mainstories

ഒഡിഷയില്‍ 68000 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍, പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

ഭുവനേശ്വർ: ഒഡീഷയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 68,000 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. സംസ്ഥാനത്ത് മൊത്തം 18 പദ്ധതികളാണ് അദ്ദേഹം ഉദ്ഘാടനം ചെയ്തത്. ദ്വിദിന സന്ദർശനത്തിനായാണ് പ്രധാനമന്ത്രി ഒഡിഷയിലെത്തിയത്. സംബാൽപൂരിൽ നടന്ന പൊതുപരിപാടിയിലാണ് അദ്ദേഹം വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചത്.

പ്രധാനമന്ത്രി ഊർജ ഗംഗ പദ്ധതിക്ക് കീഴിൽ 2,450 കോടി രൂപ ചിലവിൽ നിർമ്മിച്ച 412 കിലോമീറ്റർ നീളമുള്ള ജഗദീഷ്പൂർ-ഹാൽദിയ, ബൊക്കാറോ-ധമ്ര പദ്ധതിയുടെ ധമ്ര-അംഗുൽ പൈപ്പ് ലൈൻ സെക്ഷനുകൾ പ്രധാനമന്ത്രി ഉ​ദ്ഘാടനം ചെയ്തു. മുംബൈ-നാഗ്പൂർ-ജാർസുഗുഡ പൈപ്പ്ലൈനിന്റെ 692 കിലോമീറ്റർ വരുന്ന നാഗ്പൂർ-ജാർസുഗുഡ പ്രകൃതിവാതക പൈപ്പ്ലൈൻ സെക്ഷന്റെ തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു.

2021ൽ മോദി ഐഐഎം കാമ്പസിന് തറക്കല്ലിട്ടിരുന്നു. ഈ പദ്ധതികൾ ഒഡീഷയിലെ യുവാക്കൾക്ക് പ്രയോജനം ചെയ്യുമെന്നും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കേന്ദ്രം ഒഡീഷയെ എല്ലാ മേഖലയിലും പിന്തുണയ്‌ക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ മേഖലയിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്ന പുരി -സോനേപൂർ -പുരി പ്രതിവാര എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.

karma News Network

Recent Posts

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

18 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

19 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

35 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

43 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

44 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

1 hour ago