ചെറ്റത്തരം എന്ന പദം ഒരാളെ അപമാനിക്കാൻ ഒരു ഉള്ളുപ്പുമില്ലാതെ ഉപയോഗിക്കുന്ന ദളിത് വിരുദ്ധതയും തൊഴിലാളി വർഗ്ഗവിരുദ്ധതയും യഥേഷ്ടം- ഹരീഷ് പേരടി

മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമപ്രവർത്തകൻ നികേഷ് കുമാറുമായി നടന്ന ഒരു അഭിമുഖത്തിലെ ഒരു ചോദ്യവും അതിനു മുഖ്യമന്ത്രിയുടെ മറുപടിയുയമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്., പിണറായി വിജയൻ വിരുദ്ധത അതീവ ഭീകരമായി കണ്ടുവരുകയാണ്, എന്തുകൊണ്ടാണ് എനിക്കെതിരെ ഇത്രയധികം വിമർശനങ്ങൾ വരുന്നത്, എന്റെ എന്തെങ്കിലും കുഴപ്പമാണോ, എന്ന് പരിശോധിച്ചിട്ടുണ്ടോ എന്ന നികേഷ് കുമാറിന്റെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ, നിങ്ങൾ കാണിക്കുന്ന ചെറ്റത്തരത്തിന് ഞാനെന്ത് സ്വയം വിമർശനം നടത്താൻ.. എന്നായിരുന്നു…

ഈ വിഷയത്തെ മുൻനിർത്തി നടൻ ഹരീഷ് പേരടി കുറിച്ച ഒരു കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്, മറ്റു മതങ്ങളിൽ നിന്ന് ഉദാഹരണങ്ങൾ തിരഞ്ഞെടുക്കാൻ മുട്ടടിക്കുന്നതുകൊണ്ടായിരിക്കും ശിവൻ,പാപി,ഹരിചന്ദ്രൻ തുടങ്ങിയവ ഉപയോഗിച്ചതെന്ന് ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

കുറിപ്പിങ്ങനെ

മറ്റു മതങ്ങളിൽ നിന്ന് ഉദാഹരണങ്ങൾ തിരഞ്ഞെടുക്കാൻ മുട്ടടിക്കുന്നതുകൊണ്ടായിരിക്കും.. ശിവൻ, പാപി, ഹരിചന്ദ്രൻ..ഉദാഹരണങ്ങളിൽ പോലും എന്തൊരു മതേതരത്വം. .ഒരാളെ അപമാനിക്കാൻ കോലോത്തരം,ഇല്ലത്തരം എന്ന പദങ്ങളുണ്ടായിട്ടും സവർണ്ണരോടുള്ള ആ അടിമത്വം കാരണം ചെറ്റത്തരം എന്ന പദം ഒരു ഉള്ളുപ്പുമില്ലാതെ ഉപയോഗിക്കുന്ന ദളിത് വിരുദ്ധതയും തൊഴിലാളി വർഗ്ഗവിരുദ്ധതയും യഥേഷ്ടം..പ്രിയപ്പെട്ട മാർക്സ് മുത്തപ്പാ നിങ്ങൾക്ക് എവിടെയോ പിഴച്ചില്ലെ?..അത് നിങ്ങളുടെ മാത്രം പ്രശ്നമല്ല..ആശയ വിരുദ്ധരായിരിക്കും എപ്പോഴും അനുയായികൾ അഥവാ അടിമകൾ…