരായ വധശ്രമത്തില്‍ കെ. സുധാകരനെതിരായ ഗൂഢാലോചനാക്കുറ്റം ഒഴിവാക്കണമെന്ന ഹര്‍ജി അംഗീകരിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ സര്‍ക്കാരിനോട്…

22 mins ago

10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്കായി അന്വേഷണം ഊർജിതം

കാഞ്ഞങ്ങാട് പടന്നക്കാട് പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി സലീമിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്. പ്രദേശത്ത് നിന്ന് ലഭിച്ച സിസിടിവി…

36 mins ago

വീട് കുത്തിത്തുറന്ന് മോഷണം,വിവാഹത്തിന് കരുതിവെച്ച 75 പവൻ നഷ്ടമായി

കണ്ണൂര്‍ : വീട് കുത്തിത്തുറന്ന് 75 പവന്‍ സ്വര്‍ണം മോഷ്ടിച്ചു. പയ്യന്നൂർ പെരുമ്പയിലെ സി.എച്ച്. സുഹറയുടെ വീട്ടിലാണ് മോഷണം നടന്നത്.…

48 mins ago

മോഹൻലാലിന്റെ ഏകദേശ ആസ്തി 50 മില്യൺ ഡോളറിന് മുകളിൽ, കൊച്ചിയിലും ചെന്നൈയിലും വീടും ഫ്ലാറ്റും, കണക്കുകളിങ്ങനെ

മോഹൻലാൽ എന്ന മലയാളത്തിന്റെ അഭിമാന നടന് ഇന്ന് പിറന്നാളാണ്. വില്ലനായി വന്ന് സൂപ്പര്‍താര പദവിയിലേക്ക് നടന്നുകയറിയ മോഹൻലാൽ എന്ന അഭിനയ…

1 hour ago

ചപ്പാത്തിയിൽ നിന്നും ഭക്ഷ്യവിഷബാധ, രണ്ടര വയസുകാരി ഗുരുതരാവസ്ഥയിൽ

എറണാകുളം: ചപ്പാത്തിയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരി ഗുരുതരാവസ്ഥയിൽ. കാക്കനാട് ഇടച്ചിറയിലെ റാഹത്ത് പത്തിരിക്കടയിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.…

2 hours ago