topnews

അപകടത്തിന് തൊട്ടുമുമ്പ് നടത്തിയ സർവീസിൽ ബോട്ടിലുണ്ടായിരുന്നത് 70പേർ , പരസ്യമായ നിയമലംഘനം

താനൂർ: താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ വിനോദ ബോട്ട് സ‌ർവീസ് നടത്തിയിരുന്നത് പരസ്യമായ നിയമലംഘനത്തോടെ. അ‌ഞ്ചു മണിവരെ മാത്രമേ ബോട്ട് സർവീസിന് അനുമതിയുള്ളൂ. എന്നാൽ അവധി ദിവസങ്ങളിൽ ആറു മണിക്കുശേഷവും സർവീസ് തുടരും. അനുവദനീയമായതിലും അധികം യാത്രക്കാരെ കയറ്റിയാണ് യാത്ര. ബോട്ടിൽ മതിയായ ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാസംവിധാനങ്ങൾ ഇല്ല.

23 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് തൊട്ട് മുൻപ് നടന്ന സർവീസിൽ ബോട്ടിലുണ്ടായിരുന്നത് 70 പേരാണ്. 21 മാത്രം കയറാൻ പാടുള്ളൂവെന്നിരിക്കെയാണ് ഇത്രയുമധികം പേർ ബോട്ടിൽ കയറിയത്. പണം കിട്ടുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഇതിനുള്ളത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിന്റെ മേൽനോട്ടത്തിൽ സ്വകാര്യ കമ്പനികളാണ് താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ വിനോദ ബോട്ട് സ‌ർവീസ് നടത്തുന്നത്. എന്നാൽ നിയമങ്ങൾ പാലിച്ചുകൊണ്ടാണോ ഇതെന്നാണ് പരിശോധിക്കേണ്ടത്.

ബോ‌ട്ട് ഇടതുവശം ചരിഞ്ഞ് കുറച്ചുസമയം ചെളിയിൽ പൂണ്ടുനിന്നു. പിന്നാലെ മുഴുവനായി കീഴ്മേൽ മറിഞ്ഞു. തൊട്ടുപിറകിൽ വരികയായിരുന്ന ചെറിയ ഹൗസ് ബോട്ടിലെ ജീവനക്കാർ അപകടം കണ്ടതോടെ വേഗത്തിൽ കരയിലേക്ക് തിരിച്ച് യാത്രക്കാരെ ഇറക്കിയ ശേഷം മടങ്ങിവന്നു. 10 മിനിട്ടിനു ശേഷമാണ് രക്ഷാപ്രവർത്തനം തുടങ്ങാനായത്. ബോട്ടിലുണ്ടായിരുന്നവരുടെ ബഹളം കേട്ട് ചെറുതോണികളിലായി മത്സ്യതൊഴിലാളികളെത്തി. ബോട്ടിലുണ്ടായിരുന്ന റെസ്ക്യു ജീവനക്കാരും ആളുകളെ തോണികളിൽ കയറ്റി. ഒരുപക്ഷെ അപകടം ആരും കണ്ടിരുന്നില്ലെങ്കിൽ സ്ഥിതി ഇതിലും വഷളായേനെ.

Karma News Network

Recent Posts

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

13 mins ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

14 mins ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

28 mins ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

31 mins ago

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

1 hour ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

1 hour ago