ഇടുക്കി. മദ്യകമ്പനികള്‍ ബ്രാന്‍ഡുകളുടെ വില്‍പ്പന കൂട്ടാന്‍ നല്കിയ കൈക്കൂലി വിജിലന്‍സ് പിടിച്ചു. കട്ടപ്പന ബീവറേജ് ഔട്ട്ലെറ്റിലാണ് സംഭവം. 85000 രൂപയാണ് പിടിച്ചെടുത്തത്. മദ്യകമ്പനികള്‍ തങ്ങളുടെ ബ്രാന്‍ഡുകളുടെ വില്‍പ്പന കൂട്ടുവനാണ് പണം നല്‍കിയത്. ബുധനാഴ്ച രാത്രി വിജിലന്‍സ് സംഘം നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.
സ്ഥലത്ത് പരിശോധന നടത്തിയ വിജിലന്‍സ് സംഘം അനീഷ് എന്ന ജീവനക്കാരന്റെ വാഹനത്തില്‍ നിന്നുമാണ് പണം കണ്ടെത്തിയത്. പലര്‍ക്കും നല്‍കുന്നതിനായി കെട്ടുകളായി തിരിച്ച നിലയിലാണ് പണം. ചില മദ്യ കമ്പനികളില്‍ നിന്നും ജീവനക്കാര്‍ പാരിതോഷികം പറ്റുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കട്ടപ്പന ബിവറേജ് ഔട്ട്ലേറ്റിന്റെ ചാര്‍ജ് ഓഫീസറായി ജയേഷ് സ്വന്തം നിലയില്‍ ഒരു ജീവനക്കാരനെ ഔട്ട്ലെറ്റില് നിയമിക്കുകയും ചെയ്തു.
മദ്യകമ്പനികളില് നിന്നും ഫണ്ട് പിരിക്കുന്നതിനും അനധികൃത മദ്യക്കച്ചവടത്തിനുമാണ് ഔട്ട്ലെറ്റില് ഇയാളെ നിയമിച്ചതെന്നാണ് വിജിന്‍സിന്റെ കണ്ടെത്തല്‍. അതേസമയം ഉദ്യോഗസ്ഥനില്‍ നിന്നും നേരിട്ട് പണം പിടിക്കാത്തതിനാല്‍ നിലവില്‍ ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…