Home pravasi ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു

ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു

അബുദാബി ∙ യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു. ഒരു ദിർഹത്തിന് 20.74 രൂപയാണ് ഇന്നലെ ലഭിച്ച മികച്ച നിരക്കായിരുന്നു . ഡോളറിനെതിരെ രൂപയുടെ മൂല്യം (76.21) ഇടിഞ്ഞതാണു ദിർഹം–രൂപ വിനിമയത്തിലും പ്രതിഫലിച്ചത്.

യുഎഇയിൽ ഇന്നലെ രാവിലെ ഒരു ദിർഹത്തിന് 20.74 രൂപയിലാണു വ്യാപാരം ആരംഭിച്ചത്. ഉച്ചയോടെ 20.76ലേക്ക് ഉയർന്നെങ്കിലും വൈകിട്ടോടെ രൂപ നില അൽപം മെച്ചപ്പെടുത്തി 20.74ൽ തിരിച്ചെത്തി.
ചൊവ്വാഴ്ച ഡോളറിനെതിരെ രൂപയ്ക്ക് 14 പൈസയുടെ തകർച്ചയുണ്ടായി. ഇതുപ്രകാരം യുഎഇ ദിർഹത്തിന് 20.72 രൂപ ലഭിച്ചിരുന്നു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി രൂപ കരുത്തുകാട്ടിയപ്പോൾ വിനിമയ നഷ്ടം ഓർത്ത് പ്രവാസികൾ നാട്ടിലേക്കു പണമയയ്ക്കുന്നത് അൽപം കുറച്ചിരുന്നു. ദിർഹത്തിന് 20.38 രൂപ വരെയായി കുറഞ്ഞിരുന്നു.

മെച്ചപ്പെട്ട നിരക്കിനായി കാത്തിരുന്ന പ്രവാസികൾ ഇപ്പോൾ പണമയയ്ക്കാൻ തുടങ്ങിയതായി എക്സ്ചേഞ്ച് അധികൃതർ അറിയിച്ചു. റമസാൻ, പെരുന്നാൾ ആവശ്യങ്ങൾക്കായി പണം അയയ്ക്കുന്നവരും ഇന്നലെ എക്സ്ചേഞ്ചുകളിലെത്തി. എന്നാൽ നിക്ഷേപം ഉദ്ദേശിച്ച് അയയ്ക്കുന്നവർ ദിർഹത്തിന് 21 രൂപ ലഭിക്കുന്നതു കാത്തിരിക്കുകയാണ്.