topnews

എന്റെ കാലം കഴിഞ്ഞാല്‍ അവനെ ആര് നോക്കും, 48കാരന്‍ മകനെ പൊന്നു പോലെ നോക്കുന്ന ഒരമ്മ

എന്റെ കാലം കഴിഞ്ഞാല്‍ മകനെ ആര് നോക്കും? ആ അമ്മയുടെ ചോദ്യത്തിന് മുന്നില്‍ പറയാന്‍ ആര്‍ക്കും മറുപടിയുണ്ടായിരുന്നില്ല. നിലമ്പൂര്‍ അമരമ്പലം തൊണ്ടിവളവ് സ്വദേശിയായ 83കാരിയായ കുഞ്ഞമ്മയാണ് 48കാരനായ മകനെ പൊന്നുപോലെ നോക്കുന്നത്. കുഞ്ഞമ്മയുടെ മകന്‍ റെജിക്ക് കഴുത്തിന് താഴേക്ക് ശേഷി നഷ്ടപ്പെട്ടു കിടപ്പിലാണ്. 15 വര്‍ഷമായി ഈ അമ്മ ഒരു പിഞ്ച് കുഞ്ഞിനെ നോക്കുന്നത് പോലെയാണ് റെജിയെ നോക്കുന്നത്.

താന്‍ പോയാല്‍ മകനെ പരിചരിക്കാന്‍ വേറെ ആരുമില്ല. ആയുസ് നീട്ടി തരണേ എന്ന് പ്രാര്‍ത്ഥിക്കാത്ത ദിവസങ്ങള്‍ ഒന്നുമില്ല. റെജി കെട്ടിട നിര്‍മാണ തൊഴിലാളിയായിരുന്നു. 2007ല്‍ പണിക്കിടെ വീണ് നട്ടെല്ലിന് പരുക്ക് പറ്റി. അന്ന് മുതല്‍ റെജി കിടപ്പിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മാസങ്ങള്‍ ചികിത്സിച്ചു, എന്നാല്‍ യാതൊരു കാര്യവുമുണ്ടായില്ല.

കഴുത്തിന് താഴേക്ക് ചലന ശേഷി നഷ്ടപ്പെട്ടു. ഇടയ്ക്ക് ശരീരം എലി കരളും. അപ്പോഴും വേദന എന്തെന്ന് പോലും റെജിക്ക് അറിയില്ല. 2013ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച മിച്ചഭൂമിയിലാണ് കുഞ്ഞമ്മയുടെയും റെജിയുടെയും താമസം. ഏക വരുമാനം ക്ഷേമ പെന്‍ഷന്‍ മാത്രമാണ്. രണ്ട് പേര്‍ക്കും കൂടി 3200രൂപ കിട്ടും. പക്ഷേ ഇത് മരുന്നിന് പോലും തികയില്ല. പൂക്കോട്ടുംപാടം പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന്റെ പരിചരണവും സുമനസ്സുകളുടെ സഹായവും കൊണ്ടാണ് ജീവിതം മുന്നോട്ടു പോകുന്നത്.

അടുത്തിടെയായി റെജിയുടെ ശരീരത്തില്‍ വിറയലും തുടങ്ങിയിട്ടുണ്ട്. ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. പക്ഷേ സ്‌കാനിംഗ് നടത്താന്‍ പോലും പണമില്ല. ആധാര്‍ കാര്‍ഡോ, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡോ റെജിക്കില്ല. കിടപ്പു രോഗികളുടെ വീട് സന്ദര്‍ശിച്ച് ആധാര്‍, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ ലഭ്യമാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടെങ്കിലും അധികൃതര്‍ക്ക് ഇതുവരെയും തിരിഞ്ഞു നോക്കിയിട്ടില്ല.

മകന്റെ ശസ്ത്രക്രിയയ്ക്ക് സുമനസ്സുകളുടെ സഹായം തേടാതെ കുഞ്ഞമ്മയ്ക്ക് വേറെ ഒരു വഴിയുമില്ല. ആധാര്‍ ഇല്ലാത്തതിനാല്‍ റെജിയുടെ പേരില്‍ ബാങ്ക് അക്കൗണ്ട് എടുക്കാനായിട്ടില്ല. അമ്മ കുഞ്ഞമ്മയുടെ പേരില്‍ നിലമ്പൂര്‍ അര്‍ബന്‍ സഹകരണ ബാങ്ക് പൂക്കോട്ടുംപാടം ശാഖയില്‍ അക്കൗണ്ട് ഉണ്ട്. നമ്പര്‍: 00601010004225. ഐഎഫ്എസ്സി: എന്‍സിയുബി 0000006. ഫോണ്‍ : 8078378341.

Karma News Network

Recent Posts

അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം, സസ്പെൻഷൻ ആത്മവീര്യം തകർക്കും’ കെജിഎംസിടിഎ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…

3 hours ago

ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്, 243 പേര്‍ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ​ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…

4 hours ago

പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന, 4 മണിക്കൂറിൽ പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…

4 hours ago

രാജ്യത്തെ ഭരിക്കുക എന്നത് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് പരീക്ഷിക്കാൻ പറ്റിയ കളിയല്ല, രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…

5 hours ago

മഴ തകർത്തു, വീണ്ടും വെള്ളത്തിൽ മുങ്ങി തലസ്ഥാനം

തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്‌തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതല്‍ നാല്…

5 hours ago

പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ചു, വാഹനത്തിനിടിയിൽപ്പെട്ടു യുവാവിന് ദാരുണാന്ത്യം

കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…

5 hours ago