പത്തനംതിട്ട . വിചാരണ തുടങ്ങുന്നതിന്റെ തലേ നാൾ പത്തനംതിട്ടയില്‍ പോക്സോ കേസ് പ്രതി തൂങ്ങിമരിച്ചു. അടൂര്‍ പന്നിവിഴ സ്വദേശി നാരായണന്‍കുട്ടിയാണ് തൂങ്ങിമരിച്ചത്. 72 വയസായിരുന്നു. നിരപരാധിയെന്ന് ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചായിരുന്നു നാരായണൻ കുട്ടി ജീവനൊടുക്കിയത്.
ബുധനാഴ്ച്ച രാവിലെ വീടിന്റെ മുകളിലത്തെ നിലയിലാണ് നാരായണന്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ ബന്ധുക്കള്‍ കണ്ടെത്തുന്നത്. മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. തനിക്കെതിരെ ഉയര്‍ന്നുവന്ന ആക്ഷേപങ്ങള്‍ പച്ചക്കള്ളമാണ്. ശാരീരിക പ്രയാസങ്ങള്‍ ഉള്ളതിനാല്‍ താന്‍ ഇനി ജീവിച്ചിരിക്കുന്നില്ല. ആത്മഹത്യാക്കുറിപ്പിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു.
നാരായണൻകുട്ടി പ്രതിയായിട്ടുള്ള പോക്സോ കേസിന്റെ വിചാരണ വ്യാഴാഴ്ച മുതൽ അടുര്‍ അതിവേഗ കോടതി പരിഗണിക്കാനിരിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ പതിനൊന്നുമണിക്ക് ഹാജരാകാന്‍ അദ്ദേഹത്തിന്റെ അഭിഭാഷകന് ആവശ്യപ്പെട്ടിരുന്നതുമാണ്. അതിനുശേഷം നാരായണന് കുട്ടി കടുത്ത മാനസിക വിഷമത്തിലായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
2019 തിരുവോണദിവസം വീട്ടിലെത്തിയ ബന്ധുവായ ഭിന്നശേഷിക്കാരിയായ കുട്ടിയെ കടന്നുപിടിച്ചുവെന്നാണ് പരാതി. സംഭവം നടന്ന് രണ്ട് വര്‍ഷം കഴിഞ്ഞ് 2021 ഒക്ടോബറിലാണ് പെണ്‍കുട്ടിയുടെ അച്ഛന് ചൈല്‍ഡ് ലൈനില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കുന്നത്. പിന്നീട് പൊലീസിന് കേസ് കൈമാറി. കേസില്‍ പെണ്‍കുട്ടിയുടെ അമ്മ രണ്ടാം പ്രതിയാണ്. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും വേര്‍പ്പെട്ട് കഴിയുകയായിരുന്നു. ഇരുവരുടെയും വിവാഹമോചന ഹര്‍ജി കുടുംബക്കോടതിയുടെ പരിഗണനയിലാണ് ഉള്ളത്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള വ്യക്തിവൈരാഗ്യത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെട്ടിട്ടുള്ളതാണ് കേസ് എന്നാണ് നാരായണന് കുട്ടിയുടെ സുഹൃത്തുക്കള്‍ പറഞ്ഞിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ആഡംബര ക്രൂസ് ഷിപ്പായ ഐക്കണ്‍ ഓഫ് ദ സീസില്‍ തീപ്പിടിത്തമുണ്ടായതായി റിപ്പോര്‍ട്ട്. മെക്സിക്കോ തീരത്ത് നങ്കൂരമിട്ടപ്പോഴാണ്…
ആലപ്പുഴ: കായംകുളത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ പീഡിപ്പിച്ചു. അയൽവാസിയായ 25കാരൻ അറസ്റ്റിൽ. ഓച്ചിറ സ്വദേശിയായ ഷഹ് നാസ് ആണ് പിടിയിലായത്.…
ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ അപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് ഇരുപത് ലക്ഷം രൂപ…
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത മഴമൂലമുള്ള വെള്ളക്കെട്ടും ഗതാഗത തടസ്സവും മൂലം ദുരിതത്തിലായി നഗരവാസികൾ. വസന്ത് വിഹാർ പ്രദേശത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ…
മലപ്പുറം : ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് വഴുതി വീണു. അപകടം മനസിലാക്കി ഓടിയെത്തിയ ആർപിഎഫ്…
തമിഴ്നാട്ടില്‍ ഇല്ലാത്തത് നല്ല നേതാക്കളാണെന്നും നല്ല വിദ്യാഭ്യാസമുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്നും നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. 10,12…