kerala

സംസ്ഥാനത്ത് ഇന്ന് 7719 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.26

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581, ആലപ്പുഴ 524, കോഴിക്കോട് 472, കോട്ടയം 400, കണ്ണൂര്‍ 339, പത്തനംതിട്ട 327, കാസര്‍ഗോഡ് 326, ഇടുക്കി 171, വയനാട് 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 68,573 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.26 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,12,89,498 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 161 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,342 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 493 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1059, എറണാകുളം 957, കൊല്ലം 782, തൃശൂര്‍ 759, പാലക്കാട് 468, മലപ്പുറം 549, ആലപ്പുഴ 518, കോഴിക്കോട് 466, കോട്ടയം 385, കണ്ണൂര്‍ 305, പത്തനംതിട്ട 314, കാസര്‍ഗോഡ് 320, ഇടുക്കി 165, വയനാട് 91 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 8, പത്തനംതിട്ട, കണ്ണൂര്‍ 7 വീതം, തിരുവനന്തപുരം, കൊല്ലം, കാസര്‍ഗോഡ് 6 വീതം, തൃശൂര്‍ 5, പാലക്കാട്, വയനാട് 3 വീതം, കോഴിക്കോട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,743 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2289, കൊല്ലം 1976, പത്തനംതിട്ട 535, ആലപ്പുഴ 1141, കോട്ടയം 754, ഇടുക്കി 774, എറണാകുളം 1771, തൃശൂര്‍ 1147, പാലക്കാട് 1539, മലപ്പുറം 2286, കോഴിക്കോട് 1193, വയനാട് 228, കണ്ണൂര്‍ 661, കാസര്‍ഗോഡ് 449 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,13,817 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 26,10,368 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,25,331 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,95,279 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 30,052 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1915 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 881 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Karma News Network

Recent Posts

ഹോസ്റ്റലിലെ പ്രസവം, യുവതിയെയും കുഞ്ഞിനേയും ഏറ്റെടുക്കാൻ തയ്യാറായി യുവാവ്

കൊച്ചി: ഹോസ്റ്റലിലെ ശുചിമുറിയിൽ കുഞ്ഞിന് ജന്മം നൽകിയ 23-കാരിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും സന്നദ്ധത‌ അറിയിച്ച് കുഞ്ഞിന്റെ പിതാവായ…

14 mins ago

ഭാര്യയെയും മകളെയും കൊലപ്പെടുത്തി ​ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു, മകൻ ​ഗുരുതരാവസ്ഥയിൽ

കൊല്ലം പരവൂരിൽ ഭാര്യയെയും മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു. ആക്രമണത്തിൽ പരിക്കേറ്റ മകൻ ശ്രീരാഗ് (17) ഗുരുതരാവസ്ഥയിൽ…

17 mins ago

വൈദ്യുതി ഉപഭോ​ഗം, ശ്രദ്ധ വേണം, നിർദേശവുമായി കെഎസ്ഇബി

തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗവും റെക്കോർഡിൽ എത്തിയിരിക്കുകയാണ്. ഇതോടെ വൈദ്യുതി ഉപഭോ​ഗത്തിൽ പൊതുജനങ്ങൾക്ക് നിർദേശവുമായി കെഎസ്ഇബി…

40 mins ago

കൈകാലുകൾ കെട്ടിയിട്ടു, സി​ഗരറ്റ് കൊണ്ട് ഭർത്താവിന്റെ നെഞ്ചിലും ശരീരത്തിലും പൊള്ളി ച്ചു, ഭാര്യ അറസ്റ്റിൽ

ഉത്തർപ്രദേശിലെ ബിജ്‌നോറിൽ ഭർത്താവിനെ കെട്ടിയിട്ട ശേഷം ശരീര ഭാഗങ്ങൾ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. ഭർത്താവ് മനൻ…

1 hour ago

ഡ്രൈവിംഗ് ടെസ്റ്റുകൾ ഇന്നും മുടങ്ങി, ഡ്രൈവിംഗ് സ്കൂളുകളുടെ പ്രതിഷേധം തുടരുന്നു

തിരുവനന്തപുരം : ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകൾ മുടങ്ങി. ഒരാളെങ്കിലും എത്തിയാൽ ടെസ്റ്റ് നടത്താമെന്നായിരുന്നു ഗതാഗത വകുപ്പിന്റെ തീരുമാനം. ടെസ്റ്റ് പരിഷ്കരണത്തെ…

1 hour ago

മുഖ്യമന്ത്രിയുടെ യാത്ര മൂന്നുരാജ്യങ്ങളിലേക്ക്, ഇൻഡൊനീഷ്യയിലേക്ക് തിരിച്ചു

ദുബായ് ∙ തിങ്കളാഴ്ച രാവിലെ ദുബായിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാതെ ഇന്തൊനീഷ്യയിലേക്ക് യാത്ര തുടർന്നു .…

2 hours ago