kerala

ആൺകുട്ടിയെ 2 വർഷത്തോളം പീഡിപ്പിച്ച 67കാരൻ അറസ്റ്റിൽ

പ്ലസ് വൺ വിദ്യാർഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 67കാരൻ പിടിയിൽ. കൊല്ലം കുമ്മിളിൽ ഐരകുഴി സ്വദേശി ഗോപിനാഥൻ പിളളയാണ് അറസ്റ്റിലായത്.

2022 മുതൽ ആൺകുട്ടിയെ തുടർച്ചയായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. കുട്ടിയെ പ്രലോഭിപ്പിച്ചും ഭീഷണിപെടുത്തിയുമായിരുന്നു ലൈംഗിക പീഡനം. കുട്ടിയുടെ വീടുമായുള്ള അടുപ്പം മുതലെടുത്ത് ഗോപിനാഥൻ പിള്ള നിരവധി തവണ പീഡനം തുടർന്നു. പ്രതിയുടെ വീട്ടിൽ വച്ചും പീഡനമുണ്ടായി.

നിരന്തരമായ പീഡനത്തെതുടർന്നു കുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം വന്നു. ആരോടും അധികമൊന്നും മിണ്ടാതായി. പുറത്തിറങ്ങാനും ഭയപ്പെട്ടു. സ്വഭാവത്തിലെ മാറ്റം ശ്രദ്ധയിൽപെട്ട ബന്ധുകൾ കാര്യം തിരക്കിയെങ്കിലും കുട്ടി ഒന്നും പറയാൻ തയ്യാറായില്ല.

കൗൺസിലിങ്ങിൽ പീഡന വിവരം പറയുകയായിുരന്നു. തുടർന്നു കുട്ടിയുടെ മാതാപിതാക്കൾ കടക്കൽ പോലീസിൽ പരാതി നൽകി. കുട്ടിയുടെ മൊഴി എടുത്ത പോലീസ് പോക്‌സോ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Karma News Network

Recent Posts

സുരേഷ് ഗോപി ഫിറ്റ് ,ഇടത് പാർട്ടിയെ വകവയ്ക്കാതെ തൃശ്ശൂർ മേയർ, പാർട്ടിയിലെ വിരട്ടലും ഭയപ്പെടുത്താലും ഇനി ഏൽക്കില്ല

പാർട്ടിയിലെ വിരട്ടലും ഭയപ്പാടും ഒക്കെ നമ്മുടെ തൃശ്ശൂർ മേയർ എം.കെ. വർഗീസ് ഇടതു പാർട്ടിയെ അങ്ങ് മറന്നു, ഇപ്പോൾ ഇതാ…

7 mins ago

പൊലീസ് കുറ്റപത്രം സമർപ്പിച്ചില്ല, പാനൂര്‍ സ്ഫോടന കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ജാമ്യം

കണ്ണൂർ; പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാൽ പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. അരുണ്‍,…

58 mins ago

എയർ ഹോസ്റ്റസിനെ പോലെ ‘ബസ് ഹോസ്റ്റസ്, റോഡിലോടുന്ന വിമാനം വരുന്നു ,പ്രഖ്യാപനവുമായി കേന്ദ്ര ​ഗതാ​ഗതമന്ത്രി

മലിനീകരണ രഹിതമായി ​ഗതാ​ഗതത്തെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ റോഡ് ​ഗതാ​ഗതത്തിൽ വമ്പൻ മാറ്റങ്ങൾ ഉടനെന്ന് ​കേന്ദ്ര ​ഗതാ​ഗതമന്ത്രി നിതിൻ ​ഗഡ്കരി.…

1 hour ago

ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും, ബ്രിട്ടന്റെ നിയുക്ത പ്രധാനമന്ത്രിക്ക് നരേന്ദ്രമോദിയുടെ ആശംസാ സന്ദേശം

ന്യൂഡൽഹി: ലേബർ പാർട്ടി നേതാവുമായുള്ള സഹകരണത്തിനായി കാത്തിരിക്കുന്നു, ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ കെയ്ർ സ്റ്റാർമറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി…

2 hours ago

ഓടുന്ന കെ.എസ്.ആർ.ടിസി ബസിൻ്റെ ഡോർ തുറന്ന് പുറത്തേയ്ക്ക് വീണു, കാട്ടാക്കടയിൽ പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് പരിക്ക്

കാട്ടാക്കട: ഓടുന്ന കെ.എസ്.ആർ.ടിസി ബസിൻ്റെ ഡോർ തുറന്ന് പുറത്തേയ്ക്ക് വീണ് പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് പരിക്ക്. തിരുമല എഎംഎച്ച്എസിലെ പ്ലസ്…

2 hours ago

ബ്രിട്ടീഷ് പാർലമെന്റിൽ ഇനി മലയാളി ശബ്ദം, ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി സോജൻ ജോസഫ് വിജയിച്ചു

ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ആഷ്‌ഫോര്‍ഡ് മണ്ഡലത്തില്‍ മലയാളിക്ക് വിജയം. ബ്രിട്ടൻ്റെ ചരിത്രത്തിലെ ആദ്യ മലയാളി എം.പി.യായി സോജൻ…

3 hours ago