Categories: kerala

കിടപ്പ് രോഗിയായ ഭാര്യയെ ഇല്ലാതാക്കി, ഭർത്താവ് കസ്റ്റഡിയില്‍

കിടപ്പുരോഗിയായ വയോധികയെ ഭർത്താവ് ക ഴുത്തറുത്തുകൊന്നു. മൂവാറ്റുപുഴ വാഴപ്പിള്ളി നിരപ്പിൽ വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് നാടിനെ നടുക്കിയ സംഭവം. നിരപ്പ് കുളങ്ങാട്ടുപാറ കത്രിക്കുട്ടി (85) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ജോസഫ് (88) മൂവാറ്റുപുഴ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

കഴിഞ്ഞ ഒരു വർഷമായി അസുഖ ബാധിതയായി തീരെ കിടപ്പിലായിരുന്നു കത്രിക്കുട്ടി. ഇരുവരും ഒരു മുറിയിലാണ് കിടന്നിരുന്നത്. രാത്രി 11.30 കഴിഞ്ഞ് ജോസഫ് പുറത്തേക്കുപോയി. മുറിയിൽ നിന്നും ഞരക്കം കേട്ട് മക്കൾ എത്തിനോക്കിയപ്പോഴാണ് ഇവരെ കഴു ത്തറുത്ത നിലയിൽ കണ്ടത്. ഉടൻ ആംബുലൻസ് വിളിച്ചു വരുത്തി ആശുപത്രിയിൽ എത്തിച്ചങ്കിലും മരിച്ചു.

ആംബുലൻസ് ഡ്രൈവർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സംഭവത്തിനു ശേഷം തൊട്ടടുത്ത വീട്ടിലെ വരാന്തയിൽ പോയി ഇരുന്നിരുന്ന ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Karma News Network

Recent Posts

വീണ്ടും സ്വർണക്കടത്ത് സംഘത്തിന്റെ തട്ടിക്കൊണ്ട് പോകൽ , യുവാവിനെ മർദിച്ച് നടുറോഡിൽ ഉപേക്ഷിച്ചു

മലപ്പുറം : സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു. സഹദ് എന്ന 30-കാരനെയാണ് വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയത്.…

4 mins ago

ഒരു കൊച്ചിന്റെയടുത്ത് ഇങ്ങനെ ഒരിക്കലും ചോദിക്കരുത്, അവതാരകയുടെ ചോദ്യത്തിന് ദേവനന്ദയുടെ മറുപടി

മാളികപ്പുറത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ ബാലതാരമാണ് ദേവനന്ദ. ചിത്രത്തില്‍ കല്ലു എന്ന കഥാപാത്രത്തെയായിരുന്നു ദേവനന്ദ അവതരിപ്പിച്ചത്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറില്‍…

9 mins ago

തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു, എട്ട് മരണം, വിവരങ്ങൾ ഇങ്ങനെ

നൂഹ്: തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ച് എട്ട് പേർ മരിച്ചു. ഹരിയാനയിലെ നൂഹിലാണ് സംഭവം. അപകടത്തിൽ 24…

21 mins ago

വീണ്ടും പനി മരണം, ചികിത്സയിലായിരുന്ന 10 വയസ്സുകാരി മരിച്ചു

ഇടുക്കി : പനി ബാധിച്ചു പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച 10 വയസ്സുകാരി മരിച്ചു. പാമ്പനാർ കുമാരപുരം കോളനിയിലെ അതുല്യയാണ്…

46 mins ago

അതെന്താ വിധുവേ, മാളികപ്പുറം സിനിമ വന്ന് നിങ്ങളെ കടിച്ചോ, അതോ മാന്തിയോ?? ഇതൊക്കെയാണ് അസ്സൽ ചൊറി- അഞ്ജു പാർവതി പ്രഭീഷ്

അതെന്താ വിധുവേ, മാളികപ്പുറം സിനിമ വന്ന് നിങ്ങളെ കടിച്ചോ, അതോ മാന്തിയോ?? ഇതൊക്കെയാണ് അസ്സൽ ചൊറി. അതിനുള്ള മരുന്ന് ഒന്നേയുള്ളു…

47 mins ago

ഭാരതപ്പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

ഭാരതപ്പുഴയിൽ കളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടത്തി. ചെറുതുരുത്തി പടിഞ്ഞാറെതോപ്പിൽ സുന്ദരന്റെ മകൻ ആര്യന്റെ (14) മൃതദേഹമാണ് കണ്ടെത്തിയത്.…

1 hour ago