Premium

മലയാളികൾക്ക് മേൽ ഇടിത്തീ വീണിട്ട് ഇന്ന് 7 വർഷം – സന്ദീപ് വാചസ്പതിയുടെ ഫേസ് ബുക്ക് പോസ്റ്റ് വൈറൽ

മലയാളികൾക്ക് മേൽ ഇടിത്തീ വീണിട്ട് ഇന്ന് 7 വർഷം, രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ ഏറിയിട്ട് രണ്ട് വർഷം തികയുന്ന ദിവസത്തെ ജനങ്ങൾക്ക് മേൽ വീണ ഇടിത്തീ വീണ ദിവസമെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി. ഏഴ് വർഷമായി കേരളത്തെ ഭരിച്ചു കുട്ടിച്ചോറാക്കിയ പിണറായി സർക്കാരിനെ രൂക്ഷമായ ഭാഷയിലാണ് സന്ദീപ് വാചസ്പതി വിമർശിക്കുന്നത്.

ഇടതുപക്ഷ ഭരണത്തെ കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്. ‘മലയാളികൾക്ക് മേൽ ഇടിത്തീ വീണിട്ട് ഇന്ന് 7 വർഷം തികയുന്നു. കേരളത്തിൻ്റെ ഭാവി ഭദ്രമാക്കാൻ പിണറായി വിജയൻ സർക്കാർ നടപ്പാക്കിയ ഏതെങ്കിലും ഒരു പദ്ധതി ചൂണ്ടി കാട്ടാൻ കടുത്ത സിപിഎമ്മുകാർക്ക് പോലും സാധ്യമല്ലെന്ന് വിമർശിക്കുന്നു സന്ദീപ്. ഈ ഭരണം കൊണ്ട് പിണറായി വിജയനും കുടുംബത്തിനും അല്ലാതെ ആർക്കെങ്കിലും ഗുണം കിട്ടിയിട്ടുണ്ടോ എന്നാണു സന്ദീപ് ഹോഡ്സഹിരിക്കുന്നത്.

കേരളത്തെ ഇത്രയേറെ തകർത്ത ഒരു ഭരണം ഇതിന് മുൻപ് ഉണ്ടായിട്ടില്ല ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു സന്ദീപ് വാചസ്പതിയുടെ വിമർശനം. അടിസ്ഥാന ആവശ്യങ്ങളായ കുടിവെള്ളം, ആഹാരം, വൈദുതി, യാത്രാ സൗകര്യം, താമസം എല്ലാത്തിനും വൻ വിലക്കയറ്റമാണെന്നും, വർഗീയത കൊടി കുത്തി വാഴുകയാണെന്നും സന്ദീപ് ചൂണ്ടിക്കാട്ടി.

‘രാജ്യത്ത് ഏറ്റവും കൂടുതൽ ആൾക്കൂട്ട കൊലപാതകം നടക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. സ്ത്രീ സുരക്ഷ എന്നത് വിദൂര സ്വപ്നം മാത്രമായി. ഇത്രയേറെ കഴിവ് കെട്ട ഒരു നേതാവ് ഇതിന് മുൻപ് കേരളം ഭരിച്ചിട്ടുണ്ടാവില്ല. ജനം ദാരിദ്ര്യത്തിൽ മുങ്ങി താഴുമ്പോൾ സർക്കാർ ധൂർത്തിൽ നീന്തി തുടിക്കുകയാണ്. കോടികൾ മുടക്കിയുള്ള പരസ്യത്തിൻ്റെ തിളക്കം മാത്രമാണ് സർക്കാരിന് ഉള്ളത്. മനുഷ്യ ജീവിതത്തിന് ഒഴികെ എല്ലാത്തിനും പിണറായി ഭരണത്തിൽ തീ വിലയാണ്. ഈ രോഷാഗ്നിയിൽ നിന്ന് രക്ഷപ്പെടാൻ ഇടത് മുന്നണിക്ക് സാധ്യമല്ല’, സന്ദീപ് വാചസ്പതി കുറിച്ചു.

ഇതിനിടെ, പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ സെക്രട്ടറിയേറ്റ് വളഞ്ഞ് യു ഡി എഫ് വൻ പ്രതിഷേധം നടക്കുകയാണ്, പ്രധാന ഗേറ്റുകളെല്ലാം പ്രതിഷേധക്കാർ ഉപരോധിച്ചു. സമരക്കാർ അബ്ദുൾ നാസർ ഐ എ എസിനെയും സെക്രട്ടറിയേറ്റ് ജീവനക്കാരെയും തടഞ്ഞു. സമരക്കാരെ തള്ളിമാറ്റിയ ശേഷം ജീവനക്കാരെ കയറ്റിവിടാനുള്ള ശ്രമത്തിലാണ് പൊലീസ്.

സംസ്ഥാനത്തെ പൊലീസ് നിഷ്‌ക്രിയമാണെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ വിമർശിച്ചു. ഡോ. വന്ദനാ ദാസ് കൊലക്കേസും താനൂർ ബോട്ടപകടവും ഇതിന് തെളിവാണെന്നും അദ്ദേഹം വിമർശിക്കുകയുണ്ടായി. അനധികൃത ബോട്ട് സർവീസിന് പിന്നിൽ മലപ്പുറത്തെ മന്ത്രിയാണെന്നും പിണറായി സർക്കാർ കമ്മീഷൻ സർക്കാരാണെന്നും സുധാകരൻ കുറ്റപ്പെടുത്തിയിട്ടുണ്ട്

‘അരി ചാമ്പാൻ അരിക്കൊമ്പൻ, ചക്ക ചാമ്പാൻ ചക്കക്കൊമ്പൻ, കേരളത്തെ ചാമ്പാൻ ഇരട്ടച്ചങ്കൻ’- സുധാകരൻ വിമർശിച്ചു. ജനദ്രോഹ സർക്കാരാണിതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. എല്ലാത്തിനും നികുതി കൂട്ടി ജനത്തെ വലച്ചെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രതിപക്ഷത്തിന്റെ സമരം നിരാശകൊണ്ടാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രതികരിച്ചു. സമരത്തിലും ഗതാഗത നിയന്ത്രണത്തിലും തലസ്ഥാനത്തെ ജനങ്ങൾ വലയുകയാണ്.രാവിലെ ആറ് മണിയോടെയാണ് ജില്ലയിലെ പ്രവർത്തകർ സെക്രട്ടേറിയറ്റ് ഗേറ്റുകൾ വളഞ്ഞത്. എട്ട് മണിയോടെ മറ്റുജില്ലകളിലെ പ്രവർത്തകരും സെക്രട്ടേറിയറ്റിനു മുന്നിൽ അണിനിരന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെ പി സി സി പ്രസിഡന്റ് കെ.സുധാകരൻ, നേതാക്കളായ രമേശ് ചെന്നിത്തല, പാലോട് രവി അടക്കമുള്ളവർ അണിനിരന്നിരിക്കുകയാണ്.

Karma News Network

Recent Posts

സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ അമ്മയില്‍ നിന്നുപോലും ആരും പിന്തുണച്ചില്ല, എന്നെ ബലിയാടാക്കി- ഇടവേള ബാബു

സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…

1 min ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

35 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

1 hour ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

3 hours ago